Saturday, January 7, 2012

[www.keralites.net] അടിവസ്ത്രക്കടയില്‍ പുരുഷന്‍മാര്‍ കയറണ്ട

 

സൗദി: അടിവസ്ത്രക്കടയില്‍ പുരുഷന്‍മാര്‍ കയറണ്ട

 

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയില്‍ പുരുഷ ജീവനക്കാരെ നിയമിയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ്. ബുധനാഴ്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.

ഇതോടെ ഇത്തരം കടകളില്‍ ജോലി ചെയ്തിരുന്ന 40,000ത്തോളം പുരുഷന്‍മാര്‍ക്ക് ജോലി നഷ്ടമാവും. ഇതില്‍ ഭൂരിഭാഗവും ഇന്ത്യ പോലുള്ള രാജ്യത്ത് നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ സ്ത്രീകളുടെ അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ ഈ ഉത്തരവിനെതിരെ മതനേതൃത്വം തന്നെ രംഗത്തു വന്നിട്ടുണ്ട്.

അതേസമയം സ്ത്രീകള്‍ക്കുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും പുരുഷ ജോലിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കമുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ജൂലായില്‍ നിലവില്‍ വന്നേക്കുമെന്നാണ് അറിയുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment