കൂടുതല്‍ സുന്ദരിയായി 2011 ലെത്തണം!. ലിദ്‌വിയാന്‍ സെലയയുടെ മോഹമായിരുന്നു. മോഡലുകളെ വെല്ലുന്ന ശരീര അളവുകളായിരുന്നു ഈ 35കാരിയുടെ ലക്ഷ്യം. അരക്കെട്ടു മുതല്‍ താഴോട്ട് പ്ലാസ്‌റ്റിക് സര്‍ജറി നടത്തി രൂപഭംഗി ഉണ്ടാക്കിയെങ്കിലും ആരാഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. വിവരമറിഞ്ഞത്തിയ ഭര്‍ത്താവ് ഒസ്‌വാള്‍ഡോ വര്‍ഗാസ് എത്തി കുടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെലയ മരണത്തിന് കീഴടങ്ങി.
നേരത്തെ സൗന്ദര്യ വര്‍ധക ശസ്‌ത്രക്രിയയ്‌ക്ക് വിധേയായിട്ടുളള അവര്‍ കഴിഞ്ഞ വര്‍ഷം മുഴുവന്‍ പ്ലാസ്‌റ്റിക് സര്‍ജറിയ്‌ക്കായുളള പണം കണ്ടെത്താനുള്ള തിരക്കിലായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ശസ്‌ത്രക്രിയ നടത്തിയത് .
'എന്റെ കണ്ണില്‍ എന്നും അവള്‍ സുന്ദരിയായിരുന്നു. നന്നായി നൃത്തം ചെയ്യുമായിരുന്നു. എങ്ങനെ അവള്‍ മരിച്ചെന്നറിയണം'- ഒസ്‌വാള്‍ഡോ വര്‍ഗാസ് പറഞ്ഞു. നിയമനടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് അദ്ദേഹം.
Thanks mangalam
Regards..maanu
No comments:
Post a Comment