കഷണ്ടിയുടെ കാരണം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നായിരുന്നു ചൊല്ല്. എന്നാല്‍ കഷണ്ടിക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് യു.എസ് ശാസ്ത്രജ്ഞര്‍ പഴഞ്ചൊല്ലിനെ അപ്രസക്തമാക്കി. കഷണ്ടിയുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ തലയോട്ടിയില്‍ പുരട്ടുന്നതിനുള്ള പ്രത്യേക ക്രീം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷന് നല്‍കിയ അഭിമുഖത്തിലാണ് യു.എസ് ശാസ്ത്രജ്ഞരുടെ ഈ വെളിപ്പെടുത്തല്‍.
സ്റ്റെം സെല്ലിലുണ്ടാകുന്ന തകരാര്‍മൂലമാണ് കഷണ്ടി രൂപപ്പെടുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യനേത്രംകൊണ്ട് കാണാന്‍ സാധിക്കാത്ത രീതിയില്‍ മുടിവളര്‍ച്ച മുരടിക്കുന്നതുമൂലമാണ് കഷണ്ടി രൂപപ്പെടുന്നതെന്ന് ഇവര്‍ കണ്ടെത്തി.
സ്റ്റെം സെല്ലുകളുടെ തകരാര്‍ പരിഹരിച്ച് കഷണ്ടിയെ ഇല്ലാതാക്കാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സാധാരണ രീതിയില്‍ മുടി വളരുന്നതിന് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്ന ക്രീം സഹായിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ജോര്‍ജ് കോട്‌സരെലിസ് അവകാശപ്പെടുന്നു.
Regards.........
Ansar Koduvally
ACCOUNTS PAYABLE | AL GOSAIBI FOODS CO. | AL-KHOBAR ; DAMMAM ; K.S.A
MOB: +966 53 54 66 928 | PH: +966 3 859 3665 EXT# 242 | FAX: +966 3 859 3996
www.keralites.net |
__._,_.___
No comments:
Post a Comment