Thursday, January 5, 2012

[www.keralites.net] ആ പര്‍വ്വതനിരകള്‍ എനിക്കായി കാത്തിരിക്കുന്നു - Priya Sasidharan

 

ആ പര്‍വ്വതനിരകള്‍ എനിക്കായി കാത്തിരിക്കുന്നു

Text & Photos: Priya Sasidharan

Fun & Info @ Keralites.net

യാത്രകള്‍ എന്നും എനിക്ക് ഒരു അഭിനിവേശമാണ്. ഒരു യാത്ര പുറപ്പെടുന്നു എന്നാലോചിക്കുമ്പോള്‍ തന്നെ എന്തെന്നില്ലാത്ത ഒരുതരം ആവേശമാണ് മനസ്സ് മുഴുവന്‍. ഓരോ യാത്രകളും നമ്മെ എന്തൊക്കെയോ പഠിപ്പിക്കുന്നു, തിരിച്ചറിവുകള്‍ ഉണ്ടാക്കുന്നു എന്ന വിശ്വാസക്കാരിയാണ് ഞാന്‍.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടത്തിയ സിക്കിം ഡാര്‍ജിലിംഗ് യാത്രയെ പറ്റിയാണ് ഞാന്‍ ഇവിടെ അനാവരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഒരുപക്ഷെ നിങ്ങള്‍ ചിന്തിച്ചേക്കാം, ഒന്നര വര്‍ഷത്തോളം മുമ്പ് നടത്തിയ യാത്രയെ പറ്റി ഇപ്പോള്‍ പറയുന്നതില്‍ എന്താണ് ഒരു പ്രസക്തി എന്ന്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കിഴക്ക്-വടക്കന്‍ പ്രവിശ്യയെ ആകെ പിടിച്ചു കുലുക്കിയ ഭൂകമ്പം; ഒരര്‍ത്ഥത്തില്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് സിക്കിമിനെ ആയിരിക്കാം. ആ വാര്‍ത്ത കേട്ടപ്പോള്‍ പൊടുന്നനെ ഞാന്‍ ഓര്‍ത്തു പോയത്, അവിടെ ഞങ്ങളുടെ സന്തതസഹചാരികള്‍ ആയിരുന്ന ഡ്രൈവര്‍ ഭയ്യമാര്‍, വളരെ കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുന്ന അവിടുത്തെ സാധാരണ മനുഷ്യര്‍, തുടങ്ങിയവരെയാണ്. അന്ന് ഞാന്‍ കണ്ട മരങ്ങള്‍, ചെടികള്‍, സഞ്ചരിച്ച വഴികള്‍, ഇവയെല്ലാം ഇന്നവിടെ ഉണ്ടോ എന്ന് പോലും എനിക്കറിഞ്ഞുകൂടാ.

ഇത്രയും ദൂരത്തേക്ക് ഞാന്‍ ആദ്യമായി പോകുന്നു എന്നതിലുപരി, എന്റെ ആദ്യത്തെ വിമാനയാത്ര എന്നൊരു പ്രത്യേകതയും കൂടി ഈ യാത്രക്കുണ്ടായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക്, അവിടെ നിന്നും വടക്കന്‍ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക്, ഇത്രയുമായിരുന്നു വിമാനമാര്‍ഗം. ബാഗ്‌ഡോഗ്രയില്‍ നിന്നും 4 മണിക്കൂറോളം റോഡ്മാര്‍ഗം സഞ്ചരിച്ചാല്‍ ഗാങ്ങ്‌ടോകിലെത്താം.

Fun & Info @ Keralites.netസുന്ദരമായ ഒരു ചെറുപട്ടണം, അതാണ് ഗാങ്ങ്‌ടോക്. സിക്കിമിലെ ഭൂരിഭാഗം റോഡുകളുടെയും പണി അപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെയുള്ളൂ. മലമടക്കുകള്‍ വെട്ടി, പാതി പണി മാത്രം കഴിഞ്ഞ റോഡുകളിലുടെ ശരവേഗത്തില്‍ ടാക്‌സികള്‍ ഓടിച്ചു പോകുന്ന ഡ്രൈവര്‍ ഭയ്യമാര്‍; അവിശ്വസനീയമായ കാര്യമാണ് എനിക്കിപ്പോഴും ഞാന്‍ ജീവനോടെ നാട്ടില്‍ തിരിച്ചെത്തി എന്നുള്ളത്. 17-20 വയസ്സിനിടക്ക് പ്രായമേ കാണു, ഡ്രൈവര്‍മാര്‍ക്ക്. ഒരുവശത്ത് കുത്തനെയുള്ള മലയും, മറുവശത്ത് അഗാധമായ കൊക്കയും, അതിലുടെ അലറിപ്പാഞ്ഞൊഴുകുന്ന തീസ്ത നദിയും. ഇതിനിടയില്‍ കൈവരി പോലും ഇല്ലാത്ത റോഡിലുടെ 80-100 km/hr വേഗത്തില്‍ വാഹനം ഓടിക്കുന്ന ഭയ്യമാര്‍. ഇവരെയൊക്കെ നമ്മുടെ നാട്ടിലെ NH 47 ല്‍ വിട്ടാലുള്ള സ്ഥിതി ഞാനൊന്നു സങ്കല്‍പ്പിച്ചു നോക്കി .

മറ്റൊരു കാര്യം; ഒരുപക്ഷെ മംഗോളിയന്‍ ജനവിഭാഗത്തിന്റെ മുഴുവന്‍ പ്രത്യേകത ആയിരിക്കാം; കഠിനാധ്വാനം എന്നത് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് എന്ന പോലെയാണ്. ഏറ്റവും എളുപ്പമുള്ള ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഒരേ ഒരു മനുഷ്യന്‍, ഒരു വലിയ മര അലമാര തലച്ചുമടായി, ഞങ്ങള്‍ താമസിച്ച ഹോട്ടലിന്റെ അഞ്ചാം നിലയിലേക്ക് പടി കയറി പോകുന്നു. കാഴ്ചയില്‍ ഉയരം കുറഞ്ഞവരും, അധികം തണ്ടും തടിയുമില്ലാത്ത ശരീര പ്രകൃതിയാണ് അവര്‍ക്ക്. എങ്കിലും എന്ത് ജോലിയും സന്തോഷത്തോടെ ചെയ്യാനുള്ള ആ മനസ്സ് നോക്കു.

Fun & Info @ Keralites.netസിക്കിമിലെ ഭൂരിഭാഗം ജനതയും ജീവിക്കുന്നത് ടൂറിസത്തെ ആശ്രയിച്ചാണ്. നാടുകാണാന്‍ വരുന്ന അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കിയും, താമസ സൗകര്യമോരുക്കിയും, കരകൗശലവസ്തുക്കള്‍ ഉണ്ടാക്കി വിറ്റും അവര്‍ ഉപജീവനം കഴിക്കുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും കാലത്ത് 7.30 നു പുറപ്പെട്ട്, ഗാങ്ങ്‌ടോക് എത്തുമ്പോള്‍ രാത്രി ഏകദേശം 9.00 മണി. തണുപ്പ് അതിന്റെ പിടിമുറുക്കി കഴിഞ്ഞിരുന്നു. ബാഗ്‌ടോഗ്ര മുതല്‍ ഗാങ്ങ്‌ടോക് വരെ െ്രെഡവര്‍ ആയ നേപ്പാളി പയ്യന്റെ മുറിഞ്ഞ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള സംസാരവും, നേപ്പാളി പാട്ടുകളും കേട്ടത് കൊണ്ട് കൂടിയാകാം വളരെ പെട്ടന്ന് ഞാന്‍ ഉറക്കത്തിലേക്കു വഴുതി.

Fun & Info @ Keralites.netമൂന്ന് ഭാഗങ്ങള്‍ ആയാണ് ഈ യാത്ര വിഭജിക്കപ്പെട്ടിരുന്നത്. ആദ്യ ദിനം
ഗാങ്ങ്‌ടോക് പട്ടണം, പിന്നീട് കുറച്ചു കൂടി ഉയരം കൂടിയ പെല്ലിങ്ങിലെക്ക്, അവിടുന്ന് ഡാര്‍ജിലിംഗ്, ശേഷം മടക്കയാത്ര. മോണാസ്ട്രികള്‍ ധാരാളമുണ്ട് സിക്കിമില്‍. ഗാങ്ങ്‌ടോകിലെ വളരെ പഴക്കം ചെന്ന ഒരു മോണാസ്ട്രിയിലാണ് ഞങ്ങള്‍ ആദ്യം ചെന്നത്. പ്രായം ചെന്ന ഒരുപാട് ലാമ അപ്പൂപ്പന്മാരും, ലാമ കുട്ടികളും പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷവും നിറഞ്ഞ ഒരു മോണാസ്ട്രി. ഏതൊരു മലയാളിയും പോലെ ലാമ കുട്ടികളെ കാണുമ്പോള്‍ ഞാനോര്‍ത്തു പോകുന്നത് 'യോദ്ധ' എന്ന സിനിമയിലെ ആ കൊച്ചു പയ്യനെയാണ്. നമ്മളോടൊപ്പം നടക്കാനും, പടമെടുക്കാനും നല്ല താത്പര്യമാണവര്‍ക്ക്. 'ചാന്റിംഗ് ബെല്ല്‌സ്' എന്നറിയപ്പെടുന്ന ആ പ്രാര്‍ത്ഥനമണികള്‍ ഞാനും പലവട്ടം കറക്കികൊണ്ട് നടന്നു. എത്ര പ്രാവശ്യം അത് തിരിയുന്നുവോ അത്രയും പ്രാവശ്യം അതില്‍ കൊത്തിവെച്ചിരിക്കുന്ന മന്ത്രങ്ങള്‍ പറഞ്ഞതിന്റെ ഫലം ഉണ്ടാവും എന്നാണു അവിടുത്തെ വിശ്വാസം. ബാഖ്താങ്ങ് വെള്ളചാട്ടതിലെക്കായിരുന്നു അടുത്ത യാത്ര. ആരോ മുകളില്‍ നിന്നും വെള്ളം
ഒഴിച്ച് വിടുകയാണോ എന്ന് തോന്നിപ്പോവും. അത്ര ജലപ്രവാഹമേ അന്നതിന്
ഉണ്ടായിരുന്നുള്ളൂ. മഴക്കാലത്ത് അത് കൂടുതല്‍ പോഷിതമാകുമായിരിക്കാം.

ഗാങ്ങ്‌ടോകിലെ ഏറ്റവും പ്രധാനപ്പെട്ട തെരുവായ എം. ജി. മാര്‍ഗ്ഗിലേക്കാണ് പിന്നീട് പോയത്. കാലം ചെല്ലുംതോറും
നഷ്ടപ്പെട്ട്‌കൊണ്ടിരിക്കുന്ന പച്ചപ്പിന്റെയും പ്രകൃതിഭംഗിയുടെയും കൂടി അടയാളമായിട്ടാവം അവിടുത്തെ കെട്ടിടങ്ങള്‍ക്കെല്ലാം പച്ചനിറമാണ് കൊടുത്തിരിക്കുന്നത്. ധാരാളം കമ്പിളി വസ്ത്രങ്ങളും, കരകൗശല വസ്തുക്കളും മറ്റും വില്‍ക്കുന്ന കടകളാണ് അവിടം മുഴുവന്‍. അല്ലറ ചില്ലറ ഷോപ്പിങ്ങിനു ശേഷം ഞങ്ങള്‍ പെല്ലിങ്ങിലേക്ക് പുറപ്പെട്ട്. ഏറെ പ്രസിദ്ധമായ നാഥുല പാസ്സും, റ്‌സോമ്‌ഗോ തടാകവും ഗാങ്ങ്‌ടോകില്‍ നിന്ന് 45 സാ മാത്രമേ ഉള്ളുവെങ്കില്‍ കൂടി, ഞങ്ങളുടെ ട്രാവല്‍ പ്ലാനില്‍ അത് ഇല്ലാത്തതിനാല്‍ തെല്ലു വിഷമത്തോടെയാണ് ഞാന്‍ അവിടെ നിന്നും പുറപ്പെട്ടത് .Fun & Info @ Keralites.net

ഗാങ്ങ്‌ടോക്കിനെക്കള്‍ ഉയര്‍ന്ന പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെല്ലിംഗ് . ജനസാന്ദ്രത ഗാങ്ങ്‌ടോകിനെക്കള്‍ കുറവും. അത് കൊണ്ട് തന്നെ നല്ല ഹോട്ടലുകളും, ലോഡ്ജുകളും മറ്റും കുറവാണ് അവിടെ. 33.5 മണിക്കൂറോളം യാത്രയുണ്ട് ഗാങ്ങ്‌ടോകില്‍ നിന്നും പെല്ലിംഗ്‌ലേക്ക്. ദുര്‍ഘടമായ റോഡുകളും, തിങ്ങിനിറഞ്ഞ കാടുകളുടെയും മറ്റും ഇടയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ തീസ്ത നദി അതിന്റെ ഏറ്റവും സുന്ദരമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാണാമായിരുന്നു. ഉരുളന്‍ കല്ലുകളുടെ ഇടയിലൂടെ ഒഴുകുന്ന ഒരു പാലരുവി പോലെ അവള്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വഴിയിലെവിടെയോ വെച്ച് ലിഫ്റ്റ് ചോദിച്ചു കയറിയ ലാമ കുട്ടികള്‍ ഞങ്ങള്‍ക്ക് ഒരു ഹരമായി. അവരോടു അവരുടെ ഭാഷയില്‍ സംവദിക്കാനും മറ്റും ശ്രമിച്ചു പരാജയപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എങ്കിലും, ചിരിക്കുമ്പോള്‍ രണ്ട് വരകള്‍ മാത്രമാകുന്ന ആ കണ്ണുകളും, അതിന്റെ നിഷ്‌ക്കളങ്കതയും ഇന്നും എന്റെ മനസ്സിലുണ്ട്, മായാതെ....


Fun & Info @ Keralites.net


പെല്ലിങ്ങിലെ ഖേചേപുരി തടാകത്തിലെക്കായിരുന്നു അടുത്ത ദിവസത്തെ യാത്ര. അവിടെ ചെന്ന് നിന്ന് എന്ത് പ്രാര്‍ഥിച്ചാലും അത് നിശ്ചയമായും സാധിക്കുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. അവിടെ കണ്ട മറ്റൊരു അപൂര്‍വ കാഴ്ചയായിരുന്നു ലാമ സന്യാസിമാരുടെ ഒരു ചടങ്ങ്. ഒരു വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു അവരുടെ മന്ത്രോച്ചാരണ രീതികള്‍. ചെറിയ ഒരു അമ്പലം തടാകക്കരയില്‍ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. അഞ്ചു രൂപ കൊടുത്താല്‍ ഒരു എണ്ണവിളക്ക് അവര്‍ തരും. അത് കത്തിച്ച് വെച്ച് ഞാന്‍ പ്രാര്‍ഥിച്ചു, എന്തിനൊക്കെയോ വേണ്ടി. അല്ലെങ്കിലും ആഗ്രഹങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും ഒരു കാലത്തും കുറവില്ലല്ലോ?

Fun & Info @ Keralites.netമടക്കയാത്രയില്‍ മറ്റൊരു മോണാസ്ട്രിയില്‍ ഞങ്ങള്‍ കയറി. ഒരു കുന്നിന്റെ പുറത്താണ് അത് സ്ഥാപിച്ചിരിക്കുന്നത്. അവിടെ നിന്നും താഴേക്ക് നോക്കിയാല്‍, ദൂരെ കാടിനും മരങ്ങള്‍ക്കുമിടയില്‍ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. പണ്ടെങ്ങോ ആ പ്രദേശം ഭരിച്ചിരുന്ന രാജാവിന്റെ ആണത്. കാലക്രമേണ പല അധിനിവേശങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇരയായതിനാല്‍ അവയെല്ലാം അവശിഷ്ടങ്ങള്‍ മാത്രമായി ഇന്ന് നിലകൊള്ളുന്നു. കാഞ്ചന്‍ജംഗ വെള്ളചാട്ടം ആയിരുന്നു അടുത്ത ലക്ഷ്യം. ബാഖ്താനേക്കാള്‍ ഉയരത്തില്‍ നിന്നുമാണ് ഇവിടെ ജലം പതിക്കുന്നത്. ചെറിയ വഴുക്കുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ അതിനടുത്തേക്ക് പോകാം. യാത്രക്കാരെ പിടിച്ചു കടത്താന്‍ കുറെ സഹായികളും അവിടെ നില്‍പ്പുണ്ടായിരുന്നു.

അന്ന് ഉച്ചക്ക് ശേഷം ഞങ്ങള്‍ ഡാര്‍ജിലിംഗിലേക്ക് പുറപ്പെട്ടു. വഴിയില്‍ ചായത്തോട്ടങ്ങളുടെ ഇടയില്‍ നിര്‍ത്തി, കുടിച്ച ചായയുടെ സ്വാദ് ഇന്നും നാവിലുണ്ട്. ഡാര്‍ജിലിംഗിനോട് അടുക്കുംതോറും, മലമുകളിലും പാറക്കെട്ടുകളിലും എല്ലാം 'ഗോര്ഖലാണ്ട് ' എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തെ ചൊല്ലിയുള്ള ബോര്‍ഡുകളും ചുവരെഴുത്തുകളും കാണാമായിരുന്നു. രാത്രി കുറച്ചു വൈകിയാണ് അവിടെ എത്തിയത്. ടൂറിസ്റ്റുകളും മറ്റും ഒരുപാട് വരുന്നത് കൊണ്ടാവാം അവിടം കുറച്ചു കൂടി വികസിതമാണ്. സായഹ്നത്തിനു ശേഷം, എപ്പോഴുമുള്ള കൊടുംതണുപ്പിന്റെ കൂടെ തണുത്ത കാറ്റും അവിടെ പതിവാണ്. അന്നും യാത്രാക്ഷീണം കാരണം സോക്ക്‌സും ഗ്ലൗസും മറ്റുമിട്ടു വേഗം ഒരു കമ്പിളി പുതപ്പിനടിയിലേക്കു ഞാന്‍ ചുരുണ്ടു.

Fun & Info @ Keralites.netഅടുത്ത ദിവസം അതിരാവിലെ 4.00 മണിക്ക് തന്നെ എഴുന്നേറ്റു ഞങ്ങള്‍ റെഡിയായി. 5.00 മണിയാകുമ്പോഴേക്കും ടൈഗര്‍ ഹില്ല്‌സ് ഇല്‍ എത്തി സൂര്യോദയം കാണുകയായിരുന്നു ലക്ഷ്യം. കിഴക്ക് ചക്രവാളത്തില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍, അതിനഭിമുഖമായി ടൈഗര്‍ ഹില്ല്‌സിന്റെ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്ന Mt.Kanchenjunga ല്‍ സൂര്യന്റെ സ്വര്‍ണവര്‍ണ്ണം തട്ടി പ്രതിഫലിക്കുന്ന കാഴ്ച അവര്‍ണനീയം ആണത്രേ. ആ കാഴ്ച കാണാനുള്ള തിടുക്കത്തിലായിരുന്നു എല്ലാവരും. അവിടെ 5.00 മണിയാകുമ്പോഴേക്കും നേരം വെളുക്കും. അത് പോലെ തന്നെ വൈകീട്ട് 4.00 മണിയാകുമ്പോഴേക്കും, ഇരുളാനും. അന്ന് 5.15 കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ ഉദിച്ചുയര്‍ന്നു. പക്ഷെ മഞ്ഞുമൂടിയ കാലാവസ്ഥ ആയതിനാല്‍, Mt .Kanchenjunga ഞങ്ങള്‍ക്ക് ദര്‍ശനം തന്നില്ല. ആ വിഷമം ഇന്നും മനസിലുണ്ട്.

Fun & Info @ Keralites.netഡാര്‍ജിലിംഗ് അതിമാനോഹരിയാണ്. കാലം അതിന്റെ പ്രൗഢിയും സൗന്ദര്യവും ഏറെക്കുറെ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും സന്ദര്‍ശകരെ അങ്ങോട്ട് മാടി വിളിക്കുന്ന എന്തൊക്കെയോ അവിടെ ഉണ്ട്. അവിടുത്തെ അതിപ്രസിദ്ധമായ ഒരു മോണാസ്ട്രി സന്ദര്‍ശിച്ച ശേഷം പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. വഴിയില്‍ ഡാര്‍ജീലിംഗിലെ പ്രസിദ്ധമായ 'ടോയ് ട്രെയിന്‍' ന്റെ പാളങ്ങള്‍ കാണാമായിരുന്നു. ആ പട്ടണം മുഴുവന്‍ ചുറ്റിക്കാണാന്‍ അതിലും നല്ല ഒരു മാര്‍ഗമില്ല. പക്ഷെ അവര്‍ സര്‍വീസ് നന്നേ കുറച്ചിരിക്കുന്നു. തീരെയും ഇല്ല എന്ന തന്നെ പറയാം. കഴിഞ്ഞ പതിറ്റാണ്ടുകളെ അപേക്ഷിച്ച്, സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഷിംല, കുളു, മനാലി തുടങ്ങിയവ കുറേക്കൂടി ജനമനസ്സില്‍ ഇടം പിടിച്ചത് കൊണ്ടാകാം. ഷര്‍മിള ടാഗോര്‍ ആ ടോയ് ട്രെയിനിലിരുന്നു പോകുന്ന 'മേരി സപ്പ്‌നോം കി റാണി കബ് ആയേഗി തു..' എന്ന ആ പഴയ ഗാനരംഗം ഞാനോര്‍ത്തു . അവിടുത്തെ ഗാര്‍ഡനില്‍ ചെന്ന് അവിടുത്തുകാരുടെ വേഷത്തില്‍ ഒരു ഫോട്ടോ എടുക്കാനും ഞാന്‍ മറന്നില്ല. കാഴ്ച്ചബംഗ്ലാവില്‍ പലയിനം പക്ഷികളെയും, മൃഗങ്ങളെയുമോക്കെ കണ്ട് കുറെ നേരം നടന്നു. ശേഷം സന്ദര്‍ശിച്ച ജപ്പാനീസ് പഗോഡയും ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. നിശബ്ദത ആയിരുന്നു അവിടുത്തെ മനോഹാരിത.

അന്നേ ദിവസം വൈകുന്നേരം ആ പട്ടണത്തിന്റെ കോണ്‍ക്രീറ്റ് പതിച്ച പാതകളിലുടെ ഒരു നടത്തം ആകാമെന്ന് കരുതി ഇറങ്ങി. കൊടിയ തണുപ്പിനു അകമ്പടിയായി വന്ന ആ തണുത്ത കാറ്റും, വഴിയിലെവിടെയോ വെച്ച് കുടിച്ച ആവി പറക്കുന്ന ചായയും, എല്ലാം എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍പ്പുണ്ട്.

Fun & Info @ Keralites.netസൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ഒരു restaurant ഡാര്‍ജിലിങ്ങില്‍ മാത്രമാണ് ഈ യാത്രയില്‍ ഞാന്‍ കണ്ടത്. നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ രീതികള്‍ ഇഷ്ടമുള്ളത് കൊണ്ട് കൂടിയായിരിക്കാം ഞാന്‍ കൂടുതലും കഴിച്ചത് അവിടുത്തുകാരുടെ ആഹാരങ്ങളാണ്. ഒരു ദേശത്ത് ചെന്നാല്‍ അവരുടെ ഭക്ഷണം രുചിച്ചു നോക്കിയില്ലെങ്കില്‍ ആ യാത്ര പരിപൂര്‍ണമായിട്ടില്ല എന്നാണല്ലോ പറയപ്പെടുന്നത് .

അടുത്ത ദിവസം കാലത്തെ നാട്ടിലേക്ക് പുറപ്പെടണമായിരുന്നു. ഏപ്രിലെ കടുത്ത ചൂടിനിടയ്ക്കായിരുന്നു ഈ യാത്ര. തിരിച്ച് പാലക്കാട്ടെ കൊടും ചൂടിലേക്ക് മടങ്ങേണ്ടതിന്റെ മടിയും ഉണ്ടായിരുന്നു. യാത്രയില്‍ കണ്ട ഓരോരോ കാഴ്ചകളും മറ്റുമോര്‍ത്ത്് എപ്പോഴാണ് ഞാന്‍ ഉറങ്ങിയത് എന്നോര്‍മയില്ല.

Fun & Info @ Keralites.netമൂന്ന് ദിവസം കൊണ്ട് കണ്ട് തീര്‍ക്കാവുന്നതല്ല അവിടം . എങ്കിലും ആ നാടും , അവിടുത്തെ ജനങ്ങളും ഇന്നും എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അവരെയും അവിടുത്തെ സംസ്‌കാരത്തെയും പറ്റി എന്തെക്കയോ അറിയാന്‍ കഴിഞ്ഞു എന്ന ഒരു സന്തോഷത്തോടെ തിരിച്ചു സിലിഗുരി വഴി ബാഗ്‌ഡോഗ്രയിലേക്ക് .. സിലിഗുരിയിലെ റോഡ് നിരപ്പിലുള്ള തേയിലത്തോട്ടങ്ങള്‍ നോക്കിയിരുന്ന് ഞാനോര്‍ത്തു. ഇനി എന്നാവും Mt . Kanchenjunga യെ കാണാന്‍ സാധിക്കുക ? മഞ്ഞുമൂടിയ മലനിരകള്‍ അത്രമാത്രം എന്നെ കൊതിപ്പിച്ചിരുന്നു.

ബാഗ്‌ഡോഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റില്‍, വിന്‍ഡോ സീറ്റില്‍ ഇടം പിടിച്ച ഞാന്‍ വലതുവശത്ത് കാണുന്ന ഹിമാലയന്‍ പര്‍വതനിരകളിലേക്ക് കണ്ണുംനട്ടിരുന്നു. കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം എന്നാണല്ലോ .. ഒരുപക്ഷെ അതിനുവേണ്ടിയായിരിക്കാം ഈ കാത്തിരിപ്പ്. കണ്ണുകളാല്‍ ഞാന്‍ ഒപ്പിയെടുത്ത എല്ലാ സുന്ദരദൃശ്യങ്ങളും കൊണ്ട് ഒരു മടക്കയാത്ര ..


PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment