Saturday, December 18, 2010

[www.keralites.net] വിനയന്റെ നായികയ്ക്ക് മമ്മൂട്ടിയെ ‘ക്ഷ’ ബോധിച്ചു!

Fun & Info @ Keralites.net

ആഗസ്റ്റ് 15 എന്ന സിനിമയില്‍ മമ്മൂട്ടിക്ക് ഒരു നായികയെ വേണം. നായിക എന്നുപറഞ്ഞാല്‍ ഡി സി പി പെരുമാളിന് പ്രേമിക്കാനൊന്നുമല്ല. അങ്ങനെയുള്ള രംഗങ്ങളുമില്ല സിനിമയില്‍. പെരുമാളിന്‍റെ അന്വേഷണത്തിന്‍റെ സങ്കീര്‍ണതകളില്‍ പെട്ട് ടെന്‍ഷനടിക്കുന്ന പ്രേക്ഷകന് ഒരു റിലാക്സേഷന്‍ എന്ന നിലയിലായിരിക്കും ഈ നായിക. അപ്പോഴാണ് ഷാജി കൈലാസ് നമ്മുടെ 'യക്ഷിയും ഞാനും' കാണുന്നത്.

 

ആ സിനിമയില്‍ യക്ഷിയായി അഭിനയിച്ച മേഘ്നയെ ആഗസ്റ്റ് 15ല്‍ മമ്മൂട്ടിയുടെ നായികയാക്കിയാലോ എന്നാലോചിച്ചു. പിണക്കവും പരിഭവവുമൊക്കെയുണ്ടെങ്കിലും ഒരാവശ്യം വന്നാല്‍ എന്തുചെയ്യും - ഷാജി കൈലാസ് നേരെ വിനയനെ വിളിച്ചു. മേഘ്നയുടെ നമ്പര്‍ കൊടുക്കാന്‍ വിനയന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആഗസ്റ്റ് 15ല്‍ ഡി സി പി പെരുമാളിന്‍റെ നായികയായി അഭിനയിച്ചുതകര്‍ക്കുകയാണ് മേഘ്ന.

 

"മമ്മുക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റിയത് എന്‍റെ മഹാഭാഗ്യമായാണ് കരുതുന്നത്. സിനിമയില്‍ കാണുന്ന മമ്മൂട്ടിയെക്കാള്‍ സുന്ദരനാണ് നേരില്‍ കാണുന്ന മമ്മുക്ക. ഞാന്‍ തിരുവനന്തപുരത്തുവച്ച് മമ്മുക്കയെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. എത്ര സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. ഉയരങ്ങളിലെത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതതന്നെ ഞാനും സ്വീകരിക്കും" - മേഘ്ന പറയുന്നു.

 

എന്തായാലും പുകഴ്ത്തലിനൊന്നും ഒരു കുറവുമില്ല. മമ്മൂട്ടിയുടെ അടുത്ത സിനിമകളില്‍ മേഘ്നയ്ക്ക് ചാന്‍സ് കിട്ടുമോ എന്നത് കാത്തിരുന്നുകാണാം.

 

ആഗസ്റ്റ് 15 ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഷാജി കൈലാസ് - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീമിന്‍റെ ഈ ത്രില്ലര്‍ സിനിമ ഫെബ്രുവരി ആദ്യവാരമാണ് തിയേറ്ററുകളിലെത്തുക.

Thanks webdunia

Regards..maanu

No comments:

Post a Comment