ഒരു ദിവസം പോകും ഞാന്‍.. എവിടെക്കെന്നറിയാതെ . എന്തിനെന്നറിയാതെ . ആരേയും കൂടെ കൂട്ടാതെ . ഒരു ദൂരയാത്രയ്ക്ക് പോകും ഞാന്‍ ... എന്നിട്ട് വിശാലമായ ആ ആകാശത്തില്‍ ഒരു ചെറു നക്ഷത്രമായി പുനര്‍ ജനിക്കും ... എന്നിട്ടെല്ലാ ദിവസവും എന്റ്റെ പ്രീയപ്പെട്ടവരെ ഞാന്‍ നോക്കി നില്ക്കും അങ്ങു ദൂരെ നിന്ന് .... അവര്‍ പോലും അറിയാതെ ..... എപ്പോഴെങ്കിലും ആ ആകാശത്തിന്റ്റെ അനന്ത നീലിമയില്‍ ഒരു നക്ഷത്രം നിന്നെ ഉറ്റു നോക്കുന്നുവെന്ന് നിനക്കു തോന്നിയാല്‍ നീ മനസ്സിലാക്കുക അത് ഈ ഞാന്‍ തന്നെയാണെന്ന് . പക്ഷേ അന്നു നീ ദു:ഖിക്കരുത്.. കാരണം നിന്നെ സ്വാന്തനിപ്പിക്കുവാന് അന്നെനിക്ക് കഴിയാതെ വന്നേക്കാം ...... കാരണം ഞാന്‍ വെറുമൊരു നക്ഷത്രമല്ലേ! |
No comments:
Post a Comment