ശ്രീശാന്തിനെ വേള്‍ഡ് കപ്പ് ടീമിലേക്ക് സെലക്ട് ചെയ്യാതിരുന്നതിനോട് താങ്കളുടെ അഭിപ്രായം എന്താണ്? ഒഴിവാക്കിയത് മോശമായി എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
എങ്കില്‍ .......
വിശ്വ കപ്പ് നടക്കുന്നത് ഏകദിന മത്സരത്തിലാണ്, ഏകദിനമത്സരത്തില്‍ ശരാശരി 50 wicket എടുത്ത ലോക ബൌളര്‍മാരില്‍ 298 ആണ് നമ്മുടെ പയ്യന്‍റെ സ്ഥാനം എന്ന് മനസ്സിലായാല്‍ ഒരുപക്ഷെ താങ്കളുടെ അഭിപ്രായം ഇതായിരിക്കില്ല. അങ്ങനെയുള്ള ഒരാളെ, പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എങ്ങിനെ പരിഗണിക്കും എന്തിനു പരിഗണിക്കണം. ഫീല്‍ഡില്‍ മറ്റുകളിക്കാരോട്ശ്രീശാന്തിന്‍റെ പെരുമാറ്റം വളരെ മോശമാണ് ഇത്രയും മോശമായി പെരുമാറുന്ന ,പെരുമാറിയ വേറൊരു കളിക്കാരന്‍ലോകക്രിക്കറ്റില്‍ ഉണ്ടാകില്ലെന്ന് വരെ ആളുകള്‍ പറയുന്നു. പിന്നെ ശരാശരി മലയാളികളില്‍ കണ്ടുവരുന്ന"വലിയവരെ ബഹുമാനിക്കുക"എന്നസാമാന്യ മര്യാദപോലും പാലിക്കാന്‍ അറിയാത്ത, മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ് എന്ന് സമ്മതിച്ചാല്‍ ആ മാന്യതയ്ക്ക് ചിലപ്പോഴെങ്കിലും കളങ്കം വരുത്താറുള്ള ഓസ്ട്രേലിയക്കാരുടെ വൃത്തികെട്ട സ്വഭാവത്തെ അനുകരിക്കാനാണ് ശ്രീശാന്തിനു
താല്പര്യം എന്നിരിക്കെ, എതിര്‍ കളിക്കാരോട് നിരന്തരം പല്ലിളിക്കുകയും കണ്ണ് തുറിക്കുകയും, അടി ചോദിച്ചുവാങ്ങി ആണുങ്ങള്‍ക്ക് ചേരാത്ത കരച്ചിലുംപിഴിചിലുമായി ലോകത്തിനു മുമ്പില്‍ ഇന്ത്യക്കാരെയും അതിലുപരി മലയാളിയെയും നാണം കെടുത്തുന്നത് ഇനിയെങ്കിലും ഒഴിവാക്കാനെങ്കിലും ഈ തീരുമാനം തല്‍ക്കാലത്തേക്ക് ഉപകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനോക്കെയാണോ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് പറയുന്നത്?
1992ല്‍ ഏറെ crucial ആയ ഒരു മത്സരത്തില്‍ ബൌളെരായിരുന്ന കപില്‍ ദേവ്, പന്ത്, എറിയുന്നതിന് മുന്‍പ് nonstrike end ഇല്‍ നിന്നും റണ്‍ എടുക്കാന്‍ തുടങ്ങിയ സൌത്ത് ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍ പീറ്റര്‍ കേര്‍സ്ട്ടനെ റണൌട്ട് ആക്കാ-നുള്ള സുവര്‍ണ്ണാവസരം ഒന്നില്‍ കൂടുതല്‍ തവണ ലഭിച്ചിട്ടും ഔട്ടാക്കാതെ കളിയില്‍പുതുജീവന്‍ നല്‍കിയത് ഉദാത്തമായ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ മകുടോദാഹരണമായി കാണുന്നവര്‍ ഏറെയാണ്. (പിന്നീട് റണ്ണൌട്ടാക്കി) ആ കപില്‍ ദേവ് നിഖന്ജിന്റെ പിന്‍ഗാമി കളില്‍ ഒരാളാണ് ശ്രീശാന്ത്‌എന്ന് ആരും മറക്കരുത്. അല്ലാതെ തന്നെക്കാള്‍ പ്രായവും പക്വതയും പ്രാഗത്ഭ്യവും സര്‍വ്വോപരി റെക്കോര്‍ഡ് വരെയുള്ളവരോട് ആവശ്യത്തിനും അനാവശ്യത്തിനും തര്‍ക്കിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അല്ല സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് തിരിച്ചറിയുന്നത് കളിക്കാര്‍ക്കും അല്ലാത്തവര്‍ക്കും നല്ലതാണ്.
ശ്രീശാന്ത് കൂടുതല്‍ പക്വതയോടെ പെരുമാറണമെന്നും, ശ്രീശാന്തിനെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുന്നില്ലന്നും ഇന്ത്യന്‍ ക്യാപ്ടന് മറ്റൊരു കളിക്കാരനെക്കുറിച്ചു പറയേണ്ടി വന്നിട്ടുണ്ടോയെന്നും അത്തരം അനുഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിനു എത്രമാത്രം പരിചയമുണ്ട് എന്നും ആലോചിക്കേണ്ടതാണ്.
ഒരു കാലത്ത് മലയാളിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള ബന്ധം ചില കളിക്കാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന നേരിയ വേരിലോ കുറ്റിയിലോ പിടിച്ചോ കടിച്ചോ തൂങ്ങി തല്‍ക്കാലം ആശ്വസിക്കുക എന്നതായിരുന്നു. കുംബ്ലെയും അജയ് ജദേജയും അവസാനം ഊത്തപ്പയുമൊക്കെ ചില ഉദാഹരണങ്ങള്‍. ആ സ്ഥിതി മാറി ഒരു 22 ക്യാരെററ് മലയാളിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചു കാണാന്‍ ആഗ്രഹിക്കാതിരുന്ന എത്ര മലയാളിയാണ് ഉണ്ടായിരുന്നത്? ടിനുയോഹന്നാനില്‍ തുടങ്ങി അത് ശ്രീശാന്തിലെത്തിയപ്പോള്‍ മലയാളികളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.കോച്ചായിരുന്ന ചാപലിന്റെ വെക്തമായ ഇടപെടലും, ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന അന്നത്തെ ക്യാപ്റ്റന്‍ഗാന്ഗുലിയുടെ താങ്ങും കൂടി ചേര്‍ന്നപ്പോഴാണ് ശ്രീയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള രംഗപ്രവേശം ഒരു പരിതിവരെ സാധ്യവും എളുപ്പവു മായതെങ്കിലും, മലയാളിക്ക് പേരറിയാവുന്നതും അല്ലാത്തതുമായ മുഴുവന്‍ ദൈവങ്ങളെയും വിളിച്ചുപ്രാര്‍ഥിച്ചതുകൊണ്ടാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍നിന്നും ശ്രീയുടെ രൂപത്തില്‍ ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍അരങ്ങേറിയത് എന്ന് കരുതുന്നവരും ഏറെയാണ്.
ഈ ടീം തെരഞ്ഞെടുപ്പ് തികച്ചും കുറ്റമറ്റതാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. സൗത്ത് നോര്‍ത്ത് ലോബികളുടെ കളികള്‍ നടന്നിട്ടില്ലേ എന്ന് സംശയിക്കുന്നവരും കുറവല്ല, എന്നുമാത്രമല്ല സൂക്ഷ്മമായി പരിശോദിച്ചാല്‍ അര്‍ഹരെ അവഗണിക്കുകയും അനര്‍ഹരെ പരിഗണിക്കുകയും ചെയ്തിട്ടുണ്ടാകാം, സെലെക്ടര്‍മാരുടെ അവഗണനയുടെയും പരിഗണനയുടെയും ഒരുപാട്ചരിത്രങ്ങള്‍ ഇന്ത്യന്‍ cricketന് പറയാനുമുണ്ട്, ഒരുപക്ഷെ ആ അവഗണന അനുഭവിക്കുന്ന കളിക്കാര്‍ ഇപ്പോഴും അടുത്ത അവസരത്തിന് വേണ്ടികാത്തിരിക്കുകയുമാവാം ടെസ്റ്റ് ക്രിക്കറ്റില്‍ എറിഞ്ഞ നാലാമത്തെ പന്തില്‍ വിക്കെറ്റെടുത്ത ഏക ഇന്ത്യന്‍ എറുകാരനായ ടിനുയോഹന്നാന്‍ ഈ സെലെക്ടര്‍ മാരുടെ ബാലിയാടുകലിലോരാളല്ലെന്നു ആര്‍ക്കറിയാം, കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെന്നിരിക്കെ അഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ശ്രീശാന്ത് താല്പര്യം കാണിക്കുന്നില്ല എന്ന ചിലരുടെയെങ്കിലും ആരോപണത്തില്‍നിന്ന് മുക്തനായി കൂടുതല്‍ ശക്തനായി തിരിച്ചുവന്നു സെലെക്ടര്‍മാര്‍ക്ക് ക്രിക്കറ്റ് ബാളുകൊണ്ട് മറുപടി പറയാനാണ് ശ്രീശാന്ത് ശ്രമിക്കേണ്ടത്. അല്ലാതെ അങ്ങാടിയില്‍ തോറ്റതിന് ബൌണ്ടറി ലൈനില്‍ചെന്നു ചവിട്ടാനും തോഴിക്കാനും സ്വയം തളരാനും ബോധം കെടാനും അത് നാട്ടുകാരെ മൈക്സെറ്റ് എടുത്തു വിളംഭരം ചെയ്യാനും നിന്നാല്‍, മറ്റ്കളിക്കാരോട് കാണിക്കാറുള്ള കോപ്രായങ്ങള്‍ സെലെക്ടര്‍മാരോട് കാണിച്ചാല്‍, അടുത്ത് കഴിഞ്ഞ ടെസ്റ്റ് ക്രിക്കറ്റ് സീസണില്‍ വളരെ നന്നായി ബൌള്‍ ചെയ്ത ശ്രീശാന്തിനു വേള്‍ഡ് കപ്പിനുശേഷമുള്ള ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള സെലെക്ഷനും മറിച്ചായിരിക്കില്ല.
ശ്രീശാന്ത് നല്ലകളിക്കാരനായി തിരിച്ചുവരികയും മികവുറ്റ ഒരു പ്രകടനം അദ്ദേഹത്തില്‍നിന്ന് ഉണ്ടാകണം എന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പ്രാര്‍ഥിക്കുന്നതും. തളരാനും ബോധം കേടാനുമൊക്കെ ശ്രീശാന്തിനു ഇനിയും സമയമുണ്ട്.
മുനീര്‍.പീ.കെ
കുവൈറ്റ്
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment