Monday, February 7, 2011

[www.keralites.net] സൗമ്യക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി



Fun & Info @ Keralites.net
ഷൊറണൂര്‍: കേരളത്തിലെ അമ്മമാരുടെ നൊമ്പരമായി സൗമ്യ വിടവാങ്ങി. തീരാദുഃഖത്തില്‍ നീറിയ നാടിന്റെ നെഞ്ചിലൂടെ അന്ത്യയാത്ര നടത്തിയ അവള്‍ക്ക് ആയിരങ്ങള്‍ തോരാക്കണ്ണീരോടെ വിടനല്‍കി. സങ്കടത്തിന്റെയും നിസ്സഹായതയുടെയും ഓര്‍മച്ചിത്രമായി ഇനി സൗമ്യയും. തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് പീഡിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഷൊറണൂര്‍സ്വദേശിനി സൗമ്യക്ക് യാത്രാമൊഴിയേകാന്‍ നാടാകെ ഒഴുകിയെത്തിയിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാസ്​പത്രിയില്‍ തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം 10.15 ഓടെയാണ് മൃതദേഹം ഷൊറണൂരിലെത്തിച്ചത്. സഹോദരന്‍ സന്തോഷും ജനപ്രതിനിധികളും അനുഗമിച്ചിരുന്നു. സൗമ്യ ജനിച്ചുവളര്‍ന്ന മഞ്ഞക്കാട്ടാണ് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്.

മഞ്ഞക്കാട് ജങ്ഷനില്‍ ബാലഭദ്രാദേവിക്ഷേത്രത്തിന്മുന്‍വശത്തായി റോഡില്‍ പന്തലിട്ട് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മൃതദേഹം കിടത്തിയപ്പോള്‍ അയല്‍വാസികളായ സ്ത്രീകളുടെ അലമുറയുയര്‍ന്നു. നാട്ടുകാരും ബന്ധുക്കളും ആദരാഞ്ജലികളര്‍പ്പിച്ചശേഷം 11 മണിയോടെ വിലാപയാത്രയായി ചുഡുവാലത്തൂര്‍ എസ്.ആര്‍.വി.എല്‍.പി. സ്‌കൂളിലെത്തി .

സ്‌കൂള്‍മുറ്റത്ത് തയ്യാറാക്കിയ പന്തിലിനുള്ളിലേക്ക് മൃതദേഹം എത്തുമ്പോഴേക്കും തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയായി. സൗമ്യയെ അവസാനമായി ഒരുനോക്കുകാണാനെത്തിയവരുടെ നിര റോഡിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്ററിലേറെ നീണ്ടു. പിന്നീട് പോലീസ്, സ്ത്രീകള്‍ക്ക് ആദ്യം അവസരംനല്‍കി. തിരക്കും ആര്‍ത്തനാദവുമുയര്‍ന്നതോടെ ഒരാള്‍ തളര്‍ന്നുവീണു.

ജനപ്രതിനിധികള്‍ക്കൊപ്പം കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എ.ഡി.എം. എ. ഷിബു, ആര്‍.ഡി.ഒ. കെ.വി. വാസുദേവന്‍, പോലീസ് സൂപ്രണ്ട് ഇ. ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യു-പോലീസ് ഉദ്യോഗസ്ഥരുടെ വന്‍സംഘവും സ്ഥലത്തെത്തിയിരുന്നു. എറണാകുളത്ത് സൗമ്യ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കൈയില്‍ റോസാപൂക്കളുമായി പ്രിയകൂട്ടുകാരിക്ക് യാത്രാമൊഴിയേകാന്‍വന്നത് നാടിന് സങ്കടക്കാഴ്ചയായി. കുടുംബാംഗങ്ങള്‍ക്ക് അവസാനമായി കാണാനും അന്ത്യകര്‍മങ്ങള്‍ക്കുമായി 12.10 ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
________________________________________________________________________________________________________
Sreenath Vanmelil
+919447594201 | +919995255012
srinath.4ur@gmail.com | www.sreenath.tk

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment