Is there any LAW in Kerala?
ലിസമ്മ നിര്‍ധനയായ വീട്ടമ്മയാണ്. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ആലപ്പുഴ സീവ്യൂ വാര്‍ഡ് ആറാട്ടുകുളം കുടുംബവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് അവരും ആഗ്രഹിച്ചിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ അധ്യാപകനായ ഭര്‍ത്താവിന്റെ വരുമാനം ഒന്നിനും തികയാത്ത അവസ്ഥ. അപ്പോഴാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഇ.എം.എസ്. ഭവനപദ്ധതി. വീടില്ലാത്ത എല്ലാവര്‍ക്കും വീട്! ലിസമ്മ സന്തോഷിച്ചു. ആകെയുള്ള മൂന്നുസെന്റില്‍ വീടുവെക്കാന്‍ അപേക്ഷ നല്‍കി. ഉടന്‍ അനുമതി ലഭിച്ചു. 75,000 രൂപ ലഭിക്കും.
വീടൊരുക്കാന്‍ അവര്‍ ഒരുങ്ങി. ആദ്യഗഡു പണം ലഭിച്ചയുടന്‍ അടിത്തറയ്ക്കുള്ള കരിങ്കല്ലിന് ഓര്‍ഡര്‍ കൊടുത്തു. ഒരു ലോഡിറക്കി. രണ്ടാമത്തെ ലോഡ് ടിപ്പറില്‍ ഇറക്കിത്തീര്‍ന്നപ്പോള്‍ ഒരുസംഘം സി.ഐ.ടി.യു.ക്കാര്‍ വീടിനുമുമ്പില്‍. ''കല്ലിറക്കിയല്ലേ?''
''ഉവ്വ്''-ലിസമ്മ.
''എങ്കില്‍ ഞങ്ങളുടെ കാശ് തന്നേക്ക്.''
''നിങ്ങളുടെ കാശോ?''
''അതെ. ഞങ്ങള്‍ ചെയ്യേണ്ട ജോലി ടിപ്പര്‍ ചെയ്തു.''
''യന്ത്രത്തിന് വിശപ്പില്ല. ഇറക്കിയത് ഞങ്ങളാണെന്ന് കരുതി ആ കാശിങ്ങു താ. ഒരു വണ്ടിക്ക് 400 രൂപ വീതം 800 രൂപ വേണം. അതിവിടെ നടപ്പുള്ളതാ.''
''കര്‍ത്താവേ.'' ലിസമ്മ തലയ്ക്കു കൈവെച്ചു. അവര്‍ ദയനീയമായി പറഞ്ഞു: ''എന്നെ നിങ്ങള്‍ ഒഴിവാക്കണം. എന്റെ ദാരിദ്ര്യംകൊണ്ട് പറയുവാ.''
''കാശുതരില്ലേ. എന്നാല്‍ വീടുവെക്കുന്നതൊന്നു കാണണമല്ലോ.''
ഇതിനിടെ കനാല്‍ വാര്‍ഡില്‍ നിന്നും കുറച്ച് തൊഴിലാളികള്‍കൂടി എത്തി. ''പണം മേടിക്കാനൊക്കെ അറിയാം. തന്നില്ലെങ്കില്‍ നീ വിവരമറിയുകയും ചെയ്യും'' എന്ന് അവരും.
ഭര്‍ത്താവ് വീട്ടിലില്ല. വിളറിവെളുത്ത അവര്‍ വീടിനുള്ളില്‍ നിന്നും 800 രൂപ എടുത്ത് അവര്‍ക്ക് നല്‍കി. അത് നല്‍കുമ്പോള്‍ പലവട്ടം അവരുടെ കണ്ണുനിറഞ്ഞു. കൈയും മെയ്യുമനങ്ങാതെ കിട്ടിയ പണത്തിന്റെ ആഹ്ലാദത്തില്‍ തൊഴിലാളികള്‍ പോയി. കിട്ടിയ നോട്ടില്‍ കണ്ണീര്‍ പടര്‍ന്നിട്ടുണ്ടെന്ന് അറിഞ്ഞുതന്നെ.
www.keralites.net |
__._,_.___
No comments:
Post a Comment