ദിവസം കണ്ടെത്തണമെങ്കില്‍ മല്യയുടെ കിംഗ്ഫിഷര്‍ കലണ്ടര്‍ തന്നെ വേണം. എല്ലാം ഇതില്‍ ഉണ്ടെന്ന് കരുതേണ്ട, എന്നാല്‍, ചിലര്‍ക്കൊക്കെ വേണ്ടത് ഇതിലുണ്ട് താനും. അതാണ് മല്യയുടെ കലണ്ടറിന്റെ പ്രത്യേകത. ബിക്കിനിയണിഞ്ഞ തരുണീമണികള്‍ നിറഞ്ഞു നില്‍ക്കുന്ന കലണ്ടറുകള്‍ എല്ലാ വര്‍ഷവും വിജയ് മല്യ മറക്കാതെ പുറത്തിറക്കും. അതെ, 2011 വര്‍ഷത്തേക്കുള്ള കലണ്ടറും തയ്യാറായിക്കഴിഞ്ഞു. നിരവധി പുതുമകളുമായാണ് പുതിയ കിംഗ്ഫിഷര്‍ കലണ്ടര്‍ ഇറങ്ങിയിരിക്കുന്നത്.
ബോളിവുഡ് സുന്ദരി ദീപികപദുക്കോണാണ് 2011 കലണ്ടറിലേക്ക് വേണ്ട സുന്ദരികളെ തെരഞ്ഞെടുത്തത്. മല്യയുടെ പുത്രന്‍ സിദ്ധാര്‍ത്ഥ് മല്യയും ദീപികയും വലിയ സുഹൃത്തുക്കളാണെന്നത് നാട്ടില്‍ പാട്ടാണ്. അതെ, മല്യയുടെ എല്ലാ ബിസിനസ് കാര്യത്തിലും ഇപ്പോള്‍ ദീപികയും പങ്കെടുക്കാറുണ്ടത്രേ. നിലവില്‍ ഫാഷന്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരു കൂട്ടം സുന്ദരിമാരാണ് കിംഗ്ഫിഷര്‍ കലണ്ടറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വിജയ് മല്യയുടെ കലണ്ടര്‍ എല്ലാ വര്‍ഷവും മാധ്യമശ്രദ്ധ നേടാറുണ്ട്. ഇതിനാല്‍ തന്നെ ഇതിലെ അംഗമാകാന്‍ മോഡലുകളും മത്സരിക്കുകയാണ്. കിംഗ്‌ഫിഷര്‍ കലണ്ടര്‍ താളില്‍ കയറിപ്പറ്റിയാല്‍ ഭാവിജീവിതം രക്ഷപ്പെടുമെന്ന് മോഡലുകള്‍ വിശ്വസിക്കുന്നു. മോഡലുകളെ തെരഞ്ഞെടുക്കാന്‍ മത്സരം പോലും നടത്താറുണ്ട്. ഇവരില്‍ ജയിക്കുന്നവര്‍ കലണ്ടറില്‍ സ്ഥാനം നേടും.
2011 കലണ്ടറിലേക്കും മോഡലുകളുടെ മത്സരം നടന്നു. ഈ വര്‍ഷം മോഡലുകളെ തെരഞ്ഞെടുക്കല്‍ മത്‌സരത്തിന്റെ വിധിനിര്‍ണയിച്ചത് ബോളിവുഡ് സുന്ദരി ദീപികാ പാദുകോണ്‍ ആയിരുന്നു. അതെ, ഒരിക്കല്‍ ഇതേ മല്യയുടെ, കിംഗ്ഫിഷര്‍ കലണ്ടറില കയറിക്കൂടാനായി തുണിയുരിഞ്ഞ താരം കൂടിയാണ് ദീപികാ പാദുകോണ്‍ എന്നത് മറ്റൊരു വസ്തുത. ഇതിനാല്‍ തന്നെ മോഡലുകളെ കണ്ടെത്താന്‍ ദീപികയ്ക്ക് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ടാകില്ല.
ബോളിവുഡ് ചൂടന്‍ താരം ദീപിക പദുക്കോണിനൊപ്പം മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥും ഉണ്ടായിരുന്നു. ഇതിനു വേണ്ടിയുള്ള കാമറമാനും ഏറെ പേരുകേട്ട വ്യക്തിയായിരുന്നു. ലിമിറ്റഡ് എഡിഷന്‍ കലണ്ടര്‍ തയ്യാറാക്കുന്നതിന് മോഡലിംഗ് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേറെയായിരുന്നു നിയമിച്ചത്.
കിംഗ്‌ഫിഷര്‍ കലണ്ടറില്‍ ഇടം നേടാനായി ലോകത്തെ നിരവധി മോഡലുകള്‍ അതുല്‍ കസ്‌ബേക്കറിനു മുന്നില്‍ തുണിയുരിഞ്ഞു നിന്നുകൊടുത്തു. ഇവരില്‍ നിന്നും മൂന്ന് ഗുണങ്ങള്‍ തികഞ്ഞവരെയാണ് തെരഞ്ഞെടുത്തത്. ശാരീരികക്ഷമത, സൗന്ദര്യം, ബുദ്ധി ഇവയെല്ലാം തെരഞ്ഞെടുപ്പിന് വിഷയമായി.
Thanks webdunia
Regards..maanu
www.keralites.net |
No comments:
Post a Comment