Wednesday, January 11, 2012

Re: [www.keralites.net] പഞ്ചമം പാടുന്ന വീട്‌

 

ലോകം അവളോട്‌ പറയില്ല സ്നേഹിതാ വല്ല ഡോക്ടറും പറഞ്ഞിരിക്കാം ഇങ്ങിനെ ആകുമ്പോള്‍ ലോകത്ത് ദാരിദ്രം മാറ്റി തരുമോ കുറെ വായിച്ചു ദാരിദ്ര്യം മാറിയില്ല കുഞ്ഞേ മനസ്സിരിത്തി വായിച്ചു അവനവന്‍ അദ്വാനിക്കോ കുഞ്ഞേ ഇത് പോലുള്ള തട്ടിപ്പ് ആടിനെ പട്ടിയക്കള്‍ മതം മനുഷ്യനെ നന്ന്ക്കാന്‍ ഉപെധേഷിച്ചട്ട പക്ഷെ മുതെലെടുപ്പ് വേണ്ട കുഞ്ഞേ ,, അഭയ കേസ് എന്തായി കുഞ്ഞേ വല്ല വിവരവും
കിട്ടിയോ കുഞ്ഞേ
ഈ കുടുംബം നല്ലനിലയില്‍ ജീവിക്കണം കുഞ്ഞേ ഇതില്‍ എല്ലാവരും സന്തോഷിക്കും
മത പ്രചാരണ തട്ടിപ്പ് വേണ്ട കുഞ്ഞേ എത്ര ക്രിസ്താനികള്‍ അല്ലങ്ങില്‍ മനുഷ്യന്മാര്‍ കഷ്ടപെടുന്നുന്ദ് എല്ലാവരെയും ഒരുപോലെ ആവില്ല കുഞ്ഞേ

From: Saji Paul <sajpaul36@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, January 11, 2012 12:42 PM
Subject: [www.keralites.net] പഞ്ചമം പാടുന്ന വീട്‌
 
ലോകം അവളോട്‌ പറഞ്ഞത്‌ നിനക്കൊരു അമ്മയാകാന്‍ കഴിയില്ല എന്നാണ്‌. അക്കാര്യം തുറന്നു പറഞ്ഞുകൊണ്ടാണ്‌ അവള്‍ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിച്ചതും. വിവാഹരാത്രിയില്‍ആ ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വം ബൈബിളെടുത്തു വായിച്ചപ്പോള്‍ ലഭിച്ചതാവട്ടെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ നിനക്ക്‌ മക്കളുണ്ടാകുമെന്ന്‌ ദൈവം അബ്രാഹത്തിന്‌ നല്‍കിയ വാഗ്‌ദാനവും. ആ വചനത്തില്‍ അവര്‍ വിശ്വസിച്ചു. ഇന്ന്‌ ആ ദമ്പതികള്‍ക്ക്‌ അഞ്ചു മക്കളുണ്ട്‌. ഇത്‌ ഷിജന്‍-സ്‌മിത ദമ്പതികളുടെ അനുഭവം.Fun & Info @ Keralites.net
2003 മാര്‍ച്ച്‌ ഒന്നിന്‌ വിവാഹിതരായ ഷിജനും സ്‌മിതയ്‌ക്കും ഏതൊരു കുടുംബജീവിതത്തിന്റെയും സ്വപ്‌നമായ കുഞ്ഞുങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം മുമ്പില്‍ ഉണ്ടായിരുന്നില്ല. കാരണം, തൈറോയിഡ്‌ 150 മൈ ക്രോ ഗ്രാം കഴിച്ചുകൊണ്ടിരുന്ന സ്‌മിതയ്‌ക്ക്‌ കുട്ടികളുണ്ടാകാന്‍ സാധ്യതയില്ല എന്നാണ്‌ മെഡിക്കല്‍ സയന്‍സ്‌ പറഞ്ഞത്‌. ഇക്കാര്യം ഷിജനോട്‌ പറഞ്ഞുകൊണ്ടാണ്‌ സ്‌മിത വിവാഹിതയായതും. പ്രാര്‍ത്ഥനയിലും ദൈ വത്തിലുള്ള അടിയുറച്ച വിശ്വാസത്തിലും അധിഷ്‌ഠിതമായ ഉറച്ച തീരുമാനമാണ്‌ ഇരിങ്ങാലക്കുട സ്വദേശിയും ജീസസ്‌ യൂത്ത്‌ സ ജീവപ്രവര്‍ത്തകനുമായ ഷിജനെ ആലപ്പുഴക്കാരിയായ സ്‌മിതയെ വിവാഹം കഴിക്കുന്നതിലേക്ക്‌ നയിച്ചത്‌.
വിവാഹരാത്രിയില്‍ ഇരുവരും കൂടി പ്രാര്‍ ത്ഥിച്ചു വചനമെടുത്തപ്പോള്‍ കിട്ടിയത്‌ അബ്രാഹത്തോട്‌ ദൈവം ചെയ്‌ത വാഗ്‌ദാനമാണ്‌, നിന്റെ സന്തതികള്‍ കടല്‍ത്തീരത്തെ മണല്‍ ത്തരികള്‍പോലെയായിരിക്കും. ഈ വചനം വരാനിരിക്കുന്ന അത്ഭുതത്തിന്‌ കാരണമായി മാറുമെന്ന്‌ ഇരുവരും ഹൃദയത്തില്‍ വിശ്വസിച്ചു. ദൈവം എത്ര കുട്ടികളെ തന്നാലും സ്വീകരിക്കും എന്ന്‌ അവര്‍ ആ നിമിഷം തീരുമാനമെടുത്തു.

അസാധ്യകാര്യങ്ങളില്‍ നമ്മുടെ ബലഹീനതയെ ശക്തിയാക്കി മാറ്റുന്ന, ഇന്നും ജീവിക്കുന്നവനായ കര്‍ത്താവ്‌ അത്ഭുതം പ്രവര്‍ ത്തിച്ചു. 2003 ഏപ്രിലില്‍ സ്‌മിത ഗര്‍ഭിണിയായി. കുട്ടി മന്ദബുദ്ധിയാകാനും ചിലപ്പോ ള്‍ അബോര്‍ഷനാകാനും സാധ്യതയുണ്ട്‌ എന്ന്‌ പലരും പറഞ്ഞു. തൈറോയിഡ്‌ 150മൈക്രോഗ്രാം സ്‌മിത കഴിക്കുന്നതായിരുന്നു അതിനു കാരണം. പിന്നീട്‌ പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു. ആദ്യ കുട്ടിയായ ജെ സിക്കാ മരിയ ഈ ലോകത്തിലേക്കു വന്നു, പൂര്‍ണ ആരോഗ്യവതിയായി. ആദ്യ കുഞ്ഞുണ്ടായി ആറുമാസങ്ങള്‍ക്കുശേഷം സ്‌മിത രണ്ടാമതും ഗര്‍ഭിണിയായി. തെരേസയായിരുന്നു ആ കുഞ്ഞ്‌.
ഷിജന്‍-സ്‌മിത ദമ്പതികള്‍ക്ക്‌ പിന്നീട്‌ ജെസ്സെ, ജോഷ്വാ, ജൊവാന എന്നിങ്ങനെ മൂന്നു കുട്ടികള്‍കൂടി ജനിച്ചു.

പ്രസവങ്ങളെല്ലാം നോര്‍മലായിരുന്നു. ഓരോന്നു കഴിയുമ്പോഴും ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹംപോലെ തൈറോയിഡ്‌ കഴിക്കുന്നത്‌ 25 ഗ്രാംവച്ച്‌ കുറഞ്ഞു. ഇപ്പോള്‍ വെറും 25 മൈക്രോഗ്രാം എന്ന നി ലയിലായി തൈറോയിഡിന്റെ അളവ്‌. ഒന്നാമത്തെ പ്രസവം വളരെയധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. അതിനുശേഷം ഒട്ടൊ ക്കെ ഭയപ്പാടോടെയാണ്‌ കഴിഞ്ഞിരുന്നത്‌. സ്‌മിത ഓര്‍മിക്കുന്നു. ആ സമയത്താണ്‌ ഒരു ധ്യാനത്തിന്‌ പോകുന്നത്‌. ആരാധനയുടെ സമയത്ത്‌ വൈദികന്‍ വിളിച്ചുപറഞ്ഞു, പ്രസവവുമായി ബന്ധപ്പെട്ട്‌ പേടിയുള്ള ഒരു സഹോദരിയുടെ ഭയം കര്‍ത്താവ്‌ എടുത്തു നീക്കുന്നുവെന്ന്‌. അത്‌ എനിക്കുള്ള സന്ദേശമാണെന്ന്‌ ഞാന്‍ വിശ്വസിച്ചു. ആ സ മയം ഗര്‍ഭിണിയാണെന്ന വിവരവും അറിയില്ലായിരുന്നു. 

ആദ്യപ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ചേച്ചിയുമായി സംസാരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, ``നീ കൊന്തചൊല്ലി പ്രാര്‍ത്ഥിക്ക്‌. മാതാവ്‌ നിന്റെ പ്രസവവേദന കുറച്ചുതരും.'' അന്നുമുതല്‍ ശക്തമായി കൊന്ത ചൊല്ലുന്നതിനാരംഭിച്ചു. അത്ഭുതകരമെന്ന്‌ പറയട്ടെ, രണ്ടാമത്തെ പ്രസവം എന്നെ സംബന്ധിച്ച്‌ വലിയ അസ്വസ്ഥതകള്‍ നല്‍കിയില്ല. മൂന്നാമത്തെ പ്രസവകാലത്ത്‌ ഒട്ടൊക്കെ പ്രാര്‍ത്ഥനയില്‍ കുറവനുഭവപ്പെട്ടു. അതിനാല്‍ ബുദ്ധിമുട്ടുകളും വര്‍ധിച്ചു. കഷ്‌ടതകളുടെ കാലത്ത്‌ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും നല്ല കാലമാകുമ്പോള്‍ മറക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം എന്നെയും പിടികൂടി;'' സ്‌മിത പറഞ്ഞു. പിന്നീട്‌ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. തുടര്‍ന്നു ള്ള രണ്ടു പ്രസവങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം എന്നെ അതിന്‌ സഹായിച്ചു.

ഓരോ പ്രസവത്തിന്റെയും ആറുമാസത്തെ ഇടവേളക്കുശേഷം വീണ്ടും ഗര്‍ഭിണിയാ യപ്പോള്‍ മുലയൂട്ടുന്നത്‌ നിര്‍ത്തേണ്ടിവന്നു. അതിനെയും തുടരെത്തുടരെ കുട്ടികളുണ്ടാകുന്നതിനെയും പലരും വിമര്‍ശിച്ചു. ഞങ്ങ ള്‍ക്കത്‌ വിഷമത്തിന്‌ കാരണമായി. എങ്കിലും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുമെന്ന്‌ ഉറച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറിയില്ല. അഞ്ചാമത്തെ കുട്ടി ഒമ്പതുമാസമായപ്പോള്‍ പാലുകുടി തനിയേ നിറുത്തി. എത്ര നിര്‍ബന്ധിച്ചാലും കരഞ്ഞ്‌ ഒഴിഞ്ഞുമാറും. കൂടുതല്‍ നാളുകള്‍ മൂത്ത കുട്ടികളെ മുലയൂട്ടിയില്ല എന്ന എല്ലാവരുടെയും പരാതികള്‍ക്ക്‌ മറുപടിയായി ദൈവം ഞങ്ങള്‍ക്ക്‌ തിരിച്ചറിവ്‌ തന്നതാണ.്‌ അങ്ങനെയാണ്‌ ഈ സംഭവത്തെ ദമ്പതികള്‍ വിലയിരുത്തുന്നത്‌.
കുഞ്ഞുങ്ങള്‍ ഭാരമാണ്‌, അവരെ വളര്‍ത്തി നല്ല നിലയിലാക്കണമെങ്കിലുള്ള കഷ്‌ടപ്പാടുകള്‍, ഭാവിയെക്കുറിച്ചുള്ള ആകുലത ഇതിലെല്ലാം മാനുഷികമായി പദ്ധതികള്‍ തയാറാക്കി വിഷമിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ കുട്ടികള്‍ ഭാരമായി അനുഭവപ്പെടും. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അ ന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ. കുട്ടികളുടെ എണ്ണം കൂടുതലുള്ളത്‌ പങ്കുവയ്‌ക്കപ്പെടുന്ന സ്‌നേഹത്തെ തിരിച്ചറിയുന്നതിന്‌ കുട്ടികളെ പ്രാപ്‌തരാക്കുന്നു. മാതാപിതാക്കന്മാര്‍ ഒരു കുട്ടിയോട്‌ ചെയ്യുന്ന ഏ റ്റവും വലിയ ദ്രോഹമാണ്‌ ഒരേയൊരു സ ന്താനം മാത്രം തങ്ങള്‍ക്ക്‌ മതി എന്ന്‌ തീരുമാനിക്കുന്നത്‌'' ഷിജനും സ്‌മിതയും ഏകസ്വരത്തില്‍ പറയുന്നു.
പരസ്‌പരമുള്ള സഹകരണവും ആത്മബന്ധവും തങ്ങളുടെ കുട്ടികളുടെ ഇടയില്‍ രൂപപ്പെടുന്നത്‌ ആഹ്ലാദത്തോടെയാണ്‌ ഈ ദമ്പതികള്‍ തിരിച്ചറിയുന്നത്‌. ടി.വി പ്രോഗ്രാമുകളെക്കാള്‍ അവര്‍ക്ക്‌ സ്വന്തമായ ഒരു ലോകത്ത്‌ പരസ്‌പരം കളിച്ചു നടക്കാനാണിഷ്‌ടം. മാതാപിതാക്കന്മാര്‍ പറയാറുണ്ട്‌- ഒ ന്നോ രണ്ടോ കുട്ടികളെ വളര്‍ത്തുന്നത്‌ ഭാരപ്പെട്ട ജോലിയാണെന്ന്‌. പക്ഷേ ഞങ്ങളെ സംബന്ധിച്ച്‌ അഞ്ച്‌ കുട്ടികളെ വളര്‍ത്തുന്നത്‌ ക്ലേശകരമായി അനുഭവപ്പെടുന്നില്ല. എന്തു കിട്ടിയാലും പങ്കുവയ്‌ക്കുകയും ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കുമ്പോള്‍ രണ്ടുപേരെയും വിളിച്ചു നിര്‍ത്തി സോറി പറഞ്ഞ്‌ ത ലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിപ്പിക്കും. സഹകരണ മനോഭാവവും ക്ഷമിക്കുന്നതിനുള്ള കഴിവും കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ട്‌; അനുഭവത്തില്‍നിന്ന്‌ ഈ ദമ്പതികള്‍ പറഞ്ഞു.

മൂന്നാമത്‌ ഗര്‍ഭിണിയായിരിക്കേ എട്ടാം മാസത്തിലാണ്‌ പി.എസ്‌.സി പരീക്ഷ എഴുതുന്നത്‌. റിസല്‍ട്ട്‌ വന്നപ്പോള്‍ ഫസ്റ്റ്‌ റാങ്ക്‌. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലല്ലാതെ ഇത്‌ മറ്റെന്താണ്‌? അങ്ങനെ വി.എച്ച്‌.എസ്‌.സിയില്‍ ഡയറി സയന്‍സ്‌ അധ്യാപികയായി കോട്ടയം, കാണക്കാരിയില്‍ ജോലി കിട്ടി. ഷിജന്‍ അന്ന്‌ എച്ച്‌.ഡി.എഫ്‌.സി ബാങ്കില്‍ മാനേജരാണ്‌. ജോലിക്ക്‌ പോകേണ്ടയെന്ന്‌ സ്‌മിത തീരുമാനിച്ചെങ്കിലും ദൈവം നല്‍കിയ ജോലി ഏറ്റെടുക്കണം എന്ന ചിന്തയില്‍ വി.എച്ച്‌.എസ്‌.സിയില്‍ ടീച്ചറായി കയറി. ഷിജന്‍ ജോലി രാജിവച്ച്‌ കോട്ടയത്തെത്തി. വലിയ കുടുംബത്തിന്റെ ചിലവുകള്‍ക്കനുസരണമായി മറ്റൊരു ജോലി വീടിനടുത്തുതന്നെ ദൈവം ഷിജനും നല്‍കി. ഇന്ന്‌ അലിഗ്രോ ഫിനാ ന്‍ഷ്യല്‍ ബ്രോക്കിങ്‌ സ്ഥാപനത്തിന്റെ കേരളത്തിലെ നിയന്താവാണ്‌ ഷിജന്‍.

ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കാതെ കൂടുതല്‍ മക്കളെ വളര്‍ത്തുന്നതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകില്ല. ദൈവം മ ക്കള്‍ക്കായി അനുഗ്രഹത്തിന്റെ ഭണ്‌ഡാരം കൊടുത്തിരിക്കുന്നത്‌ മാതാപിതാക്കന്മാര്‍ക്കാണ്‌. ഏതെങ്കിലും മക്കള്‍ക്ക്‌ ജീവിതവിജയം നേടുന്നതിന്‌ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം മാതാപിതാക്കന്മാരുമായുള്ള ബന്ധത്തിലുള്ള കുറവാണ്‌. പഴയനിയമത്തില്‍ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങുന്ന ധാരാളം അവസരങ്ങള്‍ വിവരിക്കുന്നുണ്ട്‌. മൂത്തമകള്‍ ജസീക്കായ്‌ക്ക്‌ രണ്ടുവയസ്‌ പ്രായമായിട്ടും വായില്‍ വിരലിടുന്ന ദുഃശീലമുണ്ടായിരുന്നു. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. സുഹൃത്തുക്കളായ ഡോ ക്‌ടര്‍ ദമ്പതികളോട്‌ ഇതെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ രണ്ടുപേരും കൂടി കുട്ടിയുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്‌. തങ്ങളുടെ കുട്ടിക്കുണ്ടായിരുന്ന ഈ ദുഃശീലം രണ്ടു മാസം പ്രാര്‍ത്ഥിച്ചപ്പോള്‍ മാറി! അതുകേട്ട്‌ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. എത്രയോ വലിയ ദാനം സ്വന്തം കൈയിലുണ്ടായിരിക്കെ മറ്റെവിടെയൊക്കെയോ അന്വേഷിച്ചുപോകുന്നു. അന്ന്‌ രാത്രി ജസീക്കാ വായില്‍ കൈവച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കൂടി അവളുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ തലയില്‍നിന്ന്‌ കൈയെടുക്കുന്നതിനുമുമ്പ്‌ ഉറങ്ങിക്കിടന്ന ജസീക്കാ കൈ വായില്‍ നിന്നെടുത്തു! പിന്നീടൊരിക്കലും ഈ ദുഃശീലം അവള്‍ ആവര്‍ത്തിച്ചിട്ടില്ല.

മാതാപിതാക്കന്മാര്‍ക്ക്‌ ദൈവം നല്‍കിയിരിക്കുന്ന മഹത്തായ ദാനമായ പ്രജനനത്തിനുള്ള കഴിവിനെ വിമെന്‍സ്‌ കോഡ്‌ ബില്ലിലൂടെ തടയിടുന്നതിനുള്ള ശ്രമം ദമ്പതികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്‌.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തെ ശുചിത്വസംസ്‌കാരത്തിലും വികസനോന്മുഖമായി ചിന്തിക്കുന്നതിനും വേണ്ടിയാകണം. കുറുക്കുവഴികളിലൂടെ പ്രജനനനിയന്ത്രണം വരുത്തിയും ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുമല്ല വികസനം സാധ്യമാക്കേണ്ടത്‌. ഒരുകാലത്ത്‌ ലോകജനസംഖ്യ വര്‍ധിച്ചതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന്‌ ആകുലപ്പെട്ട നേതാക്കന്മാരുണ്ടായിരുന്നു. പക്ഷേ യ ഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസമൃദ്ധി ലോകത്തുണ്ടാകുകയാണ്‌ ചെയ്‌തത്‌.

വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ കൂടുതലുണ്ടാകുന്നതിന്‌ പ്രോത്സാഹനം നല്‍കുകയാണ്‌. അതിനായി എല്ലാത്തരത്തിലും സഹായങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വിരോധാഭാ സംപോലെ ഇത്തരത്തിലുള്ള അനാരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ കേരളംപോലെ വികസിതമായ ഒരു സം സ്ഥാനത്തിന്‌ ചേര്‍ന്നതല്ല.

രാഷ്‌ട്രനിയമങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ദൈവികനിയമങ്ങളെ ധിക്കരിക്കുന്ന രാഷ്‌ട്രനിയമങ്ങളെ പാലിക്കാന്‍ ഒരു യഥാര്‍ത്ഥ ക്രൈസ്‌തവവിശ്വാസിയെന്ന നിലയില്‍ ബാധ്യതയില്ല; ഷിജന്‍-സ്‌മിത ദമ്പതികള്‍ പറയുന്നു.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment