Friday, January 6, 2012

[www.keralites.net] സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള നിയമം

 

സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലേക്ക് 28,100 അപേക്ഷകര്‍

 

ജിദ്ദ: സ്ത്രീകള്‍ക്ക് മാത്രമായുള്ള വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന കടകളിലെ ജോലിക്ക് 28,100 പേര്‍ അപേക്ഷ നല്‍കി. തൊഴില്‍ മന്ത്രാലയത്തിലെ വികസനങ്ങള്‍ക്കായുള്ള അസി.അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് സുലൈമാന്‍ അല്‍ത ഖീഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ റിയാദിലാണ്: 5621 പേര്‍. മക്കയില്‍ 5086 ഉം കിഴക്കന്‍ മേഖലയില്‍ 3831പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ മറ്റ് മേഖലകളിലാണ്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള നിയമം  ബുധനാഴ്ച പ്രാബല്യത്തില്‍ വരും. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ സ്ത്രീകളുടെ മാത്രം വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന 7353 കടകളുണ്ട്. ഇതില്‍ 2032 എണ്ണം മക്കയിലും 1864 റിയാദിലും 1152കിഴക്കന്‍ മേഖലയിലുമാണ്.
കഴിഞ്ഞ ദുല്‍ഹജ്ജ് മാസത്തില്‍ വിവിധ സൂക്കുകളിലെ ഇത്തരം കടകളുടെ കണക്കുകളും മറ്റും അറിയാന്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പഠനം നടത്തിയിരുന്നു. അതുകൊണ്ട്, ഈ വിഭാഗത്തില്‍ പെട്ട കടകളെ സംബന്ധിച്ച വ്യക്തമായ വിവരം തൊഴില്‍ മന്ത്രാലയത്തിന്‍െറ പക്കലുണ്ട്. സ്വദേശികളായ സ്ത്രീകള്‍ക്ക് ജോലി നല്‍കാനാണ് രാജകല്‍പന. അതിനാല്‍ വിദേശി സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് നിയമ ലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുകയും ചെയ്യും. എന്നാല്‍ പിതാവ് വിദേശിയും മാതാവ് സ്വദേശിയുമാണെങ്കില്‍ സ്വദേശികളാണെന്ന പരിഗണനയില്‍ അവരെ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടകളില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കാനുള്ള പദ്ധതി രാജ്യത്തെ സാമൂഹിക സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുമെന്ന് കണക്ക്കൂട്ടുന്നു. നിരവധി സ്ത്രീകള്‍ക്ക് തൊഴിവലവസരം ലഭിക്കുന്നതാണ് പദ്ധതി. വിദേശത്തേക്ക് നിക്ഷേപം ഒഴുകുന്നത് തടയാനും ഇതിലൂടെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment