തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരി ബാബിലോണ രാഷ്‌ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസില്‍ ചേക്കേറാനാണ് തന്റെ തീരുമാനമെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ബാബിലോണ വെളിപ്പെടുത്തി. ഈയിടെ ചെന്നൈയില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തന്നെ ഏറെ ആകര്‍ഷിച്ചതായി ബാബിലോണ പറഞ്ഞു.
തന്റെ മുത്തശ്ശിയും ആന്റിയും നടിയുമായ മായയും കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരാണ്. അതും തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് കാരണമായെന്നും ബാബിലോണ പറഞ്ഞു. നേരത്തെ തന്നെ താന്‍ ഏറെ ആകൃഷ്‌ടയായ മേഖലയാണ് രാഷ്‌ട്രീയമെന്നും അവര്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെല്ലാം കോണ്‍ഗ്രസ് അനുഭാവികളയതിനാലാണ് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തെരഞ്ഞെടുത്തതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.താന്‍ രാഹുല്‍ ഗാന്ധിയെ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നു പറഞ്ഞ ബാബിലോണ രാഹുലിന്റെ എന്തും സത്യസന്ധമായി തുറന്നു പറയുന്ന പ്രകൃതമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ രാഷ്‌ട്രീയത്തെക്കാള്‍ നല്ല ഒരു മാര്‍ഗവുമില്ല. അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാംപയിനില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്നും ബാബിലോണ കൂട്ടിച്ചേര്‍ത്തു.
thanks mangalam
Regards..maanu
www.keralites.net |
No comments:
Post a Comment