Thursday, January 6, 2011

RE: [www.keralites.net] സിപിഎം മൗനം: ലാവലിന്‍ വീണ്ടും പുകയുന്നു



I am in the view that why there is hue and cry over this issue. As earlier reported in the a section of media and seen various discussions on TV channels, CBI has filed a strong case with thousands of pages evidence in the CBI court. I believe many are anxious to see about the development of this case and see all those charged go through the due punishment as claimed by CBI and others. The below alleged in the email will only expedite the disposal of the case at the Supreme Court and will remove any hurdle in the trial of lower court it may create at later stage. I welcome any move that expedite the due process of this sensational case as no other case in Kerala ever received such a public attention in the recent history and believe special courts or procedures must be formed at every level for earlier disposal and punishment.

It seems that many now want to delay the case instead of making those charged to make finally responsible for their alleged acts. It seems, even CBI now not so interested to pursue in the lower court.
 
Regards,
Sarath Kumar
 
 

From: mdbava@hotmail.com
To: Keralites@yahoogroups.com
Date: Thu, 6 Jan 2011 06:45:13 +0000
Subject: [www.keralites.net] സിപിഎം മൗനം: ലാവലിന്‍ വീണ്ടും പുകയുന്നു

 

സിപിഎം മൗനം: ലാവലിന്‍ വീണ്ടും പുകയുന്നു

 


കൊച്ചി: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സിപിഎം പാലിക്കുന്ന മൗനം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ ലാവലിന്‍ കേസില്‍ ബാലകൃഷ്ണന്‍ പ്രകടിപ്പിച്ച പ്രത്യേക താത്പര്യം കൂടുതല്‍ വ്യക്തമാകുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതി കേസ് വേഗത്തില്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ ഉത്തരവിട്ടിരുന്നത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ മൗനത്തിനെതിരെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ബുധനാഴ്ച ശക്തിയായി പ്രതികരിച്ചപ്പോള്‍ ലാവലിന്‍ വിഷയത്തിലേക്ക് തന്നെ അത് വിരല്‍ ചൂണ്ടുന്നു.

പല കേസുകളും സുപ്രീം കോടതിയില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോള്‍ പിണറായി നല്‍കിയ ഹര്‍ജിക്ക് ചീഫ് ജസ്റ്റിസ് അന്തിമ വാദത്തിന് മുന്‍ഗണന നല്‍കി. ഇതെങ്ങനെ സംഭവിച്ചു എന്നാണ് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ അഭിഭാഷകനായ സുള്‍ഫിക്കര്‍ ഹര്‍ജിയിലൂടെ ചോദിച്ചത്. അതിന് സുപ്രീം കോടതിയിലെ രജിസ്ത്രാര്‍ തന്നെ മറുപടിയും നല്‍കി. കേസ് വേഗത്തില്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവുണ്ടായിരുന്നു എന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ മാത്രം എങ്ങനെ മുന്‍ഗണന നല്‍കി എന്ന കാര്യം രജിസ്ത്രാര്‍ വിശദീകരിച്ചിരുന്നില്ല.

ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിയും സിബിഐയുടെ കുറ്റപത്രവും റദ്ദാക്കാനാണ് പിണറായി സുപ്രീം കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയിരുന്നത്. ഭരണഘടനയനുസരിച്ച് തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഒരു പൗരന് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാമെങ്കിലും അത്യപൂര്‍വ്വമായി മാത്രമേ ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടാറുള്ളൂ. സാധാരണയായി ഹൈക്കോടതിയിലാണ് ഇത്തരം ഹര്‍ജികള്‍ ആദ്യം നല്‍കുക.

പിണറായിയുടെ ഹര്‍ജിക്ക് ചീഫ് ജസ്റ്റിസായിരുന്ന ബാലകൃഷ്ണന്‍ പ്രത്യേക പരിഗണന നല്‍കിയത് തുടക്കത്തിലേ വിവാദമായിരുന്നു. ക്രിമിനല്‍ റിട്ട് ഹര്‍ജിയായിട്ടാണ് പിണറായി കോടതിയെ സമീപിച്ചതെങ്കിലും പൊതു താത്പര്യ ഹര്‍ജി വിഭാഗത്തില്‍പെടുത്താന്‍ കോടതിയുടെ ഭരണവിഭാഗം ഉത്തരവിട്ടു. എന്നാല്‍ പൊതു താത്പര്യം ഒട്ടും പ്രതിഫലിക്കാത്ത പിണറായിയുടെ ഹര്‍ജി മാധ്യമങ്ങളില്‍ വിവാദമായി. പൊതുതാത്പര്യ വിഭാഗത്തിലായിരുന്നുവെങ്കില്‍ അത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ വാദത്തിന് വരുമായിരുന്നു. എന്നാല്‍ വിവാദം പടര്‍ന്നപ്പോള്‍ ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. പിണറായിക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത് ഡല്‍ഹിയിലെ സീനിയര്‍ അഭിഭാഷകന്‍ എസ്. പരീഖിന്റെ ഓഫീസില്‍ നിന്നാണ്. ജസ്റ്റിസ് ബാലകൃഷ്ണന്റെ അഭിഭാഷകയായ മകള്‍ കെ.ബി. സോണി അഡ്വ. പരീഖിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.

ഹൈക്കോടതി വധശിക്ഷക്ക് വിധിച്ച കേസുകളില്‍ സുപ്രീം കോടതിയിലുള്ള അപ്പീലുകള്‍, ദേശരക്ഷാനിയമം അനുസരിച്ചുള്ള ഗൗരവപ്പെട്ട കേസുകള്‍, മുതിര്‍ന്ന പൗരന്മാരുടെ കേസുകള്‍ എന്നിവയ്ക്ക് കോടതി പ്രത്യേക പരിഗണന നല്‍കാറുണ്ട്. അതനുസരിച്ച് കോടതിയില്‍ തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന കേസുകളുടെ എണ്ണം വിവരാവകാശ നിയമപ്രകാരം തലശ്ശേരിയിലെ അഭിഭാഷകനായ ആസഫലിക്ക് സുപ്രീം കോടതിയില്‍ നിന്ന് നല്‍കിയിരുന്നു. ഇങ്ങനെ ഗൗരവപ്പെട്ട കേസുകള്‍ നിലനില്‍ക്കെയാണ് ലാവലിന്‍ കേസിന് മാത്രം സുപ്രീം കോടതി പ്രത്യേക പരിഗണന നല്‍കിയത്.

പിണറായിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പിന്നീട് നീണ്ടുപോയി. ഒടുവില്‍ അന്തിമ വാദത്തിനായി ഫിബ്രവരിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

www.keralites.net   



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment