തിരികെത്തരാന്‍ ഒന്നുമില്ലെനിക്കിനി ഞാന്‍ പോലും എന്നേ അന്യനായെനിക്ക് ഓര്‍മയില്ലെനിക്ക് ഒന്നുമൊന്നും - കണ്ണാരം പൊത്തിയതും, മഞ്ചാടി തേടിയതും , എങ്കിലും ഞാന്‍ ഒന്ന് ചോന്നോട്ടെ പെണ്ണെ , ഒന്ന് പിണങ്ങാന്‍ ,കൂട്ടുവെട്ടാന്‍ എന്ത് ചെയ്യും ഞാനിനി കൂട്ടുകാരി ...! മഞ്ചാടി കൊണ്ട് വീട് കെട്ടാം , അപ്പൂപ്പന്‍ താടിമേല്‍ ഊഞ്ഞാലാട്ടാം ചുമ്മാ ചിരിച്ചങ്ങു പോകല്ലേ പെണ്ണെ ചിരിക്കാനും ഞാനിനി മറന്നു പോകും ...! |
No comments:
Post a Comment