Monday, December 13, 2010

[www.keralites.net] ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാവുന്നു

ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാവുന്നു

Fun & Info @ Keralites.net

ബോളിവുഡ് നടി റാണി മുഖര്‍ജി വിവാഹിതയാവുന്നു. ഗോസിപ്പുകോളങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ശരിവച്ചുകൊണ്ട് നിര്‍മ്മാതാവും സംവിധായകനുമായ ആദിത്യ ചോപ്രയെ തന്നെയാവും റാണി തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുക.

റാണി - ആദിത്യ ചോപ്ര അടുപ്പത്തെ അവിഹിത ബന്ധമെന്ന് വരെ ബോളിവുഡ് ഗോസിപ്പു കോളങ്ങളില്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഇതെ കുറിച്ചൊന്നും വിശദീകരണം നല്‍കാന്‍ യാഷ് ചോപ്രയുടെ മകനും കാമുകിയും മിനക്കെട്ടിരുന്നില്ല.

ഫെബ്രുവരിയില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ വിവാഹവും നടക്കുമെന്നാണ് സൂചന. എന്നാല്‍, റാണി മുഖര്‍ജി വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

റാണിയുമായുള്ള അടുപ്പം മുറുകിയതിനെ തുടര്‍ന്ന് ആദിത്യ തന്റെ ഭാര്യയെ ഒഴിവാക്കിയിരുന്നു. എന്നാല്‍, മകന്‍ വിവാഹമോചനം നേടിയതിനെയും റാണിയെ വിവാഹം ചെയ്യുന്നതിനെയും യാഷ് ചോപ്ര പിന്തുണയ്ക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

thanks mangalam
Regards..maanu

Fun & Info @ Keralites.net
www.keralites.net   

No comments:

Post a Comment