Sunday, December 19, 2010

[www.keralites.net] {അവിശ്വാസി (കാഫിര്‍) ആവല്‍ - അഥവാ ഇസ്ലാമില്‍ നിന്നും പുറത്തു പോവല്‍.... .



അവിശ്വാസി (കാഫിര്‍) ആവല്‍ - അഥവാ ഇസ്ലാമില്‍ നിന്നും പുറത്തു പോവല്‍ .

പ്രായ പൂര്ത്തി് യും ബുദ്ധിയുമുള്ളവന്‍ ആരെങ്കിലും നിര്ബ‍ന്ധിചിട്ടല്ലാതെ ,സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയാണ് മത ഭ്രഷ്ട്.സത്യമത നിഷേധങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും നീചമായതും കര്ശനന ശിക്ഷാ വിധികളുമുള്ളതായ ഒരു കുറ്റകൃത്യമാണിത്.ഇസ്ലാമിലേക്ക് വീണ്ടും മടങ്ങിയാലും മത ഭ്രഷ്ട്ഉണ്ടാകുന്നതു വരെ അവന്‍ ചെയ്ത നന്മ കള്ക്കൊെന്നും ഒരു പ്രതി ഫലവും കിട്ടുന്നതല്ല. മത ഭ്രഷ്ട നായി അവന്‍ മരണപ്പെടുന്ന പക്ഷം മരണം വരെ ഇസ്ലാമില്‍ ഉറച്ചു നില്കത്ത്തത് കൊണ്ട് അവന്‍ ജീവിത കാലത്ത് യാതൊരു ആരാധനയും നിര്വപഹിക്കാത്ത മഹാപാപിയായി കണക്കാക്കപെടുന്നതും കഠിന ശിക്ഷക്ക് ശാശ്വതമായി വിധേയമാക്കപെടുകയും ചെയ്യുന്നതാണ്‌.(തുഹ്ഫ, ശര്വാ നി.9:80).കുഫ് റിലേക്ക് ചാടണമോ ,വേണ്ടയോ എന്ന സംശയ ചിന്താഗതി ഹൃദയത്തിലുണ്ടാവുന്നതോടെ അവന്‍ മത ഭ്രഷ്ട നായി.അത് പോലെ അവന്‍ ഇപ്പോള്‍ കാഫിറാകുന്നുവെന്നോ ഭാവിയില്‍ കാഫിറാകുമെന്നോ തീരുമാനിക്കുന്നതോടെ തന്നെ അയാള്‍ മത ഭ്രഷ്ട നായി ത്തീര്ന്നു . (തുഹ്ഫ 9:81)

കാഫിറാകുന്ന വാക്കുകള്‍
.

നിര്ബന്ധിക്കപെടാതെ ,സ്വന്തം ഇഷ്ടപ്രകാരം കാഫിറാകുന്ന വാക്ക് പറയുന്നതോടെ മത ഭ്രഷ്ടനാകുന്നു.ഇന്ന കാരിയമുണ്ടായാല്‍ ഞാന്‍ കാഫിറാകും എന്ന് പറഞ്ഞാല്‍ ആ സംഭവം ഉണ്ടാകുന്നതിനു മുന്നേ തന്നെ , പ്രസ്തുത വാക്ക് പറയുന്നതോടെ അവന്‍ മത ഭ്രഷ്ടനാകും.ബുദ്ധി പരമയോ , മത പരമായോ, സാധാരണ ഗതിയിലോ ഒരിക്കലും സംഭവിക്കാത്ത ഒരു സംഗതിയോടു ബന്ധപ്പെടുത്തി "അതുണ്ടായാല്‍ ഞാന്‍ ഞാന്‍ കാഫിറായികൊള്ളാം"എന്ന് പറഞ്ഞാല്‍ പോലും ഇത്തരം വാക്ക് പറയുന്ന സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തായി.(തുഹ്ഫ 9:81-83)


പരിഹാസത്തോടെ യുള്ള കുഫ്ര്‍ വചനം.
പരിഹാസ്യമായി ഇത്തരം വാക്കുകള്‍ പറഞ്ഞാലും മത ഭ്രഷ്ടനാവുക തന്നെ ചെയ്യും.


ഉദാഹരണങ്ങള്‍.


1. ഒരാളോട് "താങ്കളുടെ നഖം മുറിക്കു ! അത് സുന്നത്താണ് "എന്ന് പറയപ്പെട്ടു. 'നഖം മുറിക്കല്‍ സുന്നത്തായാലും ശരി ഞാനത് ചെയ്യില്ല 'എന്ന് പരിഹാസ പൂര്വംര മറുപടി പറഞ്ഞാല്‍ അവന്‍ മത ഭ്രഷ്ടനായി. (തുഹ്ഫ 9:84,മുഗ് നി 4:135).


2. 'നബി (സ്വ) ഭക്ഷണ ശേഷം മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു.'വെന്നു ഒരാളോട് പറയപ്പെട്ടു 'വിരല് നക്കലൊന്നും ഒരു മര്യാദയല്ല. എന്നവന്‍ മറുപടി പറഞ്ഞു.അതോടെ അവന്‍ കാഫിരായി.


3. അല്ലാഹുവോ നബിയോ (സ്വ) എന്നോട് ഇന്ന കാര്യം കല്പ്പിച്ചലും ഞാനത് ചെയ്യുകയില്ല. എന്ന് പറയല്‍ .


4. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു വസ്തു അതിനെ ബന്ധപ്പെടുത്തി അള്ളാഹു ഇവിടെ ഒരു ഖിബ് ല യാക്കിയാലും ഞാനതിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ തയ്യാറല്ല എന്ന് പറയല്‍.


5. അള്ളാഹു ഇന്ന വ്യക്തിയെ നബിയാക്കിയാലും അവന്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. എന്ന് പറയല്‍.


6. ഒരു നബിയോ മല ക്കോ ഇന്ന കാര്യം കൊണ്ട് എന്റെയടുത്ത് സാക്ഷി നിന്നാലും ഞാനത് സ്വീകരിക്കുകയില്ല എന്നുപറയല്‍.


7. അമ്പിയാക്കള്‍ (പ്രവാചകന്മാര്‍)പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെടും.എന്നുപറയല്‍ (സത്യമാണെങ്കില്‍ എന്ന സംശയമാണിവിടെ പ്രശ്നം )


8. നബി (സ്വ) മനുഷ്യനോ ജിന്നോ എന്നെനിക്കറിയില്ലന്നോ , നബി (സ്വ) ജിന്നാണെന്നോപറയല്‍.


9. ഇതര മതസ്ഥര്‍ കാഫിര്‍ തന്നെയാണോ എന്ന് സംശയം പറയല്‍.


10. അല്ലാഹുവിന്റെ നാമങ്ങളിലൊന്നിനെ നിസ്സാരമാക്കല്‍


11. നബി (സ്വ) തങ്ങളുടെ ഏതെന്കിലും ഒരു അവയവത്തെ നിസ്സാരമാക്കി ഇകഴ്ത്തി പറയല്‍.


12. 'ഈമാന്‍ എന്താണെന്നനിക്കറിയില്ല'ന്നു നിസ്സാരമാക്കി പറയല്‍.


13. ലാ ഹൌല വലാ ഖുവ്വത്തു ഇല്ലാ ബില്ലാഹി ചോല്ലുന്നയളോട് 'ലാ ഹൌല കൊണ്ടൊന്നും വിശപ്പടങ്ങില്ലല്ലോ'എന്ന് പറയല്‍.


14. എനിക്ക് ഇത്രയധികം രോഗമുണ്ടായിട്ടും അള്ളാഹു എനിക്ക് നിസ്കാരം നിര്ബലന്ധമാക്കിയാല്‍ അള്ളാഹു എന്നെ ആക്രമിച്ചവന്‍ എന്ന് പറയല്‍.


15. ആക്രമിക്കപെട്ടവന്‍ പറഞ്ഞു 'ഇതെല്ലം അല്ലാഹുവിന്റെ വിധി മൂലമാണ് എനിക്ക് സംഭവിച്ചത്.' ഇത് കേട്ട് അക്രമി പറയുന്നു. 'അല്ലാഹുവിന്റെ തീരുമാനമൊന്നും ഇതിനാവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ നടത്തി കാണിക്കാം'. ഈ വാക്ക് പറഞ്ഞതോടെ അക്രമി കാഫിരായി.


16. വ്യഭിചാരമോ മദ്യപാനമോ നടത്തുമ്പോള്‍ അല്ലാഹുവിന്റെ പേരിനെ നിസ്സരമാകി 'ബിസ്മില്ലാഹി' പറയല്‍.


17. നീ കളവാണ് പറയുന്നത് എന്ന് ബാങ്ക് വിളിക്കുന്നവനോട് പറഞ്ഞു ബാങ്കിനെ കലവാക്കല്‍.


18. 'ഒരു പ്ലേറ്റ് ഇറച്ചിയും പത്തിരിയുമാണ് മത വിജ്ഞാനത്തെക്കാള്‍ ഗുണകരം' എന്ന് പറയല്‍.


19. 'എന്റെ ധനം ഞാന്‍ അല്ലാഹുവിന്റെ യടുക്കല്‍ സൂക്ഷിച്ചു'. എന്നൊരാള്‍ പറഞ്ഞു. ഇത് കേട്ട മറ്റൊരാള്‍ നിസ്സാരമാക്കി പറയുന്നു 'ധനം മോഷ്ടിക്കപെട്ടാല്‍ കള്ളന്റെ പിറകെ പോകാത്ത വന്റെയ്ടു ക്കലാണ് നീ നിന്റെ ധനം സൂക്ഷിച്ചത്.' ഈ വാക്ക് പറഞ്ഞവന്‍ കാഫിര്‍ ആയി.


20. നിനക്ക് എന്നെ മുസ്ലിമായി മരിപ്പിക്കാനാണ് ഇഷ്ടമെന്കില്‍ മുസ്ലിമായി മരിപ്പിക്കൂ , കാഫിറായി മരിപ്പിക്കാനാണ് താല്പര്യമെങ്കില്‍ കാഫിറായി മരിപ്പിക്കൂ.ഇപ്രകാരം അല്ലാഹുവിനോട് പറയല്‍.


21. ക്രിസ്തീയ മതം പോലുള്ള ഇതര മതം സ്വീകരിക്കുന്നവന്‍ കാഫിറല്ല എന്ന് പറയല്‍.


22. 'നീ എന്റെ സമ്പത്തും സന്താനവും പിടിച്ചെടുത്തു. ഇനിയും നീ എന്തെല്ലാം കാട്ടി കൂട്ടും' ? എന്നോ 'ഇനിയെന്താണ് നീ ചെയ്യാന്‍ ബാക്കി' ? എന്നോ അല്ലഹുവിനോട് പറയല്‍.


23. ഇസ്ലാമതം സ്വീകരിച്ചവര്ക്ക്ത ധനം നല്കുുന്നത് മുസ്ലിമായി ജനിച്ച ഒരാള്‍ കണ്ടു ഇപ്രകാരം പറയുക 'ഞാന്‍ കാഫിറായിരുന്നുവെങ്കില്‍ നന്നായേനെ, എങ്കില്‍ എനിക്ക് മുസ്ലിമാവുമ്പോള്‍ പണം കിട്ടുമായിരുന്നു.'


24. 'ജൂതന്മാരാണ് മുസ്ലിം കളെക്കാള്‍ ഭേദം , കാരണം ജൂതര്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നവരോട് നീതി കാണിക്കുന്നു'.എന്ന് വിദ്യാര്ത്ഥികളോട് ഗുരുനാഥന്‍ പറയല്‍.(മു ഗ് നി: 4/135 ശര് വാനി : 9/84 )





--
¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´


Ali Ahmed Al Kuwaiti
Bahrain

00973-39414379






www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment