ചേതനയറ്റ തൂലികക്കിടയില്‍ ഞാന്‍ തിരഞ്ഞ ബാല്യം... കളിച്ചും ചിരിച്ചും കാലം ചെയ്തുപോയത്..... അവള്‍ , അവളയിരുന്നെല്ലാം.. കളി കൂട്ടുകാരിയും,മനസാക്ഷിയും വേളിയും..., 
ഇന്ന് കാര്യവും,കാരണവുമില്ല നിശയുടെമാറില്‍ , അന്ധാകാരത്തില്‍ , ഒന്ന് മറ്റൊന്നിനെ വിറ്റഴിക്കുന്നു, ഞാന്‍ അറിഞ്ഞു രാത്രി സന്ജരികള്‍ , അതില്‍ ...എന്‍റെ കളികൂട്ടുകാരിയും
ഒരു വേള ഞാനെന്റെ തൂലികയെ ചലിപിച്ചതും അവള്‍ക് വേണ്ടിയാവും.... എന്‍റെ ദിവാസ്വപ്നങ്ങളില്‍ ഞാന്‍ പാടിയ പാട്ടിനു കാവലാളായത് അവളയിരിക്കാം... അവളുടെ ന്യായങ്ങളയിരിക്കാം ..., ഇനി .......
ഞാന്‍ ഒരുങ്ങട്ടെ ,, രാത്രിയെ കാവലാളാക്കി , എന്റെ മനസിനെ കീറിമുറിച്ചു , നാളെയുടെ മഴ തൂവലുകള്‍ക്കു വേണ്ടി പുതിയ ആവണികളെ, അല്ല, അക്ഷരങ്ങളെ... തൂലിക തുമ്പില്‍ സൃഷ്ട്ടിക്കാന്‍ ....  |
No comments:
Post a Comment