ചായ കുടിക്കൂ ഹൃദയം കാക്കൂ
ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്. കട്ടന്‍ ചായ ഈ കൊഴുപ്പുകളുടെ നിര്‍മാണത്തെ ചെറുക്കുന്നു. ഇത് വഴി ഹൃദയാഘാതം അകറ്റാന്‍ സാധിക്കും.
ചായയിലെ ഫ്‌ളാവനോയിഡുകളാണ് ഇതിന് സഹായിക്കുന്നത്. ഒരു കപ്പ് ചായയില്‍ 150-200 മില്ലിഗ്രാം ഫ്‌ളാവനോയിഡുകള്‍ അടങ്ങിയിരിക്കും. യൂണിുേവഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയിലെ ശാസ്‌രതഞ്ജന്‍മാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
ചായയിലടങ്ങിരിക്കുന്ന കഫീന്‍ ബ്രെയിന്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ 5,21,448 പേരില്‍ യൂറോപ്യന്‍ പ്രോസ്‌പെക്ടീവ് ഇന്‍വെസ്റ്റികേഷന്‍ ഇന്റ്റു കാന്‍സര്‍ ആന്റ് ന്യൂട്രിഷന്‍ (എപിക്) നടത്തിയ പഠനത്തിലാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ദിനേന ഒരു കപ്പ് ചായ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്ത സഞ്ചാരത്തെ നിയന്ത്രിക്കുകയും ഇത് അമിത വളര്‍ച്ചയെ തടയുകയും ചെയ്യും. ചായയിലെ ആന്റിഓക്‌സിഡന്റിന്റെ സാന്നിദ്ധ്യം രോഗത്തെ മൂന്നിലൊന്നായി കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
www.keralites.net |
__._,_.___
No comments:
Post a Comment