Friday, February 4, 2011

[www.keralites.net] നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി



എല്‍സമ്മ എന്ന ആണ്‍കുട്ടികള്‍! 

--- On Fri, 2/4/11, Hafeezullah K V <hafeezkv@gmail.com> wrote:

---------- Forwarded message ----------
From: fathima ali <fathimaindia@gmail.com>
Date: 2011/2/4
Subject: {KudivellaM} നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി
To: kudivellam@googlegroups.com


നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി

Posted on: 04 Feb 2011

ആലുവ: വനിതാ കോളേജിനു സമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ രണ്ട് എം.കോം. വിദ്യാര്‍ത്ഥിനികള്‍ മല്പിടിത്തത്തിലൂടെ പിടികൂടി. കൈകള്‍ കൂട്ടിക്കെട്ടി 50 മീറ്ററോളം ദൂരം വലിച്ചിഴച്ച് കോളേജ് കാമ്പസിലെത്തിച്ച ശേഷം നന്നായി തല്ലി. പ്രതിയെ പിന്നീട് പോലീസിനെ ഏല്പിച്ചുവെങ്കിലും കേസ്സെടുക്കാതെ അയാളെ വിട്ടയച്ചു.

ആലുവയിലെ വനിതാ കോളേജിനു സമീപമുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു കീഴെയാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഇതുവഴിയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത്. വ്യാഴാഴ്ച ഒരു മണിയോടെ ഇതുവഴി കടന്നുപോയ രണ്ട് എം.കോം. വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിലാണ് വാഴക്കുളം സ്വദേശിയായ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആദ്യമൊന്ന് അമ്പരന്ന വിദ്യാര്‍ത്ഥിനികള്‍ അടുത്ത നിമിഷം ഇയാളെ പിടികൂടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ചെറുത്തുനിന്ന യുവാവിനെ മല്പിടിത്തത്തിലൂടെ കീഴടക്കിയ വിദ്യാര്‍ത്ഥിനികള്‍ കൈ കെട്ടിയ ശേഷം ഇയാളെ വലിച്ചിഴച്ച് കോളേജിലെത്തിച്ചു. ഗേറ്റടച്ചിട്ട ശേഷം കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികള്‍ കൂടി ചേര്‍ന്ന് ശരിക്കും മര്‍ദിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് പോലീസിനെ വിളിച്ച് 'പ്രതി'യെ ഏല്പിക്കുകയായിരുന്നു.

വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പതിവായി ആലുവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓവര്‍ബ്രിഡ്ജിനു സമീപം നഗ്‌നതാ പ്രദര്‍ശനം നേരിടേണ്ടിവരാറുണ്ട്. പോലീസില്‍ ഇതു സംബന്ധിച്ച് പലതവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

അതേസമയം പരാതി ലഭിക്കാത്തതിനാലാണ് യുവാവിനെതിരെ കേസ്സെടുക്കാത്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ അവശനിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുമുമ്പ് ആലുവ ടൗണ്‍ഹാളിനുസമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് വിദ്യാര്‍ത്ഥിനികള്‍ ഒരു യുവാവിനെ പിടികൂടിയിരുന്നു. അയാളേയും പോലീസ് കേസ്സെടുക്കാതെ വിട്ടയക്കുകയായിരുന്നു.

http://www.mathrubhumi.com/story.php?id=156649
With Regards

Abi
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment