ന്യൂ ഇയര്‍ ആഘോഷങ്ങള്‍ തീര്‍ത്തും അനിസ്ലാമികവും മതത്തിന്റെ മഹത്തായ ദര്‍ശനങ്ങളെ അവമതിക്കുന്നതുമാണ്..
മെഡിറ്ററെനിയന്‍ നടീ തീരങ്ങളില്‍ ഞെണ്ട് പെറുക്കികളായി നടന്നിരുന്ന യൂറോപ്യന്മാരെ ലോകമാകുന്ന സ്ക്രീനിലെ സൂപ്പര്‍ സ്ടാറുകള്‍ ആക്കിയ മഹത്തായ സംസ്കാരത്തിന്റെ ഉടമകളാണ് മുസ്ലിംകള്‍.. മാറ് മറക്കാന്‍ അവകാശമില്ലാതിരുന്ന മണ്ണിന്റെ മക്കള്‍ക്ക് മനുഷ്യത്വം അനുവദിച്ചു കൊടുത്ത ശഹീദ് ടിപ്പു സുല്‍ത്താനും ആ മഹല്‍ സംസ്കൃതിയുടെ ഇന്ത്യന്‍ മുഖങ്ങളാണ്..അരാജകത്വം അടക്കി വാഴുന്ന പുതിയ ലോക ക്രമത്തില്‍ പമ്മിയെത്തുന്ന സാംസ്കാരിക അധിനിവേശത്തെ പ്രതിരോധിക്കാന്‍ വളര്‍ന്നു വരുന്ന യുവതയ്ക്ക് ബാധ്യതയുണ്ട്.
ഈ യുവത്വത്തിന്‍റെ പ്രസരിപ്പ് ന്യൂ ഇയര്‍ ആഖോഷം കഴിഞ്ഞ് ലക്കും ലഗാനുമില്ലാതെ ഓവുചാലില്‍ കിടന്നു മൂക്രയിടുന്നതിനു പകരം വിശുദ്ധ ദീനിന്‍റെ സ്വത്വം സംരക്ഷിക്കാനുള്ള ധാര്‍മ്മിക പോരാട്ടത്തിനായി ചിലവഴിക്കാന്‍
നമുക്കായെങ്കില്‍...
ദിവസങ്ങള്‍ക്കു മുമ്പ് നമ്മുടെ ന്യൂ ഇയര്‍ ( മുഹറം 1 )
അധികം ആരുടേയും ശ്രദ്ധയില്‍ പെടാതെ കടന്ന് പോയി... വിശുദ്ധ പ്രവാചകന്‍ (സ വ ) പഠിപ്പിച്ചിട്ടുണ്ട്..അവസാന
കാലത്ത് എന്‍റെ സമുദായം ഒളിക്കുന്ന വെള്ളത്തിലെ അവശിഷ്ടങ്ങള്‍ പോലെ ആയിത്തീരും എന്ന്..നാമൊന്നു ചിന്തിച്ചു നോക്കുക..ഉമ്മത്തിന്റെ ചുടുചോര കൊണ്ട് ഭൂമി ചുവന്ന കണ്ണീരുണങ്ങാത്ത
ഗാസയും അഫ്ഗാനും ഇറാഖും ഇറാനും ഒക്കെ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ചിത്രങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസികള്‍ പലപ്പോഴും നൊമ്പരത്തോടെ നെടുവീര്‍പ്പിടുന്ന ഒരു രംഗം..മഹാനായ സലാഹുദ്ധീന്‍ അയ്യൂബിയും ശൈഖ് മുഹമ്മദ് യാസീനും ഒക്കെ മനസ്സില്‍ തെളിയുമ്പോള്‍ അവര്‍ക്കൊക്കെ ഇന്നും സമുദായത്തിന്റെ മനതലങ്ങളില്‍ ഒരു രാജകീയ സ്ഥാനമുണ്ട്.. അത് അവരുടെ മുഖത്തും ശരീരത്തിലും കാണുന്ന ഇസ്ലാമിക ചിഹ്നങ്ങള്‍ ആണ്.
ഇന്ന് പടിഞ്ഞാറിന്റെ അവശിഷ്ടങ്ങള്‍ വാരിച്ചുറ്റുന്ന ചണ്ടികള്‍ ആയി നാം അധ:പതിച്ചു.
അടുക്കള മുതല്‍ അരമന വരെ ഈ സാംസ്കാരിക മൂല്യച്യുതി നമുക്ക് കാണാനാകും .
ആഘോഷങ്ങളും ആഹ്ലാദങ്ങളും ഇസ്ലാമികമാക്കുക ,,,,,,,,,
"ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും (നബി വചനം) ധര്‍മ്മ പക്ഷത്ത് സംഘം ചേരുക"
റബ്ബ് അനുഗ്രഹിക്കട്ടെ .. ആമീന്‍ ..
--
Best Regards
Gafoor Ponnad
www.keralites.net |
__._,_.___
No comments:
Post a Comment