അടിവസ്ത്രത്തിനും പറയാനുണ്ട് ചിലത്
ഒരാള്‍ തിരഞ്ഞെടുക്കുന്ന അടിവസ്ത്രങ്ങളുടെ നിറംനോക്കി വ്യക്തിയുടെ സ്വഭാവവും ലൈംഗിക സവിശേഷതകളും മനസിലാക്കാനാവുമെന്ന് ബ്രിട്ടീഷ് മനശാസ്ത്രജ്ഞര്‍.
മനശാസ്ത്രജ്ഞയായ ഡോണ ഡാവ്ഡണിന്റെ നേതൃത്വത്തിലായിരുന്നു ഇക്കാര്യത്തില്‍ പഠനം. പഠനത്തോടനുബന്ധിച്ചുനടന്ന സര്‍വേയില്‍ പടിഞ്ഞാറന്‍ രാജ്യക്കാര്‍ക്ക് ശരീരഭംഗി വ്യക്തമാക്കുന്ന സുതാര്യമായ അടിവസ്ത്രങ്ങളോടാണ് താത്പര്യക്കൂടുതലെന്നും വ്യക്തമായി.
പങ്കാളിക്ക് പെട്ടെന്ന് ലൈംഗികോത്തേജനം നല്‍കുന്ന ഇത്തരം വസ്ത്രങ്ങള്‍ മറ്റുരാജ്യങ്ങളിലും അതിവേഗത്തില്‍ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണത്രേ.
ചുവപ്പ് വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നാണം അധികമില്ലാത്തവരാണെന്നും അവര്‍ ആവശ്യമുള്ളത് ചോദിച്ചുവാങ്ങുമെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ റൊമാന്റിക്കായിരിക്കും. പങ്കാളിയോട് വലിയ സ്‌നേഹവും ഇക്കൂട്ടര്‍ക്കുണ്ടാവുമെന്നാണ് കണ്ടെത്തല്‍.
ലൈംഗികകാര്യങ്ങളില്‍ പങ്കാളി കൂടുതല്‍ താത്പര്യമെടുക്കണമെന്ന പക്ഷക്കാരാണത്രേ ഇവര്‍. പിങ്ക് ബ്രാ സ്‌നേഹത്തെയും മൃദുത്വത്തെയും സൂചിപ്പിക്കമ്പോള്‍ വെള്ള വസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ നിഷ്‌കളങ്കരായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പങ്കാളിയുടെ ലൈംഗികതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നവരാണെങ്കിലും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിയില്ലാത്തവരും ആയിരിക്കും ഇവര്‍ എന്നകാര്യം മറക്കരുത്.
കറുപ്പ് നിറത്തോട് താത്പര്യമുള്ളവര്‍ ശക്തിയുടെ പ്രതീകമാണ്. ഇവര്‍ക്ക് വ്യക്തിത്വമുണ്ടായിരിക്കും. കറുപ്പു നിറത്തിലുള്ള ബ്രാ കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ ലൈംഗിക ആകര്‍ഷകത്വം കൂടിയവരും വികാരവതികളുമായിരിക്കും.
ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള അടിവസ്ത്രങ്ങള്‍ പങ്കാളിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നവയാണ്
Maanu
__._,_.___
No comments:
Post a Comment