Sunday, December 19, 2010

[www.keralites.net] പ്രിയമോടെ ഞാനെന്നും കൂട്ടിരിക്കാം



Fun & Info @ Keralites.net

നിന്‍ കണ്ണില്‍ വിരിഞ്ഞ

കിനാപ്പൂക്കള്‍
കരിഞ്ഞു പോയതെന്തേ സഖീ
പെയ്തൊഴിയാത്ത മഴത്തുള്ളി പോല്‍
മിഴിനീര്‍ തുളുമ്പി നില്ക്കുവതെന്തേ


Fun & Info @ Keralites.net


പൌര്‍ണ്ണമി ചന്ദ്രനായ് വിളങ്ങുമാ മുഖശോഭ
കറുത്ത വാവു പോല്‍ ഇരുളടഞ്ഞതെന്തേ
ആത്മനൊമ്പരത്താല്‍

 നീയൊരു നെരിപ്പോടായ്
ആരുമറിയാതെ പുകയുവതെന്തേ


Fun & Info @ Keralites.net


മാരിവില്ലിന്‍ ശോഭയില്‍ പീലിവിടര്‍ത്തി
മാമയിലാകുന്നൊരാ മനം
തോരാത്ത പേമാരിയില്‍

ചിറകറ്റ പക്ഷി പോല്‍
തളര്‍ ന്നു പൊയതെന്തെ


Fun & Info @ Keralites.net


കിനാവിന്‍ തീരത്തണയും മുമ്പെ
നിന്‍ പ്രിയതോഴന്‍ കൈവിട്ടു പോയോ
തുഴയില്ലാ തോണിയില്‍ തീരമണയാതെ
നീയീ പ്രാരാബ്ദ കടലില്‍

 ഉഴറുകയാണോ


Fun & Info @ Keralites.net


നിലയില്ലാ കയത്തില്‍ താണുപോകാതെ
തുഴയായ് തീരുവാന്‍ ഞാനരികിലെത്താം
നെഞ്ചോടു നീ ചേര്‍ത്ത

സ്വപനങ്ങളൊക്കെയും
പൂക്കളായ് വിടരുവാന്‍ ചാരെ നില്ക്കാം


Fun & Info @ Keralites.net


കണ്ണൊന്നു നിറയാതെ കണ്ണീരു വീഴാതെ
നിന്നെയെന്നും കാണുവാനായ് കാത്തിരിക്കാം
വാടാമലരാകും കിനാപ്പൂക്കള്‍

നിനക്കേകുവാന്‍
പ്രിയമോടെ ഞാനെന്നും കൂട്ടിരിക്കാം

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment