Saturday, November 27, 2010

[www.keralites.net] ബൈ ബൈ ബിസി ലൈഫ്‌



ബൈ ബൈ ബിസി ലൈഫ്‌
Fun & Info @ Keralites.netഅന്തിയോളം ആധിപിടിച്ച് പരക്കംപാഞ്ഞ്‌നടന്നുതീര്‍ക്കാനുള്ളതാണോ ജീവിതം? 

തിരക്കാണിന്ന് ജീവിതത്തിന്റെ സ്ഥായീഭാവം. കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ എല്ലാവരും തിരക്ക് പിടിച്ച് ഓടുകയാണ്. ഒന്ന് ചിരിക്കാനോ, ഒരു ഹായ് പറയാനോ പോലും ആര്‍ക്കും നേരമില്ല. ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്്, സമയമോ തീരെയില്ല എന്ന മട്ട്. റോഡിലിറങ്ങിയാല്‍ തിരക്കിട്ട് പായുന്ന വാഹനങ്ങള്‍. ഫോണില്‍ വിളിച്ചാല്‍ എപ്പോഴും നമ്പര്‍ ബിസിയാണെന്ന മറുപടി. ആരോടെങ്കിലും എന്തെങ്കിലും അന്വേഷിച്ചാലോ ഇപ്പോള്‍ 'ബിസിയാണല്ലോ' എന്ന ഉത്തരം. ആര്‍ക്കും 24 മണിക്കൂര്‍ തികയാത്തത് പോലെ. സമയത്തിന്റെ ഖജാന വറ്റിത്തുടങ്ങിയോ? അതോ ദിവസത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞോ? 

വാസ്തവത്തില്‍ ഇത് രണ്ടും സംഭവിച്ചിട്ടില്ല. പക്ഷേ, മറ്റു ചിലത് സംഭവിച്ചു. ജീവിതത്തിന്റെ വേഗം കൂടിയതിനൊപ്പം മനുഷ്യന്റെ ആഗ്രഹങ്ങളും വര്‍ധിച്ചു. അത് ആര്‍ത്തിയോളമെത്തിയപ്പോള്‍ ആധിയായി. ആ ആധിയിലാണ് ഇന്ന് ലോകം പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നത്. കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നതാണിന്ന് കൂടുതല്‍ സന്തോഷം തരുന്ന സംഗതി. സാധനങ്ങള്‍ വാങ്ങിക്കൂട്ടലും കടയില്‍ പോക്കുമൊക്കെ(ഷോപ്പിങ്്) ഉല്‍സവമായി ആഘോഷിക്കപ്പെടുന്നത് അതുകൊണ്ടാണ്.

കൂടുതല്‍ വാങ്ങിക്കൂട്ടാന്‍ കൂടുതല്‍ പണം വേണം. അതിന് കൂടുതല്‍ അധ്വാനിക്കണം. ഈ പുതിയ കാഴ്ചപ്പാട് മൂലം ഊണിലും ഉറക്കിലുമൊക്കെ എല്ലാവര്‍ക്കും നേടാനുള്ളവയെക്കുറിച്ച ചിന്തയാണ്. മാത്രമല്ല, ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം ചെയ്യാനാഗ്രഹിക്കുന്ന ഇവര്‍ക്ക് അവ വെടിപ്പോടെ, കൃത്യമായ ആസൂത്രണത്തോടെ ചെയ്യാനുമറിയില്ല. ഇതുരണ്ടും ചേര്‍ന്നപ്പോഴാണ് ജീവിതത്തില്‍ ജോലിത്തിരക്കൊഴിഞ്ഞ നേരമില്ലാതായത്. അതുണ്ടാക്കുന്ന നഷ്ടം പക്ഷേ, വളരെ വലുതാണ്.

ഇങ്ങനെയൊക്കെ ജീവിച്ചാല്‍ മതിയോ

അന്തിയോളം ആധി പിടിച്ച് പരക്കം പാഞ്ഞ് നടന്ന് തീര്‍ക്കാനുള്ളതാണോ ജീവിതം. നേടാനുള്ളതൊക്കെ നേടിക്കഴിയുമ്പോള്‍ ജീവിതം തീര്‍ന്നുപോയാല്‍ പിന്നെ ഈ നേട്ടങ്ങള്‍ കൊണ്ട് എന്തു ഗുണം. നന്നായി ഉറങ്ങാനാവാതെ, നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കാനാവാതെ, വീട്ടുകാരും സുഹൃത്തുക്കളുമൊത്ത് സന്തോഷത്തോടെ അല്‍പ സമയം ചെലവഴിക്കാനാവാതെ, ചുറ്റുമുള്ള മനോഹരമായ പ്രകൃതിയുടെ സൗന്ദര്യം ഒന്ന് കണ്‍തുറന്ന് കാണുവാന്‍ പോലുമാകാതെ എരിഞ്ഞു തീരേണ്ടതാണോ ജീവിതം. ആഗ്രഹിച്ചതൊക്കെ നേടിയിട്ടും ജീവിതത്തെക്കുറിച്ച് പലര്‍ക്കും സംതൃപ്തിയില്ലാത്തത് അതുകൊണ്ടാണ്.

ജീവിതം തിരക്കിന്റെ ചുഴിയിലകപ്പെടുമ്പോള്‍ സന്തോഷവും സംതൃപ്തിയും മാത്രമല്ല നഷ്ടപ്പെടുന്നത് ആരോഗ്യവും കൂടിയാണ്. ശരീരത്തിന് ഭൗതികവും വൈകാരികവുമായ വിശ്രമം ലഭിക്കണം എന്നത് ആരോഗ്യത്തിന്റെ അടിസ്ഥാന തത്ത്വമാണ്. കാരണം ദൈനംദിന ജീവിതത്തില്‍ ശരീരത്തിനും മനസ്സിനുമേല്‍ക്കുന്ന പരിക്കുകള്‍ ഭേദമാക്കാന്‍ അതത്യാവശ്യമാണ്. അത് നിരന്തരം തെറ്റുകയും ശരീരത്തിനും മനസ്സിനും വിശ്രമമില്ലാത്ത വിധം ജീവിതത്തില്‍ തിരക്കേറുകയും ചെയ്യുമ്പോള്‍ അസ്വസ്ഥതകളും രോഗങ്ങളും കൂടപ്പിറപ്പാവും. ന

ജീവിതത്തിന് ലൈഫ് നല്‍കാം

യഥാര്‍ഥത്തില്‍ ജീവിതത്തിന് ഇത്ര വേഗമൊന്നുമില്ല. ഒരാള്‍ക്കും ഇത്ര ജോലിത്തിരക്കും ഉണ്ടാവേണ്ടതില്ല. അല്‍പം ഒന്ന് മനസ്സുവെച്ചാല്‍ ആര്‍ക്കും ജോലിത്തിരക്കുകള്‍ കുറയ്ക്കാനാവും. ജീവിതം ആസ്വദിക്കാനാവും. ജോലിത്തിരക്ക് കുറയ്ക്കാനും ജീവിതത്തിന് ലൈഫ് നല്‍കാനും സഹായകരമായ ചില നിര്‍ദേശങ്ങള്‍ ഇതാ.

1. തിരക്ക് കുറച്ച് ജീവിതത്തില്‍ സന്തുലിതത്വവും സന്തോഷവും കൊണ്ടുവരാന്‍ പ്രത്യേക പരിശ്രമം തന്നെ വേണം. അതിന് ആദ്യം വേണ്ടത് ഓരോരുത്തരും നേടാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍, ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനകള്‍ തുടങ്ങിയവ ലഭ്യമായ സമയത്തിനൊത്ത് ക്രമീകരിക്കലാണ്.

2. സമയമാണ് ജീവിതത്തിന്റെ സത്ത. അത് പണം കൊടുത്ത് വാങ്ങാനാവില്ല. അതുകൊണ്ടു തന്നെ രണ്ടു വട്ടം ചിന്തിക്കാതെ
സമയം ചെലവഴിക്കാന്‍ തീരുമാനിക്കരുത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുന്നതുകൊണ്ടാണ് ജീവിതം പലപ്പോഴും തിരക്കേറിയതായി മാറുന്നത്. നിങ്ങളെ തിരക്കിലകപ്പെടുത്തുന്ന അനാവശ്യ ശീലങ്ങള്‍ എന്തൊക്കെയെന്ന് കണ്ടെത്തി അവ ഉപേക്ഷിക്കുക.

3. ആശയക്കുഴപ്പം നിറഞ്ഞ മനസ്സാണ് പലപ്പോഴും തിരക്ക് എന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നത്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യണ്ട എന്ന് കൃത്യമായി ദിവസത്തിന്റെ തുടക്കത്തിലേ തീരുമാനിച്ചാല്‍ ആശയക്കുഴപ്പം ഒഴിവാകും. സമയ നഷ്ടവും കുറയും.

4. ചെയ്യേണ്ട കാര്യങ്ങളുടെ പ്രാധാന്യവും ആവശ്യകതയും അനുസരിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കുക. എല്ലായ്‌പ്പോഴും പണസമ്പാദനത്തിന് മുന്‍തൂക്കം നല്‍കുമ്പോഴാണ് ജീവിതം പിരിമുറുക്കം നിറഞ്ഞതാകുന്നത്. പണത്തേക്കാള്‍ വിലമതിക്കുന്ന കുടുംബം, സൗഹൃദം, മൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയാല്‍ ജീവിതം സന്തോഷപൂര്‍ണമാകും.

5. സാമൂഹികചട്ടക്കൂട് അടിച്ചേല്‍പിക്കുന്ന അനാവശ്യ ഉത്തരവാദിത്വങ്ങളെ കൈയൊഴിയുക. കുടുംബവും സമൂഹവും അടിച്ചേല്‍പിക്കുന്ന അസാധ്യമായ ഉത്തരവാദിത്വങ്ങള്‍ സാമൂഹിക മര്യാദയുടെ പേരില്‍ ഏറ്റെടുക്കുന്ന പ്രവണത വ്യക്തികള്‍ക്ക് ജോലിത്തിരക്ക് ഉണ്ടാക്കും. എല്ലാം ഒറ്റയ്ക്ക് ഏറ്റെടുക്കാതെ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുക.

6. ചെയ്യേണ്ട കാര്യങ്ങളുടെ ടൈംടേബിളുണ്ടാക്കുകയാണ് തിരക്ക് കുറയ്ക്കുവാനുള്ള മറ്റൊരു മാര്‍ഗം. ഇത് ദീര്‍ഘ വീക്ഷണത്തോടെയായിരിക്കണം തയ്യാറാക്കേണ്ടത്. നിങ്ങള്‍ക്ക് എത്ര സമയം ലഭ്യമാണ് എന്ന് കണ്ടെത്താന്‍ ടൈംടേബിള്‍ ഉപകരിക്കും. ലഭ്യമായ സമയം കണ്ടെത്തിക്കഴിഞ്ഞാല്‍ ആവശ്യവും പ്രാധാന്യവും അനുസരിച്ച് ഓരോ കാര്യത്തിനും സമയം നല്‍കാം. ടൈംടേബിള്‍ കൃത്യമായി പാലിച്ചു കഴിഞ്ഞാല്‍ എല്ലാകാര്യങ്ങള്‍ക്കും ആവശ്യമായ സമയംലഭിക്കും. തിരക്കും ആധിയും കുറയുകയും ചെയ്യും.

7. ആരോഗ്യകരമായ ദിനചര്യകള്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. വിശ്രമത്തിനുള്ള സമയം ദിനവും ലഭിക്കുന്ന രീതിയിലായിരിക്കണം ദിനചര്യ തയ്യാറാക്കേണ്ടത്. സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടി സമയം നീക്കിവെക്കാന്‍ മടിക്കരുത്. സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലഴിക്കാന്‍ കൈയില്‍ സമയമുണ്ട് എന്ന തിരിച്ചറിവ് തന്നെ ജീവിതത്തിന്റെ തിരക്കും പിരിമുറുക്കവും കുറയ്ക്കും.

8. ജോലിസ്ഥലത്ത് അനാവശ്യ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. കഴിവിന്റെയും സമയത്തിന്റെയും പരിധികള്‍ക്കകത്തു നിന്നുകൊണ്ടേ ജോലി ചെയ്യേണ്ടതുള്ളൂ. ബോസിന്റെ നീരസം ഒഴിവാക്കാനും, ഗുഡ്‌വില്‍ ഉണ്ടാക്കാനും ഉള്ള ശ്രമത്തില്‍ കഴിവിനപ്പുറമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് ജോലിത്തിരക്കും ജീവിതത്തില്‍ അസംതൃപ്തിയും ഉണ്ടാക്കും.

9. ജോലിയുടെ തിരക്കുകള്‍ ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകരുത്. ലാപ്‌ടോപ്പും ഇന്റര്‍നെറ്റുമൊക്കെ വന്നതോടെ വീടും ഓഫീസ് റൂമായി മാറിയിരിക്കുകയാണ്. ഓഫീസിലെ ബാക്കിയുള്ള പണികള്‍ വീട്ടിലേക്കെടുക്കുന്നത് കുടുംബ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ള സമയം നഷ്ടപ്പെടുത്തും. ഇത് ജീവിതത്തിലും ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

10. അല്‍പസമയം മാത്രമേ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ ലഭിക്കുന്നുള്ളൂവെങ്കില്‍ ആ നിമിഷങ്ങള്‍ പരിപൂര്‍ണ നിശ്ശബ്ദതയില്‍ കഴിയുക. കണ്ണുകളടച്ച്. വിശ്രമിക്കുമ്പോള്‍ കണ്ണുകളടയ്ക്കുന്നത് ശരീരത്തിനും മനസ്സിനും ലഭിക്കുന്ന വിശ്രമത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.

11. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. അവയില്‍ നിന്ന് ലഭിക്കുന്ന ജീവകം, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ക്‌ളോറോഫില്‍, ഫൈറ്റോ കെമിക്കല്‍സ് എന്നിവ നിരന്തര ജോലിയുടെ ക്ഷീണം മറികടക്കാന്‍ സഹായിക്കും.

12. ഹൃദ്യമായ ബന്ധങ്ങള്‍ നിലനിര്‍ത്തുക. വിനോദത്തിനും ഉല്ലാസത്തിനും സമയം കണ്ടെത്തുക.

അവലംബം:

മാതൃഭൂമി ആരോഗ്യമാസിക


  Fun & Info @ Keralites.net Fun & Info @ Keralites.net   Fun & Info @ Keralites.net
Fun & Info @ Keralites.net  Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net     

║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║ 

Cσρу RιgнT © ®

Al-Khobar, Saudi.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment