Sunday, November 21, 2010

[www.keralites.net] 'കോന്‍ ബനേഗ' യില്‍ കോടിപതിയായി ആദ്യ വനിത...



'കോന്‍ ബനേഗ' യില്‍ കോടിപതിയായി ആദ്യ വനിത...




മുംബൈ: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കോടിപതികളെ കണ്ടെത്തുന്ന ടെലിവിഷന്‍ പരിപാടിയായ 'കോന്‍ ബനേഗാ കോര്‍പതി'യില്‍ ഇതാദ്യമായി ഒരു വനിത കോടിപതിയായി. ജാര്‍ഖണ്ഡില്‍ നിന്നുള്ള 37 കാരി രഹത് തസ്‌നിം ആണ് കഴിഞ്ഞ ദിവസം ഒരു കോടി രൂപ നേടിയത്. ഷോയുടെ നാലാമത്തെ സീസണിലാണ് അമിതാഭ് ബച്ചനില്‍ നിന്ന്അവര്‍ ഒരു കോടിയുടെ ചെക്ക് കൈപ്പറ്റിയത്.

ഞാന്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു. ഫോണ്‍ എ. ഫ്രണ്ട്, ഡബിള്‍ ഡിപ്പ്, എക്‌സ്‌പോര്‍ട്ട് അഡൈ്വസ്, ഓഡിയന്‍സ് പോള്‍ തുടങ്ങി എല്ലാ ലൈഫ് ലൈനുകളും കൃത്യമായി ഉപയോഗിച്ചു. ആദ്യം പലപ്പോഴും ഞാന്‍ ചിന്താക്കുഴപ്പത്തിലായിരുന്നു. പിന്നീട് കാര്യങ്ങള്‍ നേരെയായി. അവസാനത്തെ അഞ്ചുകോടിയുടെ ചോദ്യത്തിന്റെ ഉത്തരത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലായിരുന്നു- ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച്. എനിക്ക് ലൈഫ് ലൈനുകളും ബാക്കിയുണ്ടായിരുന്നില്ല.''-തസ്‌നിം പറഞ്ഞു. 

'ഒക്ടോബര്‍ 26ന് ആയിരുന്നു എന്റെ ഓഡിഷന്‍ ടെസ്റ്റ്. മത്സരാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും വേണമെന്നായിരുന്നു നിര്‍ദേശം. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ഞാന്‍ ആദ്യം ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. നവംബര്‍ ഒന്നിനു നടക്കുന്ന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി എന്നെ ചാനലില്‍ നിന്ന് അറിയിച്ചു- അവര്‍ പറഞ്ഞു. രഹത്ഉള്‍പ്പെട്ട എപ്പിസോഡ് ക്യാമറയിലാക്കിയത് നവംബര്‍ എട്ടിനായിരുന്നു. 18ന് അത് സംപ്രേഷണം ചെയ്യുകയുമുണ്ടായി. 

'ഒരുകോടി രൂപനേടിയെന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല....'-രഹത് തസ്‌നീം പറയുന്നു.

ടൈലറിങ് ക്ലാസ് നടത്തുന്ന രഹതിന് ഇനി ഒരു വസ്ത്രശാല തുടങ്ങണമെന്നാണ് ആഗ്രഹം. എന്റെ മറ്റ് ആവശ്യങ്ങള്‍ കൂടി കഴിഞ്ഞാല്‍ ബാക്കി പണം ഞാന്‍ സാമൂഹികസേവനത്തിനായി ഉപയോഗിക്കും. പ്രത്യേകിച്ച് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന്''. രഹത് വ്യക്തമാക്കി. രഹതിന്റെ ഭര്‍ത്താവ് കൊച്ചിയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്

.Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment