മനസ്സില്‍ വച്ചാരധിക്കുന്ന താരങ്ങള്‍ സ്വന്തം വിവാഹപ്പന്തലില്‍ എത്തുക നൃത്തം ചെയ്യുക പലരും മോഹിക്കുന്ന കാര്യമിതാണ്. പണമുള്ളവര്‍ക്ക് ഈ സ്വപ്‌നം സാക്ഷാത്കരിക്കുക വലിയ ബുദ്ധിമുട്ടുള്ളകാര്യമല്ല.
ബോളിവുഡിലെ പല താരങ്ങളും വന്‍തുകകള്‍ വാങ്ങി ഇങ്ങനെ കല്യാണം കൊഴുപ്പിക്കാന്‍ പോകുന്നവരാണ്. ഇപ്പോഴിതാ ദില്ലിയില്‍ ബോളിവുഡിന്റെ താരപ്പൊലിമയുമായി ഒരു കല്യാണം നടക്കാന്‍ പോകുന്നു.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കെയ്ഫ്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ദിയ മിര്‍സ തുടങ്ങി വന്‍ താരനിരയാണ് കല്യാണം പൊടിപൊടിക്കാന്‍ എത്തുന്നത്. ഗുഡ്ക വ്യവസായകുടുംബത്തിലെ ഇളംമുറക്കാരുടെ വിവാഹത്തിനായി ഈ താരജാഡ.
മോണിക്ക അറോറയും മയങ്ക് ജെയിനും തമ്മിലുള്ള വിവാഹമാണ് താരപ്പൊലിമകൊണ്ട് വാര്‍ത്തയാകാന്‍ പോകുന്നത്. ഈ കുടുംബവുമായി പല ബോളിവുഡ് താരങ്ങള്‍ക്കും അടുത്ത ബന്ധമുണ്ട്.
എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ കല്യാണം കെങ്കേമമാക്കി കൊടുക്കാനാണ് താരങ്ങള്‍ എത്തുന്നതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. എല്ലാവരും കണക്കിന് കാശ് എണ്ണിവാങ്ങുന്നുണ്ട്. 25കോടി രൂപയാണ് വിവാഹത്തിന് ഒരു മണിക്കൂര്‍ പങ്കെടുക്കുന്ന ബോളിവുഡ് താരങ്ങളില്‍ പലര്‍ക്കും നല്‍കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് വിവാഹ ചടങ്ങുകളില്‍ സയ്യദ് ഖാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നെയില്‍ നിതിന്‍ മുകേഷ് തുടങ്ങി ബോളിവുഡിലെ പുതുമുഖങ്ങളും പങ്കെടുക്കുന്നുണ്ട്. .
വിവാഹ വേദിയില്‍ ഒരു മണിക്കൂര്‍ നൃത്തം ചെയ്യുന്നതിന് കത്രീന കൈഫ് വാങ്ങിയത് ഒരു കോടി രൂപയാണത്രേ. ബുധനാഴ്ചയാണ് കത്രീന കൈഫ് വിരുന്നുകാര്‍ക്ക് മുമ്പില്‍ തന്റെ നൃത്തച്ചുവടുകള്‍ കാഴ്ചവയ്ക്കുന്നത്.
എന്നാല്‍, കത്രീന കൈഫിന്റെ മുന്‍ കാമുകനായ സല്‍മാന്‍ ഖാന്‍ വ്യാഴാഴ്ച വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മണിക്കൂറിനു സല്ലുഭായ് വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. വെള്ളിയാഴ്ച വിവാഹത്തില്‍ പങ്കെടുത്ത് ഒരു മണിക്കൂര്‍ അതിഥികളെ രസിപ്പിക്കുമ്പോള്‍ ഷാരൂഖിനു കിട്ടുന്നത് നാലു കോടി രൂപയാണ്.
__._,_.___
No comments:
Post a Comment