Saturday, January 7, 2012

[www.keralites.net] ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സമയമായെന്ന് മുന്‍താരങ്ങള്‍

 

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സമയമായെന്ന് മുന്‍താരങ്ങള്‍
Fun & Info @ Keralites.net
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍-രാഹുല്‍ ദ്രാവിഡ്-വി.വി.എസ്. ലക്ഷ്മണ്‍ ത്രയം. എന്നാല്‍, വിദേശപിച്ചുകളില്‍ തുടര്‍ച്ചയായി ഇന്ത്യ ആറു ടെസ്റ്റ് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതോടെ ടീമില്‍ മാറ്റം വരുത്തേണ്ട സമയമായെന്ന വിലയിരുത്തല്‍ ശക്തമാണ്. ത്രിമൂര്‍ത്തികളെ മാത്രം ആശ്രയിച്ച് ടീമിന് എത്രനാള്‍ മുന്നോട്ടുപോകാനാകും എന്ന ചോദ്യമാണ് ആരാധകപക്ഷത്തുനിന്ന് ഉയരുന്നത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ തുടങ്ങി യുവതാരങ്ങള്‍ ടീമിലേക്കുള്ള വിളിക്ക് കാതോര്‍ത്തുനില്‍ക്കുന്നു. ഓസ്‌ട്രേലിയയിലെ രണ്ട് ടെസ്റ്റുകളിലും ടീം പരാജയപ്പെട്ടതോടെ ടീമില്‍ സ്ഥാനം സംശയത്തിലായത് ജൂനിയര്‍ താരമായ വിരാട് കോലിക്കാണ്. ഇതു ശരിയല്ലെന്ന വാദവും ശക്തമാണ്. വഴിമാറിക്കൊടുക്കേണ്ടത് സീനിയര്‍ താരങ്ങളാണെന്ന വാദമാണ് മുന്നോട്ടുയരുന്നത്.
എന്നാല്‍, തന്റെ സീനിയര്‍ പടക്കുതിരകളെ തള്ളിപ്പറയാന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി തയ്യാറല്ല. ഇന്ത്യയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തേതെന്നും വരുന്ന മത്സരങ്ങളില്‍ ഈ ടീം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ക്യാപ്റ്റന്‍ പറയുന്നു. സീനിയര്‍ താരങ്ങളായ സച്ചിന്റെയും ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണെന്നും അവരെ എഴുതിത്തള്ളരുതെന്നുമാണ് ധോനിയുടെ നിലപാട്.

Fun & Info @ Keralites.netനൂറാം സെഞ്ച്വറിയുടെ തീരത്താണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. പക്ഷേ, അതിനുള്ള കാത്തിരിപ്പിന് ഒരുവര്‍ഷത്തോളമായി പ്രായം. എങ്കിലും എല്ലാ ഇന്നിങ്‌സുകളിലും തുടക്കക്കാരന്റെ ആവേശവും നിലവാരവും പ്രകടിപ്പിക്കാന്‍ സച്ചിന് സാധിക്കുന്നുണ്ട്. കഠിനാധ്വാനിയായ രാഹുല്‍ ദ്രാവിഡ് ടീമിലെ ഏറ്റവും സീനിയര്‍ താരമാണ്. ഇംഗ്ലണ്ടിനെതിരെ തുടരെ നാല് ടെസ്റ്റുകളിലും ഇന്ത്യ തോറ്റപ്പോഴും മൂന്ന് സെഞ്ച്വറികള്‍ നേടിയ ദ്രാവിഡിന്റെ പ്രകടനം വേറിട്ടുനിന്നു. എതിരാളികള്‍ക്കുമുന്നില്‍ ലക്ഷ്മണരേഖയായി നിന്ന വി. വി.എസ്. ലക്ഷ്മണ്‍ കഴിഞ്ഞ കുറേക്കാലമായി മോശം ഫോമിലാണ്. അതുകൊണ്ടുതന്നെ, വെറ്ററന്‍ താരങ്ങളില്‍ ആദ്യം പുറത്തുപോകേണ്ടിവരിക ലക്ഷ്മണ്‍ ആയിരിക്കുമെന്ന വാദവും ഇപ്പോള്‍ ശക്തമാണ്.
''കുറച്ചുകാലം മാത്രം മുന്നില്‍ക്കണ്ട് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത് നന്നല്ല. പുതിയൊരു ടീമിനെ വാര്‍ത്തെടുക്കേണ്ട ഘട്ടത്തിലാണ് ടീം ഇന്ത്യ ഇപ്പോള്‍. സച്ചിന്‍ ഇപ്പോഴും നിലവാരമുള്ള പ്രകടനം നടത്തുന്നുണ്ട്. ദ്രാവിഡിന്റെ കഠിനാധ്വാനവും വിജയിക്കുന്നു. പക്ഷേ, ഈ നിലയ്ക്ക് ലക്ഷ്മണിന് എത്രകാലം മുന്നോട്ടുപോകാനാകുമെന്ന് അറിയില്ല''- മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് പറയുന്നു.
സീനിയര്‍താരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വിരമിച്ച സാഹചര്യം ഓസ്‌ട്രേലിയയ്ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ് എന്നീ താരങ്ങള്‍ വിരമിച്ചപ്പോള്‍ ടീം പ്രതിസന്ധിയിലായി. ലോകറാങ്കിങ്ങില്‍ അവര്‍ നാലാം സ്ഥാനത്തേക്കുപോലും പിന്തള്ളപ്പെട്ടു. ഇന്ത്യയും സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ എന്ന യാഥാര്‍ഥ്യത്തെ മുന്നില്‍ക്കാണുന്ന സമയമാണിപ്പോള്‍.

Fun & Info @ Keralites.netപെര്‍ത്തില്‍ 13-ാം തീയതി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ സീനിയര്‍ താരങ്ങളിലൊരാള്‍ക്ക് വിശ്രമം കൊടുക്കണമെന്ന് പലരും നിര്‍ദേശിക്കുന്നു. രോഹിത് ശര്‍മയെ മധ്യനിരയില്‍ പരീക്ഷിക്കണമെന്ന് ഗെയ്ക്ക്‌വാദ് അഭിപ്രായപ്പെടുന്നു. ഫോം കണ്ടെത്താനായിട്ടില്ലെങ്കിലും വിരാട് കോലിയെ തുടര്‍ന്നും നിലനിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
''ഫോമിലല്ലെന്ന പേരില്‍ കോലിയെ മാത്രം പുറത്താക്കുന്നതില്‍ അര്‍ഥമില്ല. മറ്റെല്ലാ താരങ്ങളും ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. കോലിയെ ഇപ്പോള്‍ പുറത്തിരുത്തുന്നത് അയാളുടെ ആത്മവിശ്വാസം തകര്‍ക്കുകയേ ഉള്ളൂ''
പക്ഷേ, സീനിയര്‍ താരങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാകുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നും ഗെയ്ക്ക്‌വാദ് പറയുന്നു. ഓരോരുത്തരായാണ് പിന്മാറേണ്ടത്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ മാത്രമേ യുവതാരങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനാവൂ എന്നും അദ്ദേഹം പറയുന്നു.
സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ കിരണ്‍ മോറെയുടെ അഭിപ്രായവും ഇതുതന്നെയാണ്. പെര്‍ത്തില്‍ യുവതാരങ്ങളെ പരീക്ഷിക്കാന്‍ ടീം തയ്യാറാകണമെന്ന് മോറെ പറയുന്നു.
''എനിക്കായിരുന്നു ടീമിന്റെ ചുമതലയെങ്കില്‍, പെര്‍ത്തില്‍ രോഹിത്തിനെയും കോലിയെയും പരീക്ഷിക്കുമായിരുന്നു. കോലിക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കാന്‍ തയ്യാറാകണം. ഇപ്പോള്‍ പുറത്തിരുത്തിയാല്‍ പിന്നീടൊരിക്കലും കോലിക്ക് തന്റെ കളി ആസ്വദിക്കാനാവില്ല'' - മോറെ പറയുന്നു.
മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും ലക്ഷ്മണിന് പകരം പെര്‍ത്തില്‍ രോഹിത്തിനെ കളിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്. തന്റെ ട്വിറ്റര്‍ പേജിലെഴുതിയ സന്ദേശത്തില്‍ കോലിക്ക് അവസരം കൊടുക്കണമെന്ന നിലപാടാണ് മഞ്ജരേക്കര്‍ പ്രകടിപ്പിച്ചത്.
''വിദേശത്തെ കഴിഞ്ഞ 12 ഇന്നിങ്‌സുകളില്‍ ലക്ഷ്മണിന്റെ ശരാശരി ഇരുപതിനടുത്താണ്. ലക്ഷ്മണിന് പകരം രോഹിത്തിനെയാണ് പെര്‍ത്തില്‍ കളിപ്പിക്കേണ്ടത്. അതുപോലെ കോലിക്ക് ഒരു ടെസ്റ്റില്‍ക്കൂടി അവസരം നല്‍കണം. ഇന്ത്യയുടെ ഭാവി താരമെന്ന പ്രതീക്ഷയോടെയാണ് കോലിയെ ഓസ്‌ട്രേലിയയില്‍ കൊണ്ടുവന്നത്. ഓസ്‌ട്രേലിയയിലെ ആദ്യ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ കോലിയെ എഴുതിത്തള്ളുന്നത് ശരിയല്ല. പെര്‍ത്ത് ടെസ്റ്റില്‍ ലക്ഷ്മണിന് വലിയൊരു സ്‌കോര്‍ കണ്ടെത്താനായാല്‍ക്കൂടി, അത് ടീമിന് ഏറെക്കാലത്തേക്കൊന്നും ഗുണം ചെയ്യില്ല'' - യുവതാരങ്ങളുടെ കടന്നുവരവിന് സമയമായെന്ന് മഞ്ജരേക്കര്‍ ഉറപ്പിച്ച് പറയുന്നു.
ആറു ടെസ്റ്റുകളാണ് വിരാട് കോലി ഇതേവരെ കളിച്ചത്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 234 റണ്‍സാണ് നേട്ടം. വെസ്റ്റിന്‍ഡീസില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടില്‍ ടീം ഒന്നടങ്കം തകര്‍ന്നതോടെ വീണ്ടും ടീമിലേക്ക് തിരിച്ചുവിളിച്ചു. ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റുകളില്‍നിന്ന് 43 റണ്‍സുമാത്രമാണ് നേട്ടം. കാണികള്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് മാച്ച് ഫീയുടെ പാതി പിഴയും ഒടുക്കേണ്ടിവന്നു.
സമീപകാലത്ത് ദേശീയ ടീമിലെത്തിയ ഏറ്റവും പ്രതിഭാധനനായ മധ്യനിര ബാറ്റ്‌സ്മാനായാണ് രോഹിത് ശര്‍മ വിലയിരുത്തപ്പെടുന്നത്. 72 ഏകദിനങ്ങല്‍ കളിച്ചെങ്കിലും ടെസ്റ്റില്‍ ഇതേവരെ അവസരം കിട്ടിയിട്ടില്ല. രഞ്ജി ട്രോഫി മത്സരങ്ങളിലെ മികവിന്റെയടിസ്ഥാനത്തില്‍ ടീമിലെത്തിയ രോഹിത് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
നാലു വര്‍ഷമായി ടെസ്റ്റ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന രോഹിത്തിന് പെര്‍ത്തില്‍ നറുക്ക് വീഴുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരാട് കോലിക്ക് പകരമാവും രോഹിത് ടീമിലെത്തുക. എന്നാല്‍, രോഹിത്തിന് അരങ്ങേറാന്‍ പറ്റിയ പിച്ചല്ല പേസ് ബൗളര്‍മാരെ അളവറ്റ് സഹായിക്കുന്ന പെര്‍ത്ത് എന്ന് ഓസ്‌ട്രേലിയന്‍ കോച്ച് മിക്കി ആര്‍തര്‍ തന്നെ മുന്നറിയിപ്പ് നല്കുന്നു.

വിദേശത്ത് അടുത്തിടെ നടന്ന നാലു പരമ്പരകളില്‍ സീനിയര്‍ താരങ്ങളുടെ പ്രകടനം

Fun & Info @ Keralites.net

Fun & Info @ Keralites.net


Fun & Info @ Keralites.net

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment