ഓരോ തവണയും നമ്മള്‍ പല രീതിയില്‍ പ്രതികരിക്കുന്നു എന്നു മാത്രം. ഇപ്പോള്‍ ലോകത്തിലെ ഒന്നാം തരം ബിസിനസ്സ് ആണ് ഇത്തരം പരിപാടികള്‍. സത്യത്തില്‍ മത്സരാര്‍ഥികള്‍ വോട്ട് (sms) അല്ല തെണ്ടുന്നത്. ഐഡിയ, ഏഷ്യാനെറ്റ് എന്നിവര്‍ക്ക് വേണ്ടി പണം ആണ് വോട്ടിന്റെ രൂപത്തില്‍ ചോദിക്കുന്നത്. sms ഇല്ലാതെ ഈ പരിപാടി നടത്താന്‍ ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ? ഉദാഹരണത്തിന് 15 കോടി രൂപ പിരിഞ്ഞു കിട്ടിയാല്‍ ആര്‍ക്കും ഒരു കോടി ദാനം ചെയ്യാം. ജോബിയുടെ പേരില്‍ മാത്രം കോടിക്കണക്കിനു തുക പിരിഞ്ഞു കിട്ടിയെങ്കില്‍ അയാള്‍ക്ക് വില്ല കൊടുത്തില്ലെങ്കില്‍ മോശമല്ലേ. sms അയയ്ക്കുന്ന വിവര ദോഷികളായ ജനങ്ങള്‍ക്ക് എന്താണ് പ്രയോജനം? പ്രധാനമായും കുടുംബ നാഥനെ കുത്തുപാള എടുപ്പിക്കാന്‍ വീട്ടിലെ കുട്ടികളാണ് sms അയക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. ഇനിയെങ്കിലും കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്ത് മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്യുക. നമുക്ക് രോഷം ഇങ്ങനെ പറഞ്ഞു തീര്‍ക്കാനെ പറ്റൂ. ഇതെല്ലാം ഇനിയും തുടരും. നമുക്ക് വീണ്ടും ഒരു സീസണ്‍ കൂടി കണ്ടു തുടങ്ങാം. ശ്വാസം നിലയ്ക്കുന്നത് വരെ സഹിച്ചു കൊണ്ടെയിരിക്കാം. അവസാനമായി ഒരു വേദന : പാവം കെ.എസ്. ചിത്ര ഈ ചതിക്കുഴിയില്‍ വീണു പോയല്ലോ? Thanks & Regards, K.S.A --- On Tue, 8/3/10, jayachandrakumar kv <jckumar_kv@yahoo.co.in> wrote:
|
__._,_.___
No comments:
Post a Comment