അബദ്ധം എന്ന് കേട്ടപ്പോള്‍ തന്നെ കേള്‍ക്കാന്‍ ഓടി വന്നിരിക്കുകയാ. ഇതിപ്പോള്‍ ഞാന്‍ ഇവിടെ കുറിച്ചന്നെ ഉള്ളൂ.. ഇതുപോലെ നിങ്ങളും കുത്തിക്കുറിച്ചാല്‍ ഈ ലോകത്തുള്ള പേപ്പറും, പേനയും ഒന്നും തികയാതെ വരും. ഇത് പോലെ കുറെ കുത്തിക്കുറിച്ചു ഒരു മെയില്‍ ആക്കും.. അത് കിട്ടുന്നവന്മാര്‍ സ്വന്തം പേരില്‍ ഫോര്‍വേഡ് ചെയ്യും..അവരോടു ഒരു വാക്ക് ചോതിക്കട്ടെ നിങ്ങള്‍ക്ക് നാണമില്ലേടെയ്..? ഏതായാലും വന്ന സ്ഥിതിക്ക് പറഞ്ഞു കളയാം...
ഞാന്‍ ഒരു സംഭവം ആണെന്ന് പണ്ടേ നിങ്ങള്‍ക്കറിയാല്ലോ.. എന്നെ പരിജയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ... ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് പേരെടുത്തു പറയുന്നില്ല.. അതെ നായകന്‍ ഈ ഞാന്‍ തന്നെയാ..ഈ സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല.. എന്‍റെ കോളേജ് പഠനകാലം... ഞാന്‍ പ്രീ-ഡിഗ്രീ ലാസ്റ്റ് ബാച്ചില്‍ ആണ് പഠിച്ചത്... അതെന്‍റെ തെറ്റല്ല.. വീടുകാര്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ട് സ്കൂളില്‍ ചേര്‍ത്തിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്കും +2 കൂട്ടത്തില്‍ ചേരാമായിരുന്നു.. കോളേജില്‍ ചേര്‍ന്ന ഒന്നാം വര്‍ഷം കിട്ടതിരുന്നു കിട്ടിയ സൌഭാഗ്യം പരമാവധി മുതലാക്കി... അവിടെ ആരും ചോതിക്കാനും പറയാനുമില്ലല്ലോ.. പഞ്ചാരക്കുട്ടന്‍ എന്നൊരു പേരും വീണു.. അത് അസൂയക്കാര്‍ പറഞ്ഞു പരത്തിയതാ.. അങ്ങിനെ ഒന്നാം വര്‍ഷം പരമാവധി എല്ലാ വിഷയവും പോയി.. രണ്ടാം വര്‍ഷം തുടങ്ങുമ്പോള്‍ ആണ് അത് സംഭവിച്ചത്... അല്ല അന്ന് മുതലാ ക്ലാസ്സില്‍ കേറി തുടങ്ങിയത് എന്ന് പറയുന്നതാ ശെരി.. ഒരു സുന്ദരിയായ കുട്ടി.. പക്ഷെ ഞാന്‍ അവളെ ഒന്നാം
വര്‍ഷം തന്നെ കണ്ടിരുന്നു. ഒടുക്കത്തെ ഗ്ലാമര്‍ കാരണം ഞാന്‍ വളക്കാന്‍ ശ്രെമിച്ചതുമില്ല.. ശ്രേമിചാലും നടക്കില്ലാന്ന് ഒരുപാട് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.. അതുകൊണ്ട് ഇതും കാര്യമാക്കിയിരുന്നില്ല.. പക്ഷെ പതിവിനു വിപരീധമായി അത് സംഭവിച്ചു... അതെ നിങ്ങള്‍ ഉദ്ദേശിച്ചത് തന്നെ.. പ്രേമം..പക്ഷെ ഇതൊരു വ്യത്യസ്തമായ പ്രേമം.. പുള്ളിക്കാരി അല്‍പ്പം പടിപ്പിസ്റ്റായിരുന്നു.. ഞാന്‍ നേരെ ഓപ്പോസിറ്റും.. പക്ഷെ അവള്‍ക്കെന്നോട് എന്തോ ഉണ്ട്... അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് ഏറ്റവും മുന്നിലത്തെ ബഞ്ചില്‍ ഇരിക്കുന്ന അവള്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് ഏറ്റവും പിന്നില്‍ ഇരിക്കുന്ന എന്നെ നോക്കോ? അതും ഇടയ്ക്കിടെ.. പിന്നെ അവളുടെ നോട്ടം അനുരാഗത്തിന്‍റെ വഴിയിലേക്ക് മാറി.. ശ്ശോ.. എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത സംഭവം ആയിപ്പോയി. അപ്പോള്‍ തന്നെ ഞാന്‍ ഒന്ന് തീരുമാനിച്ചു.. ലിസ്റ്റില്‍ ഉള്ള എല്ലാ കാമുകിമാരെയും ഒഴിവാക്കാന്‍.. ഇനി ഇവള്‍ മാത്രമാണ് എന്‍റെ എല്ലാം.. തമ്മില്‍ പറയാതെയാണെങ്കിലും അവള്‍ക്കും എനിക്കും പ്രേമം തന്നെയാണ്.. ഇല്ലെങ്കില്‍ എന്നോട് എല്ലാ ദിവസവും അവള്‍ ഇടുന്ന ചുരിദാറിന്‍റെ കളര്‍ ഷര്‍ട്ട് തന്നെ ഇടണമെന്ന് നിര്‍ബന്ധിക്കോ?
അങ്ങിനെ ഞാന്‍ ദിവസവും കുളിക്കാനും പല്ല് തേക്കാനുമൊക്കെ തുടങ്ങി..ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്കെന്ന പോലെ ടീച്ചേഴ്സിനു പോലും അത്ഭുതം.. ഇവന്‍ എന്താ ഇത്ര പെട്ടെന്ന് നന്നാവാന്‍ കാരണം... പതിവിനു വിപരീധമായി ഇപ്പോള്‍ ക്ലാസ്സില്‍ സൈലന്റ്, പഠിത്തത്തില്‍ ശ്രെദ്ധ പതിപ്പിച്ചു തുടങ്ങി.. ഹോം-വാര്‍ക്കുകളിലെ കൃത്യനിഷ്ഠ.. വീട്ടില്‍ ഉമ്മാക്ക് പോലും ഇതവരുടെ മോനാണോ എന്നൊരു സംശയം..എന്തിനു അധികം പറയണം എന്‍റെ സ്വഭാവത്തില്‍ എനിക്ക് തന്നെ അത്ഭുതം..
പക്ഷെ ഇതിന്റെയൊക്കെ പിന്നില്‍ അവളുടെ സ്നേഹാര്‍ദ്രമായ നോട്ടമാണ് എന്നുള്ള സത്യം ആരറിയുന്നു.. മറ്റു കാമുകിമാര്‍ വഞ്ചകന്‍ എന്ന് വിളിച്ചിട്ട് പോലും എനിക്കതില്‍ വലിയ കാര്യം തോന്നിയില്ല.. ഈ മാണിക്യ കല്ലുള്ളപ്പോള്‍ അവളുമാരെ ആര് നോക്കും... ഇതൊക്കെ നടക്കുമ്പോഴും എന്‍റെ രണ്ടാം വര്‍ഷ പ്രീ-ഡിഗ്രീ ക്ലാസും തീരാറായി..അങ്ങിനെ ഇതുവരെ തമ്മില്‍ തുറന്നു പറയാത്ത പ്രണയം തമ്മില്‍ ഉള്ള ഈഗോ കാരണം പറയാനും താമസമുണ്ടായി..
ക്ലാസ്സ് തീരാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി.. പലവട്ടം പറയാന്‍ ഞാന്‍ മുതിര്‍ന്നു..പക്ഷെ ഒടുവില്‍ അതു സംഭവിച്ചു. അവളെന്നോട് രഹസ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.. അവളുടെ കണ്ണുകളും എന്‍റെ കണ്ണുകളും തമ്മില്‍ അപ്പോഴും പറഞ്ഞു കഴിഞ്ഞു.. നീ എന്‍റെ സ്വന്തവും ഞാന്‍ നിന്റെ സ്വന്തവുമാണെന്ന്.. ഒടുവില്‍ അവള്‍ എന്നോട് പറഞ്ഞു.. എനിക്കത് നിന്‍റെ മുഖത്ത് നോക്കി പറയാന്‍ നാണമാണ്.. അതു കൊണ്ട് ഞാന്‍ പോയതിനു ശേഷം ഈ കവര്‍ പൊട്ടിച്ചു നോക്കണമെന്നും പറഞ്ഞിട്ട് നാണംകുണുങ്ങി അവള്‍ ക്ലാസ്സിലേക്ക് ഓടി.. എന്‍റെ ഹൃദയത്തില്‍ സന്തോഷത്തിന്‍റെ തിരമാലകള്‍ ആഞ്ഞടിച്ചു.. എനിക്കവിടെ വെച്ച് പൊട്ടിക്കാന്‍ മനസ്സ് തോന്നിയില്ല. എങ്കിലും അവളുടെ വാക്കുകള്‍ കേള്‍ക്കാനുള്ള വെമ്പല്‍ കാരണം ഞാന്‍ അതു പൊട്ടിച്ചു... അടക്കിപ്പിടിച്ച സ്വരത്തില്‍ ഞാന്‍ ഞാന്‍ വായിച്ചു... " """എന്‍റെ കല്യാണം അടുത്ത മാസം 28 -ന് ആണ് ചെറുക്കന്‍ ദുബായിക്കാരന്‍ ആണ്.. ലെറ്റര്‍ ഇതുവരെ അടിച്ചില്ല.. നിന്നോടാണ് ഞാന്‍ ഇതാദ്യമായി പറയുന്നത്.. നീ വരണം.. സ്നേഹത്തോടെയുള്ള നിന്‍റെ നോട്ടം കാണാന്‍ അവിടെ കാത്തിരിക്കും.""" പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു.എങ്കിലും അവള്‍ക്കിതെന്നോട് തന്നെ വേണമായിരുന്നോ? പോട്ടെ.. ഞാന്‍ വഞ്ചിച്ച മറ്റു കാമുകിമാരുടെ ശാപമാവാം അല്ലെ ?പക്ഷെ എങ്കിലും ഇപ്പോഴും അവളോട് എനിക്കിഷ്ടമാ.. കാരണം അവള്‍ കാരണം ഞാന്‍ പ്രീ -ഡിഗ്രീ അത്യാവശ്യം നല്ല മാര്‍ക്കോടെ ഡിഗ്രീക്ക് ആ കോളേജില്‍ തന്നെ അഡ്മിഷന്‍ എടുത്തു... അതു കാരണം എനിക്കിപ്പോള്‍ ഈ തരക്കേടില്ലാത്ത നിലയില്‍ ഒരു ജോലിയും ഉണ്ട്.. ഇതെങ്ങിനെയെങ്കിലും അവള്‍ വായിക്കാനിടയായാല്‍ അവള്‍ക്കു ഒരു നന്ദിയും കൂടി ഇതിലൂടെ സമര്‍പ്പിക്കുന്നു...
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം സുഹൃത്ത് ആശിഫ്Best Regards,
Ashif.v dubai uae
www.keralites.net |
__._,_.___
No comments:
Post a Comment