ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ? കഴിഞ്ഞു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
ഷാഹിദും പ്രിയങ്കയും തമ്മില്‍ പുതുവത്സര ദിനത്തില്‍ രഹസ്യമായി മോതിരം കൈമാറി എന്നാണ് വാര്‍ത്തകള്‍. ഗോവയില്‍ വച്ചായിരുന്നത്രേ ചടങ്ങുകള്‍.
ഇത്തവണ പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ചണ്ഡീഗഡിലേക്ക് പോകുന്നതിനായിരുന്നു പ്രിയങ്ക ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, പെട്ടെന്നായിരുന്നു പ്രിയങ്കയും കുടുംബവും ഗോവയിലേക്ക് പറന്നത്. ഇതിനിടെ, 'മോസം' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്ന് ഷാഹിദും ഗോവയിലെത്തി തന്റെ പ്രിയതമയെ സന്ദര്‍ശിച്ചു എന്നും ഇരുവരും മോതിരക്കൈമാറ്റം നടത്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, പ്രണയ വിവരം എപ്പോഴും രഹസ്യമാക്കി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രിയങ്ക മോതിരക്കൈമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്.
Thanks webdunia
Regards..maanu

 
No comments:
Post a Comment