താരങ്ങളേറെ , അവസരങ്ങള്‍ കുറവ്!. തെലുങ്ക് താരങ്ങള്‍ അതിനാല്‍ പൊതുവേദിയിലും ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനുളള നീക്കത്തിലാണ്. നേരത്തെ തമിഴ് താരങ്ങള്‍ ഈ നീക്കം നടത്തിയെങ്കിലും കേസുകളില്‍ കുരുങ്ങിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി കരുണാനിധി പങ്കെടുത്ത ചടങ്ങില്‍ 'ഗ്ലാമറുമായി' എത്തിയ ശ്രീയാ ശരണിനെതിരെ ഹിന്ദു മക്കള്‍ കച്ചിയാണ് കോടതിയെ സമീപിച്ചത് .
ആന്ധ്രയില്‍ നടികളുടെ വസ്‌ത്രധാരണം നിയമസഭയില്‍ വരെയെത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടാകാത്തത് താരങ്ങള്‍ക്ക് ധൈര്യം പകരുന്നുണ്ട് .
റിച്ച ഗംഗോപാധ്യായയാണ് തെലുങ്കിലും പരീക്ഷണം തുടങ്ങിവച്ചത് . 'മിറാപകൈ' എന്ന ചിത്രത്തിന്റെ പ്രചരണത്തിനായാണ് അവര്‍ പൊതുവേദിയില്‍ 'ഗ്ലാമര്‍' പരീക്ഷിച്ചത് . ഇതോടെ മറ്റ് നിര്‍മ്മതാക്കളും താരങ്ങളോട് ഗ്ലാമര്‍ വേഷത്തില്‍ ചലച്ചിത്ര പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടത്രേ.
തെലുങ്കില്‍ നിഷ്‌കളങ്ക പ്രതിച്‌ഛായയുള്ള സ്വാതിയാണ് പിന്നീട് ആരാധകരെ ഞെട്ടിച്ചത് . നാഗാര്‍ജുന നായകനായ `Ragada'യുടെ ഓഡിയോ റിലീസിന് നല്ല 'ഗ്ലാമറിലാണ്' അവര്‍ എത്തിയത് .
സാക്ഷാല്‍ കമല്‍ ഹാസന്റെ മകള്‍ ശ്രുതി പിന്നാലെയെത്തി. `Anaganaga O Dheerudu' എന്ന സിനിമയുടെ പ്രചരണത്തിനായി എത്തിയ ശ്രുതി സുതാര്യവസ്‌ത്രത്തിലായിരുന്നു പരീക്ഷണം നടത്തിയത് .
വിവാഹിതരായ നടികളും ഈ മാര്‍ഗത്തിലുണ്ട് .
യോഗ ഗുരു ഭാരത് താക്കൂറിന്റെ ഭാര്യ ഭൂമിക ചൗള താന്‍ നിര്‍മ്മിച്ച `Takita Takita' എന്ന സിനിമയ്‌ക്കായി ഗ്ലാമര്‍ മാര്‍ഗത്തെ ശരണമാക്കി.
ഹാന്‍സിക, ശ്വേതാ ബസു എന്നിവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ വേണമെന്ന് സിനിമാനിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്രേ.
Thanks mangalam
Regards..maanu
No comments:
Post a Comment