Thursday, August 5, 2010

Re: [www.keralites.net] കുടുംബനാഥന്‍ ജയിലില്‍: നിരാലംബരായി അമ്മയും നാല് കുഞ്ഞുങ്ങളും



ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിൽ ജീവിക്കാൻ വരുക എന്നിട്ട്   കുറച്ച്  സൌകര്യം ഒക്കെ ആകുംബോൾ ആ നാട്ടിലെ  നിയമങ്ങളേ വെല്ലുവിളിച്ചു ജീവിക്കുക
ഇതു പോലെ കുരിക്കിൽ പെടുംബ്ബോൾ  അയ്യോ ഞാൻ പാവമാണേ എന്നെ രക്ഷിക്കണേ.... ഇതു എന്തൊരു  അവസ്ത യാണു നാട്ടുകാരേ?  ഇവരേ പ്പോലുള്ള വരെ     രക്ഷിക്കുവാൻ എന്നു പറഞ്ഞ് കുറേ സാമൂഹ്യ സേവകർ !!!!!!
ജോലി അന്വെഷിചചു പോയ വഴിയിൽ അപകടം പറ്റി അത്യാസന്ന നിലയിൽ  കഴിഞ ഒരു ജീവൻ രക്ഷിക്കാൻ
ഒന്നു സഹാക്കാമോ  യെന്ന് ചോദിച്ചപ്പോൾ  ഏറ്റിട്ട് കാലുമാറിയ ആൾക്കാർ !!! !!!
ഒരു  സാധുവിനേ സഹായിച്ചാൽ ഫോട്ടോ  പത്രത്തിൽ വരില്ലല്ലോ????????????????
ഇതിന്റേ പേരോ പൊതു പ്രവർത്തനം ???????????!!!!!!!!!!!!!!!!!!!!!


--- On Tue, 8/3/10, Shahu <mhshahoo@yahoo.com> wrote:

From: Shahu <mhshahoo@yahoo.com>
Subject: [www.keralites.net] കുടുംബനാഥന്‍ ജയിലില്‍: നിരാലംബരായി അമ്മയും നാല് കുഞ്ഞുങ്ങളും
To: "Keralites" <Keralites@YahooGroups.com>
Date: Tuesday, August 3, 2010, 7:05 AM

Fun & Info @ Keralites.net
Fun & Info @ Keralites.net റിയാദ്: അന്യനാട്ടില്‍ നിയമകുരുക്ക് ദുഷ്‌കരമാക്കിയ ജീവിതത്തിന് മുമ്പില്‍ പകച്ചുനില്‍ക്കുകയാണ് രേണുക. താമസവിസ (ഇഖാമ) പുതുക്കാത്തതിന് ഭര്‍ത്താവ് ഉദയകുമാര്‍ ഒരു മാസത്തിലേറെയായി ജയിലിലാണ്. സന്ദര്‍ശക വിസയുടെ കാലാവധി തീര്‍ന്നിട്ട് വര്‍ഷം പലത് കഴിഞ്ഞതിനാല്‍ രേണുകയും മൂത്ത മകന്‍ 13 വയസുകാരന്‍ ആകാശും നേരത്തെ തന്നെ നിയമ പ്രശ്‌നം നേരിടുന്നുണ്ട്. മൂന്നുമാസം മാത്രം പ്രായമായ കൈക്കുഞ്ഞായ ആദി ഉള്‍പ്പെടെ മൂന്നു കുഞ്ഞുങ്ങളാവട്ടെ പൗരത്വം പോലുമില്ലാത്ത ഭീഷണമായ അവസ്ഥയിലും. തീര്‍ത്തും നിരാലംബാവസ്ഥയില്‍ റിയാദ് അതീഖയിലെ ഫ്‌ളാറ്റില്‍ ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.

18 വര്‍ഷമായി റിയാദിലുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍, വക്കം സ്വദേശി ഉദയകുമാര്‍ ജൂണ്‍ 19നാണ് ബത്ഹയില്‍ നടന്ന പൊലീസ് പരിശോധനയില്‍ പിടിയിലായത്. ഇഖാമ പുതുക്കാതായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു. തുടര്‍ന്ന് ശുമേസിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീല്‍) എത്തിച്ചു. റിയാദിലെ ഒരു ഡക്കറേഷന്‍ കമ്പനിയില്‍ ഏറെക്കാലം ജോലി ചെയ്ത ഉദയകുമാര്‍ എട്ടുവര്‍ഷമായി സ്വന്തമായി ഇത്തരം ജോലികള്‍ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. ബിസിനസ് ഒരുവിധം പച്ചപിടിച്ചപ്പോള്‍ 2005 ജൂണ്‍ 20ന് ഭാര്യ രേണുകയെയും മൂത്ത മകന്‍ ആകാശിനെയും സന്ദര്‍ശക വിസയില്‍ റിയാദില്‍ കൊണ്ടുവന്നു. അന്നുമുതല്‍ അതീഖയിലെ ഫ്‌ളാറ്റിലാണ് താമസം. ഇതിനിടയില്‍ മൂന്നു കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു. ആദര്‍ശ് (4), അഥുല്‍ (3), ആദി (മൂന്നുമാസം). ഇവരുടെ ജനനം ഇന്ത്യന്‍ എംബസിയെ അറിയിക്കുകയോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയോ ചെയ്തില്ല. സന്ദര്‍ശക വിസ യഥാസമയം പുതുക്കാത്തതിനാല്‍ അപ്പോഴേക്കും കുടുംബം നിയമകുരുക്കില്‍ അകപ്പെട്ടുകഴിഞ്ഞതായിരുന്നു കാരണം. പിടിച്ചുപറിക്കിടെ കള്ളന്മാര്‍ ഉദയകുമാറിന്റെ ഇഖാമ തട്ടിക്കൊണ്ടുപോയതാണ് സന്ദര്‍ശക വിസ പുതുക്കുന്നതിനും തടസമായത്. പിടിച്ചുപറി സംഭവം സംബന്ധിച്ച് മന്‍ഫുഅ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും പകരം ഇഖാമ ലഭ്യമാക്കാനുള്ള രേഖ അവിടെനിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ഈ രേഖയും ഇഖാമ പുതുക്കുന്നതിനുള്ള പണവുമായി സ്‌പോണ്‍സറെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. പിന്നീട് പല തവണ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ സ്‌പോണ്‍സറുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സ്ഥലത്തില്ല എന്ന ഉത്തരമാണ് ലഭിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് നാലുവര്‍ഷമായി ഇഖാമ പുതുക്കാനും സന്ദര്‍ശക വിസ പുതുക്കാനും കഴിയാതെ തീര്‍ത്തും അനധികൃതാവസ്ഥയിലായി ഉദയകുമാറും കുടുംബവും.


ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയപ്പോഴാണ് എട്ടുവര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ല എന്ന വിവരമാണ് ജവാസാത്ത് (സൗദി പാസ്‌പോര്‍ട്ട് വിഭാഗം) രേഖകളിലുള്ളതെന്ന് അറിയുന്നത്. ശരിയായ വിധത്തില്‍ ഇഖാമ പുതുക്കി നല്‍കാതെ സ്‌പോണ്‍സര്‍ ചതിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇക്കാരണത്താലും കുടുംബത്തിന്റെ സന്ദര്‍ശക വിസ പുതുക്കാത്തിനാലും ഉദയകുമാറിന് ജയില്‍ മോചനം സാധ്യമാവില്ലെന്നാണ് കരുതുന്നത്. മതിയായ തടവുശിക്ഷക്ക് ശേഷം നാടുകടത്താനാണ് സാധ്യത. വിവരം മനസിലാക്കി അതീഖയിലുള്ള മലയാളികള്‍ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്്. കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കാനും കുടുംബത്തെ നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.


 (Mathrubhumi online News Paper)

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment