Monday, November 29, 2010

[www.keralites.net] ഓര്‍മകള്‍ നഷ്ടപ്പെടുമ്പോള്‍...

ഓര്‍മകള്‍ നഷ്ടപ്പെടുമ്പോള്‍...

Fun & Info @ Keralites.netഅഗസ്റ്റി ഡീറ്റര്‍ വരാന്തയിലിരുന്ന് ദൂരേക്ക് കണ്ണയച്ചു. മുറ്റത്തിനപ്പുറത്ത് അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന ചെറിയ കുളത്തിന്‍കരയില്‍ മത്സ്യങ്ങള്‍ക്ക് തീറ്റകൊടുത്തുകൊണ്ട് അഗസ്റ്റിയുടെ ഭര്‍ത്താവ് നിന്നിരുന്നു. ഹൗസ്‌മെയ്ഡിന്റെ മൂത്തപുത്രി കാതറിനോട് എന്താണയാള്‍ക്ക് ഇത്രയേറെ സംസാരിക്കാനുള്ളത്? അവര്‍ രണ്ടുപേരും എന്തോ പറഞ്ഞ് ചിരിച്ചപ്പോള്‍ അഗസ്റ്റിക്ക് കലികയറി. അല്പം കഴിഞ്ഞ് ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ അഗസ്റ്റി മുന്‍പൊരിക്കലുമില്ലാത്തവിധം ഭര്‍ത്താവിനോട് തട്ടിക്കയറി. അയാള്‍ വിശ്വസ്തനായ ഭര്‍ത്താവല്ലെന്ന് കാതറിന്റെയും ബ്രിജിറ്റയുടെയും ലിസയുടെയും കഥപറഞ്ഞ് അവള്‍ വെറുതേ വാശിപിടിച്ചു. അഗസ്റ്റിയുടെ ഭര്‍ത്താവ് ആകെ അമ്പരന്നു. എന്തുപറ്റി ഇവള്‍ക്ക്? വളരെ ആഹ്ലാദത്തോടെ പത്തിരുപത്തഞ്ച് വര്‍ഷം ജീവിച്ച ദമ്പതിമാരായിരുന്നു അവര്‍. ഇത്രകാലവും വഴക്ക് അവര്‍ക്ക് അന്യമായിരുന്നു.

അപ്പോഴും അഗസ്റ്റി വഴക്ക് തുടരുകയായിരുന്നു. കുറച്ചുകഴിഞ്ഞ് വീട്ടിലെ മ്യൂസിക് സിസ്റ്റവും റേഡിയോവുമൊക്കെ വലിച്ചെറിയാന്‍ തുടങ്ങിയപ്പോള്‍ അയല്‍വീട്ടുകാരും സുഹൃത്തുക്കളും ഇടപെട്ടു. അവരും അഗസ്റ്റിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്തബ്ധരായി.
1906-ലെ വസന്തകാലത്ത് അഗസ്റ്റി മരിച്ചതിനുശേഷം നവംബറില്‍ നടന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സിലാണ് ഈ അസാധാരണമായ രോഗിയെക്കുറിച്ചുള്ള പ്രബന്ധം ഡോ. അലോയ്‌സ് അല്‍ഷീമര്‍ അവതരിപ്പിച്ചത്. 1901-ല്‍ ആണ് അദ്ദേഹം അഗസ്റ്റിയെ ആദ്യമായി കാണുന്നത്. തൊട്ടുമുമ്പുനടന്ന കാര്യങ്ങളെല്ലാം അത്ഭുതകരമായി മറന്നുപോവുകയും എന്നാല്‍, പഴയകാര്യങ്ങള്‍ ഓര്‍ക്കുകയും ചെയ്തുകൊണ്ട് അവര്‍ അല്‍ഷീമറെ വിസ്മയിപ്പിച്ചു.

ഇടയ്ക്കിടെ അക്രമവാസനയിലേക്ക് വഴുതിവീഴുമെങ്കിലും വല്ലാത്തൊരു ഉള്‍വലിയല്‍ അഗസ്റ്റിയില്‍ മുഴച്ചുനിന്നിരുന്നു. പ്രണയത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ 'ലൗവ്' എന്ന പദം ഓര്‍മവരാതെ വളരെനേരം അവര്‍ അസ്വസ്ഥയായപ്പോഴാണ് താന്‍ കണ്ടുകൊണ്ടിരുന്നത് അസാധാരണയായ ഒരു രോഗിയെ ആണെന്ന് അല്‍ഷീമര്‍ തീര്‍ച്ചപ്പെടുത്തുന്നത്.

മേധാക്ഷയരോഗങ്ങളുടെ രാജാവാണ് അല്‍ഷീമേഴ്‌സ്. ആരംഭിച്ചുകഴിഞ്ഞാല്‍ പതുക്കെപ്പതുക്കെ മനുഷ്യനെ പൂര്‍ണമായി കീഴടക്കുന്ന ഇത് 'നൂറ്റാണ്ടിന്റെ രോഗം' എന്നാണ് അറിയപ്പെടുന്നത്. 65 വയസ്സുകഴിഞ്ഞവരില്‍ പത്തുശതമാനവും 80 കഴിഞ്ഞവരില്‍ 50 ശതമാനവും കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല.

ലോക ഫുട്‌ബോളിനെ കിടുകിടെ വിറപ്പിച്ച മാജിക്കല്‍ മാഗ്യാര്‍സിന്റെ ഇതിഹാസ നായകന്‍ ഫ്രാങ്ക് പുഷ്‌കാസ്, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വിത്സന്‍ തുടങ്ങി ധാരാളം പ്രഗത്ഭര്‍ ഈ രോഗത്തിന്റെ കരാളഹസ്തങ്ങളില്‍ ഞെരുങ്ങിയമര്‍ന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

പഴയ ഓര്‍മകള്‍ നശിക്കാതെ കിടക്കും. പഠനം, ചിന്ത, സ്മരണ എന്നിങ്ങനെയുള്ള മസ്തിഷ്‌കത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വന്നുതുടങ്ങുന്ന ഘട്ടമാണിത്. കഠിനമായ മേധാക്ഷയത്തില്‍, ആളുകളെ തിരിച്ചറിയുക, ശൗചം ചെയ്യുക, സംസാരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. പെട്ടെന്ന് വീഴുക, കഠിനമായ ക്ഷോഭം, ക്ഷീണം, ഭാഷ ഉപയോഗിക്കുന്നതിലുള്ള പരാജയം എന്നിവയുമുണ്ടാകും. ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയാന്‍ സാധ്യതയുള്ള ഘട്ടമാണിത്. കഠിനമായ മേധാക്ഷയത്തില്‍ ചലനശേഷി കുറയുകയും സംസാരം ഇല്ലാതാവുകയും ക്ഷീണം പരിധി കടക്കുകയും സ്വയം ഭക്ഷണം കഴിക്കാന്‍പോലും അറിയാതെയാവുകയും ചെയ്യും. സ്വന്തം പേരുപോലും മറക്കുന്ന ഈഘട്ടം പതുക്കെപ്പതുക്കെ മരണത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കും.

അസിറ്റൈല്‍ കോളിന്‍ എന്ന നാഡീ ഉത്തേജക വസ്തുവിന്റെ കുറവുകൊണ്ടാണെന്നും ബീറ്റാ അമൈയ്‌ലോയ്ഡ് പ്രോട്ടീനുകളുടെ ആധിക്യം കൊണ്ടാണെന്നും നാഡികളുടെ പുറംതൊലി നഷ്ടപ്പെടുന്നതുകൊണ്ടാണെന്നും വിറ്റാമിന്‍ ബി-12, ഫോളിക് ആസിഡ് എന്നീ അവശ്യവസ്തുക്കളുടെ അഭാവം മൂലമാണെന്നും മറ്റും ധാരാളം തിയറികള്‍ ഈ രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഒന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 19-ാം ക്രോമസോമില്‍ കാണുന്ന ഒരു പ്രത്യേക ജീനാണ് കാരണമെന്നും വാദമുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, മംഗോളിസം, പ്രമേഹം, രക്താതിമര്‍ദം, കൊളസ്റ്ററോളിന്റെ ആധിക്യം, പൊണ്ണത്തടി, പുകവലി എന്നിവയൊക്കെ അല്‍ഷീമേഴ്‌സ് രോഗത്തിന് സഹായകരമായ പരിതസ്ഥിതി സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൃത്യമായ വ്യായാമം, ബുദ്ധിപരമായ ഇടപെടലുകള്‍, കളികള്‍, സാമൂഹിക കാര്യങ്ങളിലുള്ള സൃഷ്ടിപരമായ പങ്കാളിത്തം, സസ്യാഹാരം, കാപ്പി, ചിലതരം വേദനസംഹാരികള്‍, സംഗീതം, ആഹ്ലാദം എന്നിവയൊക്കെ ഒരു പരിധിവരെ ഈ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ പര്യാപ്തമാണത്രെ. രോഗം തിരിച്ചറിയുന്നത് രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ നടത്തുന്ന മസ്തിഷ്‌ക പരിശോധനകള്‍ കൊണ്ടാണ്. പരിശോധനയില്‍ ഓര്‍മ, ഭാഷ, കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള ധാരണ, പ്രശ്‌നനിവാരണം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നു. ഒപ്പം തലച്ചോറിന്റെ വിശദമായ സ്‌കാന്‍, മസ്തിഷ്‌ക കോശങ്ങളുടെ പരിശോധന എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

ചികിത്സക്കായി മരുന്നുകളും മാനസിക-സാമൂഹിക രീതികളും രോഗീ സംരക്ഷണ രീതികളുമാണ് അവലംബിക്കാറുള്ളത്. ഡോണപ്പസില്‍, ഗാലന്റയിന്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍ എന്നീ മരുന്നുകള്‍ തുടക്കത്തില്‍ രോഗം മൂര്‍ച്ഛിക്കുന്നത് തടയാന്‍ സഹായിക്കുന്നു. പക്ഷേ, രോഗത്തെ ഇല്ലാതാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയില്ല. പഴയ-പുതിയ കാര്യങ്ങള്‍ വീണ്ടുംവീണ്ടും ഓര്‍മിപ്പിക്കുക, എപ്പോഴും എന്തെങ്കിലും ചെയ്യിച്ചുകൊണ്ടിരിക്കുക, വലിയ കലണ്ടറുകളും ക്ലോക്കുകളുമുപയോഗിച്ച് സമയത്തെക്കുറിച്ച് നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക, വായിപ്പിക്കുക, സംഗീതം ആസ്വദിക്കുക, ഉപയോഗിക്കുന്ന സാധനങ്ങളുടെ പേര് അവയില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിവെക്കുക, ഓരോ ദിവസവും ചെയ്യാനുള്ള കാര്യങ്ങള്‍ കടലാസില്‍ എഴുതിവെക്കുക, ചെസ് പോലെയുള്ള ബുദ്ധിപരമായ കളികളില്‍ മുഴുകുക തുടങ്ങിയ കാര്യങ്ങള്‍ മാനസിക-സാമൂഹിക ചികിത്സാ രീതിയായി പരിഗണിക്കപ്പെടുന്നു………..

------------------------------------------------------------------------------------------------------------------------------

Fun & Info @ Keralites.net
With Best Regards,

Noufal Habeeb,

Kuwait.
http://www.noufalhabeeb.blogspot.com
Cell# +965 66839018


www.keralites.net   

No comments:

Post a Comment