Monday, November 29, 2010

[www.keralites.net] അതൊന്നും സ്‌നേഹക്കുറവല്ല കേട്ടോ...

അതൊന്നും സ്‌നേഹക്കുറവല്ല കേട്ടോ...

പഴയ കാര്യങ്ങളൊക്കെ മറന്നെന്നു പറഞ്ഞ് ഭര്‍ത്താവിനെ കുറ്റപ്പെടുത്താന്‍ വരട്ടെ...

Fun & Info @ Keralites.netമിഥുന'ത്തിലെ ഉര്‍വശിയെ ഓര്‍മയില്ലേ? ''നിങ്ങള്‍ക്ക് പണ്ടെന്നോട് എന്തൊരു സ്‌നേഹമായിരുന്നു. 'പൊന്നേ', 'ചക്കരേ' എന്നൊക്കെയാ വിളിച്ചിരുന്നെ... ഇപ്പോ.. നോക്ക്, ഒരു സ്‌നേഹവുമില്ല'', ഭര്‍ത്താവുമായി വഴക്കുണ്ടാകുമ്പോള്‍ ഇങ്ങനെ മുഖം വീര്‍പ്പിച്ചിരുന്ന ഉര്‍വശി.

ഇതുപോലെത്തന്നെയായിരിക്കും മിക്ക സ്ത്രീകളും. കലഹങ്ങളുണ്ടാകുമ്പോള്‍ പണ്ടു നിങ്ങളങ്ങനെ പറഞ്ഞില്ലേ, നിങ്ങളിങ്ങനെ ചെയ്തില്ലേ എന്നൊക്കെ ഭര്‍ത്താവ് ചെയ്ത പല 'തെറ്റുകളെ'ക്കുറിച്ചും സ്ത്രീകള്‍ എണ്ണിയെണ്ണിപ്പറയാറുണ്ട്, ഭര്‍ത്താവ് എന്നോ മറന്നുകഴിഞ്ഞ കാര്യങ്ങളാകാം ഇതൊക്കെ. ''നാശം, നിന്നെക്കൊണ്ടു തോറ്റുവെന്ന്'' കുറ്റപ്പെടുത്താന്‍ വരട്ടെ. ഇതൊന്നുമവര്‍ മനഃപൂര്‍വം ചെയ്യുന്നതല്ലെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരം ഓര്‍മകള്‍ മാത്രമല്ല, സ്ത്രീകളുടെ മനസ്സില്‍ ഓടിയെത്തുക. ഭര്‍ത്താവിന്റെ നന്മകളെക്കുറിച്ചുള്ള ഓര്‍മകള്‍ക്കും അവളുടെ മനസ്സില്‍ സ്ഥാനമുണ്ടാവും. അതുകൊണ്ടാണ് പിണക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശേഷവും സ്ത്രീകള്‍ പശ്ചാത്തപിക്കുന്നത്.

വൈകാരിക പ്രാധാന്യമുള്ള അനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ പുരുഷനെക്കാള്‍ കൂടുതല്‍ അളവിലും വേഗത്തിലും ശക്തിയിലും സ്ത്രീയുടെ മനസ്സില്‍ ഓടിയെത്തും. വികാരങ്ങളെയും ഓര്‍മകളെയും ബന്ധപ്പെടുത്തുന്ന കണ്ണികളും അവയെ വൈകാരിക പ്രതികരണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന കണ്ണികളും സ്ത്രീകളില്‍ ശക്തമായിരിക്കും. ഇതായിരിക്കാം സ്ത്രീകളുടെ ഓര്‍മകള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാവാന്‍ കാരണമെന്നു ഗവേഷകര്‍ പറയുന്നു.

എന്നാല്‍ പുരുഷന്റെ മസ്തിഷ്‌കം സ്ത്രീയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടാണ് പഴയ കാര്യങ്ങളൊന്നും തീരെ ഓര്‍മയില്ലാത്തത്. എന്നാലിത് സ്‌നേഹക്കുറവായി പല ഭാര്യമാരും തെറ്റിദ്ധരിച്ചേക്കാം.

മുന്‍പു നടന്ന സംഭവങ്ങള്‍ ബോധപൂര്‍വം ഓര്‍ത്തുവെക്കുകയും അത്തരം സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് ഭാര്യയെ ഓര്‍മിപ്പിക്കുകയും ചെയ്തുനോക്കൂ, അവള്‍ മനസ്സു തുറന്ന് സന്തോഷിക്കുന്നത് കാണാം. നിങ്ങളുടെ ജീവിതത്തില്‍ പഴയ നല്ല കാലം തിരിച്ചുവരികയും ചെയ്യും.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Fun & Info @ Keralites.net
With Best Regards,

Noufal Habeeb,

Kuwait.
http://www.noufalhabeeb.blogspot.com
Cell# +965 66839018


www.keralites.net   

No comments:

Post a Comment