ഭാരം കുറയ്‌ക്കാന്‍ വിര മുട്ടയും!
ഭാരം കുറയ്‌ക്കാനായി വ്യായാമം ചെയ്യുകയോ തൈലം തേക്കുകയോ വേണ്ടെന്നാണ് ചൈനീസ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. പകരം വിരമുട്ട കഴിച്ചാല്‍ മതിയെന്നാണ് ചൈനക്കാരുടെ പുതിയ കണ്ടെത്തല്‍. ചൈനയിലെ ഷിയാമെന്നിലെ കോളജ് വിദ്യാര്‍ഥിനികളാണ് ജോലി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ഭാരം കുറയ്‌ക്കലിനു വിരമുട്ട കഴിക്കുന്നത്. ദിവസവും വിരമുട്ട കഴിക്കുന്നത് ഭാരം കുറയ്‌ക്കുമെന്നാണ് ഷിയാമെന്നിലെ വിദ്യാര്‍ഥിനികളുടെ കണ്ടെത്തല്‍.
പഠനവും ജോലിയുമായി ജീവിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്കും പഠനശേഷം മികച്ച ജോലി ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കൂടാതെ തൊഴിലില്ലായ്‌മ ചൈനയില്‍ രൂക്ഷമായി വരികയുമാണ്. ഈ സാഹചര്യത്തില്‍ മികച്ച വിദ്യാഭ്യാസത്തോടൊപ്പം മെലിഞ്ഞ ശരീരവും ജോലി ലഭിക്കാന്‍ സഹായിക്കുമെന്ന ധാരണയാണ് വിരമുട്ടകഴിച്ച് ഭാരം കുറയ്‌ക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, ഇത് ശരീരത്തിനു ഗുരുതരമായി ദോഷം ചെയ്യുമെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്. വിരമുട്ട സൂപ്പാണ് ഇതിനായി വിദ്യാര്‍ഥിനികള്‍ കുടിക്കുന്നത്. ദിവസവും 10 കപ്പു സൂപ്പുവരെ കുടിക്കുന്നവരുണ്ട്. എന്നാല്‍, വിരമുട്ട കഴിച്ചാല്‍ ഭാരം കുറയുമോ എന്നുള്ളതിനു ശാസ്‌ത്രത്തിന്റെ പിന്‍ബലമില്ല.
thanks webdunia
thanks webdunia
Maanu
__._,_.___
No comments:
Post a Comment