താരനെ പ്രതിരോധിക്കുന്ന ഷാംപുവില്‍ വിശ്വസിക്കരുതെന്ന് ഡോക്ടര്‍മാര്‍
ന്യൂദല്‍ഹി: താരനെ പ്രതിരോധിക്കുന്ന ഷാംപൂവില്‍ വിശ്വസിക്കരുതെന്ന് ഡോക്ടര്‍മാര്‍. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായി ഒരു പരിഹാരവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങളുടെ കീശയിലെ കാശാണ് 'ആന്റി ഡാന്‍ഡ്രഫ്' ഷാംപൂ ഉല്‍പാദകരുടെ ലക്ഷ്യം. താരന് സ്ഥിമായി ഒരു പരിഹാരവുമില്ല. ഇതു ഒരു അസുഖമായോ ചര്‍മ്മത്തിന്റെ തകരാറായോ കണക്കാക്കി ചികിത്സിക്കുകയാണ് പല ഡോക്ടര്‍ക്കുമാരും ചെയ്ത് വരുന്നത്. എന്നാല്‍, താരനെ പ്രതിരോധിക്കുന്ന ഷാംപുവിന്റെ നിര്‍മാതാക്കള്‍ താരനെ ഇതുള്ളവരുടെ മാനസികാവസ്ഥ മുതലെടുത്ത് കച്ചവടമാക്കുകയാണെന്ന് മെഡിക്കല്‍ മൈക്രോബയോളജിസ്റ്റായ ഡോ: എസ്.രംഗനാഥന്‍ പറഞ്ഞു.
താരനെ പ്രതിരോധിക്കുന്ന ഏതെങ്കിലുമൊരു ഷാംപു ഫലപ്രദമാണെങ്കില്‍ ഇടക്കിടെ പല കമ്പനികളും ഇത്തരം ഷാംപുകള്‍ നിര്‍മിക്കുന്നതെന്തിനാണെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോ: എച്ച്.കെ കാര്‍ ചോദിക്കുന്നു. താരന്‍ എന്നത് കൊഴിഞ്ഞു പോകുന്ന ചര്‍മ്മമാണ് . താരനുള്ളവരില്‍ ചര്‍മ്മം നശിച്ച് പുതിയത് ഉണ്ടാകുന്നത് അതിവേഗത്തിലായിരിക്കും. മെഡിക്കല്‍ വിദഗ്ധരുടെ അടുക്കല്‍ താരന്‍ പ്രശ്‌നവുമായി എത്തുന്നവരോട് ദിവസവും ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തലയോട്ടി ദിവസവും വൃത്തിയായി കഴുകാനാണ് നിര്‍ദ്ദേശിക്കാറ്. പ്രായവും, ഹോര്‍മോണ്‍ വ്യതിയാനവും താരന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
www.keralites.net |
__._,_.___
No comments:
Post a Comment