ഹീറോ ഹോണ്ട വേര്‍പിരിയലിന് അനുമതി മുംബൈ: ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഹോണ്ടയില്‍ നിന്ന് ജപ്പാനിലെ ഹോണ്ട പിന്‍മാറി. ഹോണ്ടയുടെ കൈവശമുണ്ടായിരുന്ന 26 ശതമാനം ഓഹരികള്‍ ഹീറോ ഗ്രൂപ്പ് വാങ്ങും. വ്യാഴാഴ്ച ചേര്‍ന്ന ഹീറോ ഹോണ്ടയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കി. ഹീറോ ഹോണ്ടയിലെ ഓഹരി വില്‍ക്കുന്നത് ഹോണ്ട ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡും അംഗീകരിച്ചു. 26 വര്‍ഷമായി നിലനിന്ന സംയുക്ത സംരംഭത്തിനാണ് ഇതോടെ വിരാമമായത്. ഹീറോ ഹോണ്ടയുടെ ഓരോ ബൈക്കുകള്‍ വില്‍ക്കുമ്പോഴും ഹോണ്ട ഗ്രൂപ്പിന് നിലവിലുള്ള നിരക്കനുസരിച്ച് റോയല്‍റ്റി തുക ലഭിക്കും. കാലക്രമേണ ഹീറോ ഹോണ്ട എന്ന ബ്രാന്‍ഡ് നാമം മാറ്റാനും തീരുമാനമായിട്ടുണ്ട്. സ്വന്തമായി ഗവേഷണ വികസന കേന്ദ്രവും ഭാവിയില്‍ സ്ഥാപിക്കും. കൂടുതല്‍ വിദേശ വിപണികളിലേക്ക് ബൈക്കുകള്‍ കയറ്റുമതി ചെയ്യാന്‍ ഹീറോ ഹോണ്ട തീരുമാനിച്ചു. ഹീറോ ഹോണ്ടയില്‍ നിന്ന് വിട്ടതോടെ, ഹോണ്ട ഇന്ത്യയിലെ സ്വന്തം ഇരുചക്രവാഹന കമ്പനിയായ 'ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ'യെ കൂടുതല്‍ ശക്തപ്പെടുത്തും. ഇരുചക്രവാഹന വിപണിയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 500 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. പ്രതിവര്‍ഷം ആറ് ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. ഇതോടെ ഹോണ്ടയുടെ ഇന്ത്യയിലെ ഉത്പാദനം 22 ലക്ഷത്തിലേക്ക് ഉയരും. 1984ലാണ് മുഞ്ചാള്‍ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഹീറോ ഗ്രൂപ്പും ജപ്പാനിലെ പ്രമുഖ വാഹനകമ്പനിയായ ഹോണ്ടയും ചേര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യാനായി ഹീറോ ഹോണ്ട എന്ന സംയുക്തസംരംഭത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ചത്. ഇതിനിടെ, 2000 ല്‍ ഹോണ്ട ഗ്രൂപ്പ് ഇന്ത്യയില്‍ സ്വന്തം നിലയില്‍ ഇരുചക്രവാഹനങ്ങള്‍ വിപണനം ചെയ്യാനാരംഭിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എന്ന പേരിലുള്ള അനുബന്ധ കമ്പനി വഴിയായിരുന്നു ഇത്. എന്നിട്ടും 2004 ല്‍ ഹീറോയും ഹോണ്ടയും തമ്മിലുള്ള കരാര്‍ 10 വര്‍ഷത്തേക്ക് കൂടി പുതുക്കി. ഇതിന് 2014 വരെ പ്രാബല്യമുണ്ട്. അത് അവസാനിക്കാന്‍ നാല് വര്‍ഷം കൂടി ശേഷിക്കെയാണ് ഇരുകൂട്ടരും വേര്‍പിരിയല്‍ |
www.keralites.net |
__._,_.___
No comments:
Post a Comment