Tuesday, February 1, 2011

[www.keralites.net] ജസ്റ്റിസ് ബാലകൃഷ്ണന്‍ ഭാഗ്യവാനാണ്!



ജസ്റ്റിസ് ബാലകൃഷ്ണന്‍ ഭാഗ്യവാനാണ്!

 

ഐസ്ക്രീം കേസ് തട്ടിക്കളിക്കാന്‍ കിട്ടിയതോടെ കംപ്ലീറ്റ് മീഡിയയും ഇതുവരെയുള്ള സാമൂഹികപ്രതിബദ്ധത വിട്ടു. ഇനി ഐസ്ക്രീമില്‍ നീന്തിമരിക്കും. മകരവിളക്കിന്‍റെ നേരും നെറിയും വിചാരണ ചെയ്യുന്നതും ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെ പുറത്താക്കുന്നതുമൊക്കെ എല്ലാവരും വിട്ടു. ഒരര്‍ഥത്തില്‍ ജസ്റ്റിസ് ബബാലകൃഷ്ണന്‍ മഹാഭാഗ്യവാനാണ്. ഒറ്റയാഴ്ച കൊണ്ട് അദ്ദേഹം മോചിപ്പിക്കപ്പെട്ടു.

ജനുവരി 13 വരെ ജസ്റ്റിസ് ബാലകൃഷ്ണനെതിരായുള്ള നടപടികളും പ്രതിഷേധവും അന്വേഷണവും വിവാദവും ആരോപണങ്ങളുമൊക്കെയായിരുന്നു മാധ്യമങ്ങളില്‍. മകരവിളക്കിന്‍റെ ദിവസത്തെ പുല്ലുമേട് ദുരന്തത്തോടെ മീഡിയ അദ്ദേഹത്തെ വിട്ട് അതിന്‍റെ പിന്നാലെ പോയി. ദുരന്തം, പെണ്ണുകേസ്, അഴിമതി, രാഷ്ട്രീയം- ഇങ്ങനെയാണ് മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും താല്‍പര്യമുള്ള ഒരു പ്രയോരിറ്റി.

ദുരന്തം ആഘോഷിച്ച് തൊട്ടുപിന്നാലെ വന്ന സ്കൂള്‍ കലോല്‍സവവും ആഘോഷിച്ച് ഗപ്പും വാങ്ങി വരുമ്പോഴാണ് ശശീന്ദ്രന്‍റെയും മക്കളുടെയും മരണം. അതില്‍ കടിച്ചുതൂങ്ങിയപ്പോഴേക്കും വന്നു ഐസ്ക്രീം. പിന്നാലെ, മുനീറും ഇന്ത്യാവിഷനും മുന്നണിരാഷ്ട്രീയവും. പോരെങ്കില്‍ പറഞ്ഞുരസിക്കാന്‍ പഴങ്കഥകളേറെയുളള കേസാണ്. ഏത് ആംഗിളില്‍ നിന്നു നോക്കിയാലും കഥകളാണ്. എത്ര പറഞ്ഞാലും തീരില്ല. ഇതിനെക്കാള്‍ ത്രില്ലിങ് ആയ ഒരു സംഭവം ഉണ്ടാകാത്തിടത്തോളം ചാനലുകളില്‍ ഇതു തന്നെ കാണേണ്ടി വരും, പത്രങ്ങളില്‍ ഇതൊക്കെ തന്നെ വായിക്കേണ്ടി വരും.

ജസ്റ്റിസ് ബാലകൃഷ്ണന്‍റെ പേരിലുള്ള ആരോപണങ്ങള്‍ ആര് അന്വേഷിക്കും ?

ശശീന്ദ്രന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുള്‍ ആരഴിക്കും ?

മകരവിളക്ക് സത്യമോ മിഥ്യയോ എന്ന അന്വേഷണത്തില്‍ ആര് പങ്കുചേരും ?

അതിനും മുമ്പത്തെ നിയമനത്തട്ടിപ്പു കേസിന്‍റെ ബാക്കിഭാഗം ആരു നോക്കും ?

സജീവ ചര്‍ച്ചയിലിരുന്ന വിഷയങ്ങള്‍ പറഞ്ഞിടത്തു വച്ചു നിര്‍ത്തി മീഡിയ പുതിയതിലേക്കു മാത്രം കൈവിട്ടു ചാടുമ്പോള്‍ അതുവരെ പറഞ്ഞതിനുള്ള നീതികരണം ആരു നല്‍കും ? ജസ്റ്റിസ് ബാലകൃഷ്ണന്‍ ഇപ്പോള്‍ കുറ്റക്കാരനല്ലാതായോ ? ശശീന്ദ്രന്‍റെ മരണം ആത്മഹത്യ തന്നെയാണോ ? മകരവിളക്ക് തുടര്‍ന്നും നടത്താന്‍ അടിസ്ഥാനസൗകര്യങ്ങളിത്ര മതിയോ ? നിയമനത്തട്ടിപ്പു കേസില്‍ പിന്നാമ്പുറത്ത് കളിച്ചവരാരൊക്കെയാണ് ?

യൗവ്വനയുക്തയായ പെണ്ണിനെ പ്രേമിച്ചു വഴിയിലിറക്കിയിട്ട് വേറൊരുത്തിയുടെ പിന്നാലെ പോകുന്നതുപോലെയാണിത്. അപാരമായ ആവേശത്തോടെ തുടങ്ങിയിട്ട് മറ്റൊന്നു കിട്ടുമ്പോള്‍ അപാരതയും ആവേശവും കൈവിട്ട് ഫയലടയ്‍ക്കുന്നത് കുറ്റക്കാരോടും ഇരകളോടുമുള്ള വഞ്ചനയാണ്. ഓരോ കേസിലും ഓരോ വിവാദത്തിലും വ്യക്തിസ്വകാര്യത നോക്കാതെ കിട്ടുന്ന വിവരങ്ങളും ചിത്രങ്ങളും വാരിവലിച്ചു പ്രസിദ്ധീകരിച്ച് അവരുടെ ജീവിതം കുട്ടിച്ചോറാക്കിയിട്ട് പിന്നെ മറ്റൊന്നിനു പിറകേ പോകുന്നു. മീഡിയ വീണ്ടും വരുമോ ഇല്ലയോ എന്നറിയാതെ, വിവാദത്തിന്‍റെ പുറംകോട്ട് ഊരണോ വേണ്ടയോ എന്നറിയാതെ അവര്‍ നിലാവത്തു നില്‍ക്കുകയാണ്. ഇതോടെ തീര്‍ന്നോ അതോ പത്തു വര്‍ഷം കഴിഞ്ഞ് ഇതൊക്കെ വീണ്ടും വലിച്ചിട്ട് അലക്കുമോ ? അല്ല, ചുമ്മാ അറിയാന്‍ ചോദിച്ചതാ.


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment