Thursday, August 26, 2010

[www.keralites.net] For US$16...........



friendship.jpgകൂട്ടുകാര്‍ ഒപ്പമില്ലാതെ വിനോദയാത്രചെയ്യുന്നത് പലപ്പോഴും ഒരു ബോറന്‍ ഏര്‍പ്പാടാണ്. എന്നാല്‍ കൂട്ടുകാര്‍ ആരുമില്ലാതെ യാത്രപോകുന്നത് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലേയ്ക്ക് ആണെങ്കില്‍ ഒന്നും ചിന്തിക്കാനില്ല. കാരണം എന്തെന്നല്ലേ സുഹൃത്തുക്കളില്ലാതെ ബോറടിയ്ക്കുന്നുവെന്ന് തോന്നിയാല്‍ മോസ്‌കോയില്‍ നിന്നും കൂട്ടുകാരെ വാടകയ്‌ക്കെടുക്കാം.

നഗരത്തില്‍ ചുറ്റിക്കറങ്ങാനും സിനിമയ്ക്കും ഷോപ്പിങിനും പോകാനുമെല്ലാം ഈ കൂട്ടുകാര്‍ റെഡിയാണ്. പക്ഷേ ആളൊന്നിന് രണ്ടുമണിക്കൂര്‍ നേരത്തേയ്ക്ക് 16 ഡോളര്‍ കൊടുക്കണമെന്ന് മാത്രം. ഇതൊരു പൊതുനിരക്ക് മാത്രം, ചിലപ്പോള്‍ തുക കൂടാം, അല്ലെങ്കില്‍ കുറയാം.

ഇനി ഇതൊന്നും വേണ്ട ഒരു വിര്‍ച്വല്‍ ഫ്രണ്ടിനെയാണ് വേണ്ടതെങ്കില്‍ അതുമുണ്ട്. വെറുതെ ചാറ്റ് ചെയ്യുകയാവാം, ഇതിന് രണ്ടു മണിക്കൂറിന് 19 ഡോളര്‍ എന്നതാണ് നിരക്ക്. മോസ്‌കോയില്‍ ഇത് പുത്തരിയൊന്നുമല്ല, പത്തുവര്‍ഷം മുമ്പേതന്നെ ഇതിവിടെ വിജയം കണ്ട പരിപാടിയാണ്.

എന്നാല്‍ ഇപ്പോഴാണ് ഇത് വാര്‍ത്തയാകുന്നതെന്നുമാത്രം. റെന്റ് എ ഫ്രണ്ട് എന്ന പരസ്യവുമായി ഇത്തരത്തില്‍ ആളെ നല്‍കുന്ന ഒട്ടേറെ വെബ്‌സൈറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്നയാളുകളില്‍ 25നും 40നും മധ്യേയുള്ളവരാണ് ഏറെയും സുഹൃത്തുക്കളെ വാടകയ്‌ക്കെടുക്കുന്നതെന്നാണ് ഇത്തരം ഏജന്‍സികള്‍ നടത്തുന്നവര്‍ പറയുന്നത്.

വിദേശികള്‍ക്ക് ഇംഗ്ലീഷ് അറയുന്ന കൂട്ടുകാരെയാണ് വേണ്ടതെങ്കിലും അതും ഇവിടെയുണ്ട്. കാറോടിക്കാന്‍ പഠിപ്പിക്കാന്‍ കല്യാണാലോചന നടത്താന്‍ ഒക്കെയും സുഹൃത്തുക്കളെ വാടകയ്‌ക്കെടുക്കാം. മറ്റു സുഹൃദ് ബന്ധങ്ങള്‍ പോലെയല്ല ഇത് ആവശ്യം കഴിഞ്ഞാല്‍ പണം കൊടുത്ത് ഈ സുഹൃത്തുക്കളെ ഒഴിവാക്കാം.

ഒരു സുഹൃത്തിനെ വാടകയ്‌ക്കെടുക്കാന്‍ ചെന്നാല്‍ ആദ്യത്തെ 15മിനിറ്റ അയാളുമായി സൗജന്യമായി സംസാരിക്കാം. ഇഷ്ടമായാല്‍ കച്ചവടം ഉറപ്പിക്കാം. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാല്‍പ്പിന്നെ ഓരോ മണിക്കൂറിനും പണം നല്‍കണം, അല്ലാതെ ഒരു സൗഹൃദവും അനുവദിക്കില്ല.

ആദ്യത്തെ കണ്ടുമുട്ടിലില്‍ രണ്ടുപേരും ചേര്‍ന്ന് മദ്യപിക്കാന്‍ പാടില്ല, പിന്നെ ഈ വാടകസുഹൃത്തുമായി വല്ല കശപിശയുമുണ്ടായാല്‍ അതിന്റെ നൂലാമാലകളൊന്നും തങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ഏജന്‍സികള്‍ പറയുന്നുണ്ട്.

Courtesy..oneindia

Best Regards,
Ashif.v dubai uae

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment