Wednesday, January 26, 2011

RE: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്



Thanks Mr. Jacob Joseph for the information. Presume this law might have been made applicable in Kerala also as the one forwarded  is not applicable in Kerala. Further the law as such does not distinguish between organs which can be donated by a living person (cf Section 3.1). Possible there may be rules. However I appreciate your views, which is logical. Even my contention is that no one donates his eyes when he is alive. 

Any way  the issue of eye donation is not the subject of discussion. My message was targeted to the person , who went off track on my posting decrying the message  belittling the noble task of  Mr. Kochouseph for the reason that he is a successful industrialist. This has been explained in the first part of my previous message. 

Thanks once again Mr. Jacob Joseph for taking the trouble to locate the Act concerned.

T. Mathew


To: Keralites@YahooGroups.com
From: rsjjin@yahoo.com
Date: Wed, 26 Jan 2011 06:04:05 -0800
Subject: Re: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

 
Hello,

pl refer to http://india.gov.in/allimpfrms/allacts/2606.pdf for the act you requested.

The act in a nut shell, prevents selling/buying of human organs. This is an internationally accepted rule.

Regarding organ donation
1) Some organs can be donated and transplanted while donor is alive e.g. blood, kidney, skin, intestine, liver etc. These organs exist in surplus in a human body or are regenerative.
2) While some other organs can be donated only after death. e.g. heart, eyes etc. These organs does not exist in surplus and are not regenerative. (Though there two eyes, one cannot have full visual functionality with one eye. e,g, 3D vision is not possible with one eye)

In all cases one must agree to donate their organs while they are alive. I don't know whether relatives of a deceased can donate the organs of the deceased.

Hope these clears your doubts.

Jacob Joseph--- On Tue, 1/25/11, Thomas Mathew <thomasmathew47@hotmail.com> wrote:

From: Thomas Mathew <thomasmathew47@hotmail.com>
Subject: FW: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
To: "Keralites" <Keralites@YahooGroups.com>
Date: Tuesday, January 25, 2011, 7:28 AM
Dear Mr. Rency.

I think you have not read the  postings well or  failed to understand the context in which I have made the statement about eye donation. I was differentiating between some one donating kidney when he is alive and donating eyes after his death.

Since my legal knowledge is limited, I would appreciate if you let me know  by which law donation of organs by living persons is banned.  Is it a state law or Central law?  Since there is no ban on a  living person  donating kidney or part of liver, (of course there are  some conditions about the relationship of the donor and the receiver), I am interested in seeing the law which bans eye donation by living persons.
Regards
T.Mathew 


To: Keralites@yahoogroups.com
From: rencykr@yahoo.co.uk
Date: Sun, 23 Jan 2011 22:11:23 +0000
Subject: Re: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ

T Mathew,

The state laws doesnt allow a person to donate eyes when they are alive. Its illegal to take eyes for transplant from a living person. And moreover, you said you would like to salute someone who have done it. My question is ... wou;ld you do it. 


From: Thomas Mathew <thomasmathew47@hotmail.com>
To: keralites@yahoogroups.com
Sent: Sun, 23 January, 2011 4:45:28
Subject: RE: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

Dear Mr. Suresh
The person to whom Mr. Kouchouseph has given his kidney is neither his son nor his relative, that makes him great unlike the mother who gave her kidney to her son out of love for him. I would have appreciated your message if you have donated your kidney to a stranger as you feel that it is just like blood donation and is not going to affect your long life.  

Further, I would like to know how many persons have actually donated their eyes when they are alive. As far as my limited knowledge goes people donate their eyes after death and during their life time they sign the document agreeing to donate their eyes after their death I may be wrong, you can correct me giving the names of the persons who donated their lives when they are alive; I would like to salute them for their sacrifice.

Regards
T Mathew

To: Keralites@YahooGroups.com
From: sureshmly@gmail.com
Date: Sat, 22 Jan 2011 09:09:53 +0530
Subject: Re: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
മാത്യൂസ്‌

കൊചുഔസെഫ്ന്ടെ ഈ പ്രവര്‍ത്തനം നല്ലത് തന്നെ. കേരളത്തില്‍ ഒരു പാട് പേര്‍ രക്തവും, കണ്ണും കൊടുക്കുന്നുണ്ട്, അതിനു വലിയ വാര്‍ത്ത‍ പ്രാധാന്യം കിട്ടാറില്ല. അമ്മ മകന് കിഡ്നി കൊടുത്ത സംഭവം എന്റെ നാട്ടിലും ഉണ്ടായിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലക്ക് അതും വലിയ സംഭവമാണ്. ഈ രണ്ടും സംഭവങ്ങളിലും നടക്കുന്നത് മറ്റൊരു ജീവന്‍ രക്ഷിക്കുക എന്നതാണ്. ഇത് മുതലാളി ചെയ്യുമ്പോള്‍ വലിയ സംഭവം ആകുന്നു, സാധാരണകാരന്‍ ചെയ്യുമ്പോള്‍ അറിയാതെ പോകുന്നു. അമ്മ മകന് കിഡ്നി കൊടുത്തത് തന്റെ 38 വയസിലാണ്‌. അതായതു ജീവിതത്തിന്റെ നല്ല സമയത്ത്. അതും സ്വന്തം ജീവനെ വില വെക്കാതെ, എന്തെങ്കിലും പ്രസ്നാമുണ്ടാകുമോ എന്ന് പോലും ചിന്തിക്കാതെ. അന്ന് കിട്നേ ഫൌന്ദടിഒനൊ, ഒന്നും ഇല്ല. കൌചൌസെഫ് തന്റെ ജീവിതത്തിന്റെ വര്ധക്യത്തിലേക്ക് കടകുംബോഴാണ് ഇത് ചെയ്യുന്നത്. താന്‍ എല്ലാം കൊണ്ടും സുരക്ഷിതനാണ് എന്ന് ബോധ്യപെട്ടതിനു ശേഷം. ലോകത്ത് എത്രയോ പേര്‍ രക്തം കൊടുത്തു ജീവന്‍ രക്ഷിക്കുന്നു. അത് പോലെ ഉള്ള ഒരു സംഭവം മാത്രം തന്നെ ആണ് ഇതും. ഇന്ന് മെഡിക്കല്‍ സയന്‍സ് വളരെ മുന്നോട് പോയിട്ടുണ്ട്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ചെയവുന്നതും, ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കാന്‍ കഴിയം എന്ന് ഫാദര്‍ ചിരമല്‍ പോലുള്ള ആളുകള്‍ തെളിയിച്ചിട്ടുണ്ട്. ഒരു മുതലാളി എന്തെങ്കിലും ചെയ്യുമ്പോള്‍ കൊട്ടി കൊകൊഷിക്കുന്നവര്‍, ഈ കിഡ്നി കൊടുത്താല്‍ സ്വന്തം ജീവിതം അവസാനിക്കും എന്ന് അറിഞ്ഞാല്‍ കൊടുക്കുമോ. ഇല്ല.

ഇത്തരം പബ്ലിസിറ്റി കല്‍ കിടയിലും നമ്മുടെ ഇടയില്‍ ഒരു പാട് നല്ല കാര്യങ്ങള്‍ പബ്ലിസിറ്റി ആഗ്രഹിക്കാതെ, ആരും കൊടുക്കാനില്ലാതെ നടക്കുന്നുണ്ട്, അതെനെ യാണ് പ്രോത്സാഹിപ്പികേണ്ടത് . അല്ലാതെ ഇത് മാത്രമല്ല
SURESH

2011/1/21 Thomas Mathew <thomasmathew47@hotmail.com>

Dear all

Unfortunately, this great man is made to fold his hands before the rowdies of CITU to get his rights under the law. No further proof is required that the CITU rowdies are making the "God's own land" to a "Devil's Land", driving all good people out of the state.

T.Mathew


To: Keralites@YahooGroups.com
From: nandm_kumar@yahoo.com
Date: Thu, 20 Jan 2011 00:10:58 -0800
Subject: [www.keralites.net] വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്

Fun & Info @ Keralites.net
ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായിരിക്കെ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി തന്റെ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത് ഈ പുതുവര്‍ഷം കൊണ്ടുവന്ന വാര്‍ത്തകളില്‍ ഏറ്റവും ഹൃദയാവര്‍ജകമായ ഒന്നാണ്. പണത്തിനു വേണ്ടി വൃക്ക വില്‍ക്കുന്നവര്‍ ഉണ്ടാകാം. ജീവിക്കുന്ന ചുറ്റുപാടുകള്‍ ആണ് പലരെയും അതിന് പ്രേരിപ്പിക്കുന്നത്. ജീവിതം മുന്നോട്ടു നീക്കുവാന്‍ മറ്റൊരു വഴിയും ഇല്ലാതെയിരിക്കുമ്പോള്‍ ശരീരം മുറിച്ചു കൊടുക്കാന്‍ ഒരു മനുഷ്യര്‍ തയ്യാറാവുന്നുവെങ്കില്‍ അതയാളുടെ നിസ്സഹായതയുടെ അവസാന വിളംബരമാണ്. എന്നാല്‍ അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു മനുഷ്യന്‍ അതിനു തയ്യാറാവുന്നുവെങ്കില്‍ അതിനെയാണ് നാം മനുഷ്യസ്നേഹം എന്ന് വിളിക്കേണ്ടത്.

Don't take your Organs to Heaven, Heaven knows we need them here! (നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകരുത്. അതിന്റെ ആവശ്യം ഭൂമിയിലാണ് എന്ന് സ്വര്‍ഗത്തിനറിയാം) എന്ന വാചകത്തിന് ഇന്ന് ലോക വ്യാപകമായി ഏറെ പ്രചാരം കിട്ടിയിട്ടുണ്ട്. മരണത്തിന്റെ വക്കില്‍ നിന്നും ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ കഴിയുന്നു എന്നതാണ് അവയവ ദാനങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ മാനുഷികത. ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് തന്റെ വൃക്ക നല്‍കുമ്പോഴും മകന് വേണ്ടി അച്ഛന്‍ നല്‍കുമ്പോഴും അവയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് അതിരുകളില്ലാത്ത സ്നേഹമാണ്. ഞാനെന്നോ നീയെന്നോ വ്യത്യാസമില്ലാതെ ഇരു ശരീരങ്ങളും ഒന്നാവുമ്പോഴാണ് അത്തരം ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത്. എന്നാല്‍ നേരിട്ട് പരിചയം പോലുമില്ലാത്ത ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ചു നല്‍കുവാന്‍ കൊച്ചൌസേപ്പ് മനസ്സ് കാണിച്ചപ്പോള്‍ അതിലൂടെയാഥാര്‍ത്ഥ്യമായിരിക്കുന്നത് അതിനുമപ്പുറത്തെ മനുഷ്യസ്നേഹമാണ്.

Fun & Info @ Keralites.net

കേരളത്തിന്റെ വ്യവസായ ചുറ്റുപാടില്‍ ഒരു വലിയ ചരിത്രം രചിച്ച വ്യക്തിയാണ് കൊച്ചൌസേപ്പ്. സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടാക്കി ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില്‍ വീടുകള്‍ കയറിയിറങ്ങി വിറ്റിരുന്ന കൊച്ചൌസേപ്പ് വീ ഗാര്‍ഡ് എന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. വീഗാലാന്‍ഡില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്യൂസ്മെന്റ് പാര്‍ക്കിലെ ആട്ടുതോണിയില്‍ കുടുംബത്തോടൊപ്പം ഇരിക്കുന്നതിനിടയില്‍ താഴെ ചാറ്റല്‍ മഴയില്‍ കുടചൂടി നടക്കുന്ന കൊച്ചൌസേപ്പിനെക്കണ്ടു. തോണി നിര്‍ത്തിയ ഉടനെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെട്ടു. കുടയില്ലാതെ നിന്ന എന്നെ സ്വന്തം കുടക്കീഴിലേക്ക്‌ ചേര്‍ത്തു നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. വീ ഗാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴെക്കെ പൂ പോലെ മൃദുലമായി സംസാരിച്ചിരുന്ന ആ മുഖം ഓര്‍മയില്‍ വരാറുണ്ട്. പൂപോലെ മൃദുലമായ ഒരു മനസ്സും അദ്ദേഹത്തിനുണ്ടെന്ന് ഈ വാര്‍ത്ത തെളിയിക്കുന്നു.

Fun & Info @ Keralites.net
കിഡ്നി വ്യപാരത്തിലൂടെ ജീവന്‍ വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിനകത്തും പുറത്തുമുണ്ട്. സര്‍ക്കാരുകള്‍ പോലും നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന ഒരു മേഖലയാണിത്. ഈ കഴുകന്മാര്‍ക്കിടയില്‍ മനുഷ്യ സ്പര്‍ശത്തിന്റെ സാന്ത്വനവുമായി ഒരു കിഡ്നി ബാങ്കിന് തുടക്കമിടുകയാണ് ഈ അപൂര്‍വ ദാനത്തിലൂടെ കൊച്ചൌസേപ്പ് ചെയ്യുന്നത്. ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാര്‍ഡ് ഉടമയുടെ കിഡ്നി ലഭിക്കുന്നത്. തന്റെ പ്രിയതമന് ജീവിതം തിരിച്ചു കിട്ടുന്നതിന്റെ സന്തോഷ സൂചകമായി ജോയിയുടെ ഭാര്യ ജോളി മറ്റൊരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യും!. തൃശ്ശൂര്‍ സ്വദേശി ശംസുദ്ധീന്‍ ആണ് ജോളിയുടെ വൃക്ക സ്വീകരിക്കുന്നത്. അവിശ്വസനീയം എന്ന് തോന്നുന്ന ഈ സ്നേഹകഥ അവിടെ അവസാനിക്കുന്നില്ല. ശംസുദ്ധീന്റെ ഭാര്യ സൈനബ തൃശൂര്‍ സ്വദേശിയായ ജോണിന് തന്റെ വൃക്ക ദാനം ചെയ്യും!!. ജോണിന്റെ അമ്മ തന്റെ വൃക്ക തൃശൂര്‍ സ്വദേശി ബിജുവിന് നല്‍കും!!!!.. അങ്ങിനെ ജീവന്‍ കൊണ്ട് ജീവന്‍ നല്‍കിയുള്ള ഒരു സ്നേഹശൃംഖലയായി കൊച്ചൌസേപ്പിന്റെ ദാനം ചരിത്രമായി മാറുകയാണ്. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ആണ് ഈ ജീവദൗത്യത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത്.

Fun & Info @ Keralites.net

കിഡ്നി ദാനം വഴി സ്വന്തം ശരീരത്തിന് കുഴപ്പമൊന്നും വരില്ല എന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് കുടുംബത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് തന്റെ തീരുമാനം കൊച്ചൌസേപ്പ് പ്രഖ്യാപിക്കുന്നത്. കുടുംബത്തിന്റെ സമ്മതം വാങ്ങിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു അദ്ദേഹത്തിന്. തികച്ചും സ്വാഭാവികമാണത്. ഒരു തലവേദന വന്നാല്‍ പോലും അമേരിക്കയിലേക്ക് പറക്കുന്ന അതിസമ്പന്ന വിഭാഗത്തിന്റെ പതിവുകള്‍ക്കിടയില്‍ നിന്ന് അവരിലൊരാള്‍ സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ തയ്യാറാവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്നു ഞെട്ടും. ആ ഞെട്ടല്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കുമെല്ലാം ഉണ്ടായിരിക്കണം. അതിനെ അതിജീവിക്കുവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ആ കടമ്പകളൊക്കെയും അദ്ദേഹം മറികടന്നിരിക്കുന്നു എന്ന് വേണം പറയാന്‍. അവയവ മാറ്റത്തിനുള്ള ഔപചാരിക അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ ശസ്ത്രക്രിയ നടക്കും എന്നാണു പത്രവാര്‍ത്ത. എല്ലാം സുഖകരമായി നടക്കട്ടെ എന്നും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ ഈ ഹൃദയ വിശാലതയില്‍ ദൈവത്തിന്റെ കനിവുണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.

by Basheer Vallikkunnu
From the net
Nandakumar


www.keralites.net



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment