[www.keralites.net] Beauty Contest in Kerala Police !!
"സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്‌ഥരെ സ്വീകരിക്കാന്‍ സൗന്ദര്യമുളള വനിതാ പോലീസിനെ വേണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്‌ഥന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് വനിതാ പോലീസിനെ സൗന്ദര്യ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുത്തത്"
ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ സ്വീകരിക്കാന്‍ വനിതാ പോലീസിന് സൗന്ദര്യ മത്സരം |
| |
| കോട്ടയം: കൊച്ചിയില്‍ ഈ മാസം 3,4,5 തീയതികളില്‍ നടക്കുന്ന പോലീസ് ഉന്നത ഉദ്യോഗസ്‌ഥരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അകമ്പടി സേവിക്കാന്‍ വനിതാ പോലീസുകാരുടെ സൗന്ദര്യ മത്സരം നടത്തിയത് വിവാദമാകുന്നു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലിലാണ് സമ്മേളനം നടത്തുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്‌ഥരെ സ്വീകരിക്കാന്‍ സൗന്ദര്യമുളള വനിതാ പോലീസിനെ വേണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്‌ഥന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് വനിതാ പോലീസിനെ സൗന്ദര്യ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുത്തത്.
അഞ്ചു വനിതാ പോലീസുകാരെയാണ് ഉന്നത പോലീസുകാരെ സ്വീകരിക്കുന്നതിനായി നിയോഗിച്ചിട്ടുളളത്. ഇവരെ കഴിഞ്ഞ മൂന്നു ദിവസമായി ലെ മെറിഡിയന്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഉന്നതരെ സ്വീകരിക്കാന്‍ സൗന്ദര്യ മത്സരത്തിലൂടെ കോട്ടയത്തുനിന്നും ഒരു വനിതാ പോലീസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ഒരു എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം കുമരകത്ത് ഹൗസ് ബോട്ടില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ പരിചരിക്കാന്‍ പോയതിന് ഈ വനിതാ പോലീസ് ഉദ്യോഗസ്‌ഥ വകുപ്പുതല അന്വേഷണം നേരിട്ടിരുന്നു.
ഈ വനിതാ പോലിസ് ഒഴികെയുളളവരെ എറണാകുളത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംഭവം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉന്നത തല അന്വേഷത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. | |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment