Thursday, January 12, 2012

[www.keralites.net] ഗജേന്ദ്രമോക്ഷം

 

പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ് അര്‍ഥം..കാലം നീങ്ങിയാലും കഥയുടെ ആശയത്തിന് മാറ്റം വരികയില്ല...കല്ലില്‍ കൊത്തിയെടുത്ത കവിതപോലെയാണ് ഇത്തരം കഥകള്‍ എന്ന് പറഞ്ഞാല്‍പോലും ഉപമ ശരിയാകുകയില്ല... കല്ലുകള്‍ തേഞ്ഞുപോകും...ഇല്ലാതാകും...പുരാനകധകളുടെ ആഴം ഇനിയും മനുഷ്യന്‍ കാണാനിരിക്കുന്നതെയുള്ളൂ...ആധുനിക സയന്‍സിന്റെ പുരോഗതിക്കനുസരിച്ച് നമുക്ക് ഈ കഥകളെ പുനര്‍വിചിന്തനം ചെയ്യാന്‍ കഴിയുന്നു...
പുനര്‍വായനകളിലൂടെയാണ് നാമിത് ആസ്വദിക്കുന്നത്...നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ കഥകളില്‍ ഒളിഞ്ഞിരിക്കുന്നത്...അതിനാല്‍ ഇതു കഥയും ആലോജനാമൃതമായി മാറുന്നു

ഗജേന്ദ്രമോക്ഷം എന്നാ കഥ യഥാര്‍ത്ഥത്തില്‍ ഒരു ആനകഥയല്ല....അത് പച്ചയായ ഒരു മനുഷ്യന്റെ കഥയാണ്‌...ലളിതമായി പറഞ്ഞാല്‍ നമ്മുടെ തന്നെ കഥയാണ്‌..ഇന്ദ്രദ്യുമ്നന്‍ എന്ന ഒരു രാജാവാണ്‌ കഥയിലെ നായകന്‍ ...അദേഹം ഒരിടത്ത് ധ്യാനനിരതനായ് ഇരിക്കുന്നു...ഈ അവസരത്തിലാണ് അഗസ്ത്യമുനി അവിടെക്കുവരുന്നത്‌...മുനിയെ കണ്ടില്ല എന്നതിനാല്‍ ആദരസൂചകമായി രാജാവ് ഒന്നും തന്നെ ചെയ്തില്ല....ഇതു അഗസ്ത്യനെ ക്ഷുഭിതനാക്കി...നീ ഒരു ആനയായി ഏറെക്കാലം ജീവിക്കുകയെന്നു ശപിക്കുകയും ചെയ്തു...ശാപമോക്ഷമെന്നോണം അഗസ്ത്യമഹര്‍ഷി പിന്നീട് അരുളി ചെയ്തു,വിഷ്ണുവിനെ ധ്യാനിച്ച്‌ പിന്നീട് മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്നതിനാല്‍ അനുഭവിക്കേണ്ടത് അനുഭവിച്ചു തീര്‍ക്കുക....

സ്വന്തം മാനസിക മണ്ഡലത്തില്‍ നാമെല്ലാം രാജാക്കന്മാരാണ്‌...നമ്മുടെ ലോകത്ത് നാം യഥേഷ്ടം വിഹരിക്കുന്നു...മഹാന്മാരായ വ്യക്തികളെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല...നമ്മുടെ ധ്യാനരഹസ്യം എന്തുതന്നെയായാലും ഋഷീശ്വരന്മാരെ നമുക്ക് ആദരിക്കാന്‍ കഴിയണം....ഇന്ദ്രദ്യുമ്നന്‍ ഒരു ആനയായി വനത്തില്‍ വിഹരിക്കാന്‍ തുടങ്ങി...

തന്റേടിയായ ഗജേന്ദ്രന്‍ കാട് കുലുക്കി നടന്നു...ഒരു ആനയ്ക്ക് ആരെയാണ് ഭയപ്പെടാനുള്ളത് ...?...സഹായികളായി വേറെയും ആനകള്‍ ...അങ്ങനെയിരിക്കെ ഒരിക്കല്‍ തടാകത്തില്‍ വെള്ളം കുടിക്കാനിറങ്ങി..വെള്ളം കുടിച്ചു വിനയാന്വിതനായി മടങ്ങിയിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല...ഗജേന
്ദ്രന്‍ കാല്‍ വെള്ളത്തിലിട്ടു വെള്ളം കലക്കി...

ഈ അവസരത്തിലാണ് ഒരു മുതല കാലില്‍ കടിക്കുന്നത്..തുടക്കത്തില്‍ എത്രയോ നിസ്സാരമായി ഒരു കാര്യമായിട്ടാണ് ഗജെന്ദ്രന് തോന്നിയത് ..ഗജെന്ദ്രനായ തന്റെ മുമ്പില്‍ ഒരു മുതലയ്ക്ക് എന്ത് പ്രസക്തിയാനുള്ളത് ...തനിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ വേറെയും ഗജെന്ദ്രന്മാരുണ്ട്....മുതലയോടു
ള്ള പരിഹാസം മനസ്സിലുറപ്പിച്ചു കാല്‍ വലിച്ചു...അതോടെ മുതലയുടെ പല്ലുകള്‍ കാലില്‍ കോര്‍ത്തു...ഗജ്ന്ദ്രന്‍ ക്ഷീണിതനാകുകയാണ് ..മുതല ഗജേന്ദ്രനെ വെള്ളത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്നു...ഈ അവസരത്തില്‍ സംഘതില്പെട്ട എല്ലാ ആനകളും ഗജേന്ദ്രനെ സഹായിച്ചുവെങ്കിലും അതൊക്കെ നിഷ്പ്രഭമായി..ആപതുവരുന്നത്‌ അപ്രതീക്ഷമായിട്ടാണ്...

നിസ്സാരമെന്നു കരുതുന്ന ഒരു തീപ്പൊരിയാണ് ഒരു അഗ്നിയായി മാറുന്നത്...കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സഹായികള്‍ സ്ഥലം വിട്ടു...ഗജേന്ദ്രന്‍ ഒറ്റക്കായി...ജീവന്മരണപോരാട്ടം.
.അതോട
െ അഹങ്കാരം നശിച്ചു..ഒരു താമരയെടുത്തു മഹാവിഷ്ണുവിനെ പ്രാര്‍ഥിച്ചു അര്‍ച്ചന ചെയ്തു..വിഷ്ണു പ്രത്യക്ഷപ്പെടുകയും മുതലയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു...കൂട്ടത്തില്‍ മുതലയ്ക്കും കിട്ടി ശാപമോക്ഷം...

വളരെ വലിയ ഒരു സന്ദേശമാണ് ഈ കഥ മാനവരാശിക്ക് നല്‍കുന്നത്...തങ്ങള്‍ എത്ര ശക്തര്‍ എന്ന് വ്യക്തികളും സമൂഹവും അഹങ്കരിച്ചുകൊണ്ടിരിക്കുന്നു..ത
നിക്കു ഒരിക്കലും ആപത്തു വരില്ലന്നും വരുകയാണെങ്കില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നും കരുതുന്നു...പതനങ്ങളില്‍ നിന്നും കരകയറാന്‍ കഴിയാതെ വരുമ്പോളാണ് നാം ദൈവത്തെ വിളിക്കുന്നത്‌....സുദര്‍ശനചക്രം നമ്മെ സഹായിക്കുന്നു...നല്ല ദര്‍ശനങ്ങള്‍ എന്നാണ് സുദര്‍ശനം എന്നതുകൊണ്ട്‌ ഉദേശിക്കുന്നത് ..ആപതുവരുമ്പോള്‍ ഋഷിവചനങ്ങളാകുന്ന സുദര്‍ശനം നമ്മെ സഹായിക്കുന്നു...
താമര നല്ലൊരു പ്രതീകമാണ് ...ചേറില്‍ നിന്നും വെള്ളത്തിലേക്ക് വെള്ളത്തിന്റെ ഉയര്‍ച്ചതാഴ്ചക്കനുസരിച്ച് താമര സ്ഥിരപ്രജഞഭാവത്തില്‍ നിലകൊള്ളുന്നു..താമര വായുവിലേക്കും അഗ്നിയിലേക്കും തുടര്‍ന്ന് ആകാശത്തിലേക്കും നീങ്ങുന്നു...ഭൂമിയില്‍നിന്നും ആകാശത്തിലെത്തുകയെന്ന കര്‍മ്മം പ്രതീകാത്മകമായി താമര നിര്‍വ്വഹിക്കുന്നു...ഗജേന്ദ്രന
്‍ ആ താമര തുമ്പികൈകൊണ്ടു എടുത്തശേഷം വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് മുകളിലെക്കെറിഞ്ഞു...

അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം മുളപൊട്ടുന്നു...അപ്രതീക്ഷമായ വീഴ്ചകള്‍ സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു...ഞാന്‍ ഒരു നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു...ഗജേന്ദ്രമോക്ഷം കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍ ഉണ്ടാകും...വീഴ്ചകള്‍ക്ക് മുന്‍പുതന്നെ ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാരാണ് ...അതിനായി ഗജേന്ദ്രമോക്ഷം കഥ സൂക്ഷമത്തില്‍ പഠിച്ചശേഷം അതിന്റെ ആശയത്തെ ചിന്തയുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുക..

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment