Tuesday, October 5, 2010

[www.keralites.net] Very Important - Bharath Swabhimaan of Maharshi Ramdev Pathanjali Yogacharya



ഭാരത്‌ സ്വാഭിമാന്‍



മഹാഋഷി രാംദേവ് പതഞ്‌ജലി യോഗാചാര്യ

-- ആരോഗ്യ പൂര്‍ണമായ, കരുത്തുള്ള, സംസ്കാര സമ്പന്നമായ, അസുഖങ്ങല്ലേതുമില്ലാത്ത, കൈക്കൂലി, വഷള്ളത്തരങ്ങള്‍, അസന്മാര്‍ഗികത എന്നിവയെതുമില്ലാത്ത ഒരു ഭാരതം കേട്ടിപ്പടുക്കുവാനായുള്ള ഒരു പ്രസ്ഥാനം. ഭാരത്‌ സ്വാഭിമാനിന്ടെ മുന്നു പ്രധാന ലക്ഷ്യങ്ങള്‍:
  1. സാമ്പത്തിക അനാചാരങ്ങള്‍ ഇല്ലാതാക്കുക, ഇപ്പോള്‍ വിദേശങ്ങളിലെ ബാന്ഗുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഏകദേശം ഇരുന്നുറ്റി അന്പതിയെട്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണവും ഇന്ത്യയില്‍ തന്നെ പലയിടങ്ങളിലായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അറുപതു ലക്ഷം കോടി രൂപയുടെ കള്ളപ്പണവും വീണ്ടെടുത്ത്‌ രാജ്യത്തിന്ടെ വിവിധ സാമ്പത്തിക സാമൂഹ്യ പരിഷ്കാരങ്ങള്ക്കായി ഉപയോഗിക്കുകയും അതിനോടൊപ്പം കള്ളപ്പണം എന്ന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന പരിതസ്ഥിതികളെ തീര്‍ത്തും ഇല്ലാതാക്കുകയും ചെയ്യുക.
  2. സാമ്പത്തിക അനാചാരങ്ങള്‍, കൈക്കൂലി, ബലാല്‍ത്സംഗം, സ്ത്രീധനം മൂലമുള്ള മരണങ്ങള്‍, ഗോവധം, തീവ്രവാദം, മായം ചേര്‍ക്കല്‍ തുടങ്ങിയ ഗൌരവമേറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കി നൂറ്റിപ്പതിനന്ജ് കോടി ഭാരതീയര്‍ക്കു വേണ്ട സംരക്ഷണം നല്‍കുക. ഇതിനായി ഒരു മാസം മുതല്‍ മൂന്ന് മാസം വരെയുള്ള കാലാവധികളില്‍ക്കുള്ളില്‍ നീതി നടപ്പാക്കി കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍ക്കുന്ന അതിവേഗ കോടതികള്‍ സ്ഥാപിക്കേണ്ടിവരും. അതിനോടൊപ്പം തന്നെ രാഷ്ട്രപതിക്ക് മാപ്പ് നല്‍കാവുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും ചിലതിനെ ഒഴിവാക്കി അവയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുക.
  3. ഭാരതീയരില്‍ നിന്നും ആകാവുന്നതൊക്കെ പിഴിഞ്ഞെടുക്കുക. അവരെ ആവോളം പീഡിപ്പിക്കുക, ചൂഷണം ചെയ്യുക എന്നിവക്കായി ബ്രിട്ടീഷുകാരാല്‍ സ്ഥാപിക്കപ്പെട്ട എല്ലാ സുത്രശാലികലായതും ആത്മാര്തതയില്ലാതതുമായ നയങ്ങളെയും തിരുതിയെഴുതുകയും അനാചാരങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ഭരണ വ്യവസ്ഥകളെ മാറ്റുകയും, വിദ്യാഭ്യാസം, ആരോഗ്യം, നിയമവും നീതിന്യായവും, കാര്‍ഷിക രംഗം എന്നിവയെ ഭാരതീയവല്‍ക്കരിക്കുകയും ചെയ്യുക.
ഈ മൂന്നു ലക്ഷ്യങ്ങള്‍ നേടുവാനുള്ള മാര്‍ഗ്ഗം - അംഗത്വ പ്രസ്ഥാനം :

കള്ളപ്പണം ഇല്ലാതാക്കുവാനും കൈക്കൂലി ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുവാനും ആവശ്യമുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുവാനും പുതിയവ കൊണ്ടുവരുവാനും രാജ്യത്തെ പാര്‍ലമെണ്ട്ണോ അല്ലെങ്കില്‍ ലോക സഭയ്ക്കോ മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് തന്നെ ഈ മുന്ഗണനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഞ്ഞൂറ്റി നല്പതിമൂന്നു പ്രതിനിധികളെ നമ്മള്‍ അറുന്നൂറ്റി ഇരുപത്തിയാറു ജില്ലകളില്‍ / നിയോജകമാണ്ടാലങ്ങളില്‍ നിന്നായി തെരഞ്ഞെടുത്തു പാര്ലമെണ്ടിലേക്ക് അയക്കേണ്ടത് ആവശ്യമാണ്‌.

ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും നമുക്ക് ഏഴ് - പത്തു ലക്ഷം ഭാരത്‌ സ്വാഭിമാന്‍ അംഗങ്ങളെ തയ്യാറാക്കേണ്ടതുണ്ട്, അവര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്ന സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിക്കുന്നുവേന്നത് ഉറപ്പുവരുത്തും. നമ്മള്‍ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളില്‍ മാറ്റത്തിനായി പ്രവര്‍ത്തിക്കും. നമ്മള്‍ കൈക്കൂലിയില്ലാത ഇന്ത്യയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ഈ പദ്ധതിയിലെ എല്ലാ അംഗങ്ങളെയും യോഗയിലൂടെ മദ്യം, പുകയില എന്നിവയുടെ അടിമത്വത്തില്‍ നിന്നും മോചിപിച്ച്ചും, എല്ലാവിധ ശാരീരിക വിഷമതകളില്‍ നിന്നും സാമുഹിക ഹാനികളില്‍ നിന്നും മോചിപിച്ചും മാതൃകാ പൌരന്മാരാക്കുകയും ചെയ്യും. നമ്മള്‍ സ്വന്തം ഉത്തരവാദിത്വം, പ്രതിഞാഭാധത, ദേശീയബോധം എന്നിവയുടെ വികാരങ്ങള്‍ മനസ്സിലെതിച്ചു ഭാരതത്തെ ലോകത്തിലെ ഏറ്റവും ഉത്തമവും ശക്തിമാതുമായ രാഷ്ട്രങ്ങളില്‍ ഒന്നാക്കി വളര്‍ത്തുവാന്‍ സഹായിക്കും. നമ്മുടെ ലക്‌ഷ്യം കുറ്റമറ്റ, അനാരോഗ്യകരമായ ശീലങ്ങള്‍, അസുഖങ്ങള്‍, കൈക്കൂലി എന്നിവയില്ലാത വ്യക്തികള്‍, ഗ്രാമങ്ങള്‍, ജില്ലകള്‍, സമൂഹം, രാജ്യം, എന്നിവ സൃഷ്ടിക്കുകയാണ്.

ഇന്ത്യയെ എങ്ങനെ കൈക്കൂലി മുക്തമാക്കാം ?

കള്ളപ്പണ വ്യവസ്ഥയെ സാമ്പത്തിക രംഗത്ത് നിന്നും നിര്‍മാര്‍ജ്ജനം ചെയ്യുക വഴി രാജ്യതിന്ടെ സമ്പദ് വ്യവസ്ഥയിലേക്ക് മുന്നൂറു ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കും. ജി ഡി പി (ഗ്രോസ് ഡോമെസ്ടിക് പ്രോഡക്റ്റ് ) ഏകദേശം മുന്നൂറ്റി അമ്പതു ലക്ഷം കോടി രൂപ വര്‍ദ്ധിക്കുകയും വളര്‍ച്ചാനിരക്ക് ഏകദേശം ഇരുപതു ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും, ചുരുക്കത്തില്‍ 2020 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയരുകയും ചെയ്യും. ഇതിന്ടെയാര്‍ത്ഥം ഇന്ത്യയുടെ ജി ഡി പി ഇപ്പോള്‍ അമേരിക്കയുടെ ജി ഡി പി യായ 619 ലക്ഷം കോടിയില്‍ നിന്നും വളരെ ഉയരത്തിലായിരിക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ ജി ഡി പി ഏകദേശം 55 ലക്ഷം കോടി രൂപയാണ്.
  1. ഈ 300 ലക്ഷം കോടി രൂപ 626 ജില്ലകളുടെ വികസനത്തിനായി ഉപയോഗിക്കപ്പെടുന്നുവെന്നു നമ്മള്‍ ഉറപ്പുവരുത്തും. അതുവഴി ഒരോ ജില്ലയ്ക്കും ഏകദേശം 50 ,000 കോടി രൂപ നല്‍കുകയും, ഓരോ ജില്ലയിലും 500 ഗ്രാമങ്ങളുണ്ട് എന്ന് കണക്കാക്കിയാല്‍ ഓരോ ഗ്രാമത്തിന്റെ വികസനവും 100 കോടി രൂപ ലഭിയ്ക്കുകയും ചെയ്യും.
  2. കുട്ടികള്‍, ചെറുപ്പക്കാര്‍, നിപുനതയുള്ളവര്‍, പിന്നോക്ക വര്‍ഗക്കാര്‍, പട്ടിക ജാതിക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ ഭാവി എന്താകും? അങ്ങിനെ ഓരോ ജില്ലയ്ക്കും ഏകദേശം 50 ,000 കോടി അല്ലെങ്ങില്‍ ഓരോ ഗ്രാമത്തിനും 100 കോടി രൂപ ലഭിയ്ക്കുമ്പോള്‍, ആ പണം കാര്‍ഷിക പരിവര്‍ത്തനങ്ങള്‍, മഴവെള്ളം ശേഖരിക്കല്‍, ജലസേചനം, കുടിവെള്ളം ശുദ്ധീകരിക്കല്‍, ജല വിഭവ സംരക്ഷണം, ജല വിഭവ കൈകാര്യം, അഴുക്കുകളുടെ കൈകാര്യം, എല്ലാ വ്യവസ്ഥകളും യന്ത്രവല്കരിക്കുക, ഗ്രാമീണ വികസനം, പുതിയ സ്കൂളുകള്‍, കോളേജുകള്‍ സര്‍വകലാശാലകള്‍ എന്നിവ സ്ഥാപിക്കല്‍, ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കല്‍, ഗ്രാമങ്ങളില്‍ ചെറിയ വ്യവസായങ്ങള്‍ ജില്ലകള്‍ തോറും വലിയ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കല്‍, വൈദ്യുതി ഉത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വഴികളുടെ വികസനം, മുതലായ പദ്ധതികള്‍ രാജ്യമൊട്ടാകെ ഉടലെടുക്കുകയും അതുവഴി രാജ്യതിന്ടെ മൊത്തമായുള്ള വികാസം സാധ്യമാകയും ചെയ്യും. രാജ്യം എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുകയും അതുവഴി കൊടിക്കനക്കിനാളുകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനകുകയും ചെയ്യുമ്പോള്‍, സംവരണം പോലുള്ള പ്രശ്നങ്ങള്‍ സ്വയം ഇല്ലാതാകും. നിപുണതയും കഴിവുമുള്ളവര്‍ക്ക് ഗവേഷണം, സാങ്ങേതിക വികസന പദ്ധതികള്‍ എന്നിവയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കുകയും അതുവഴി രാജ്യത്തെ വികാസതിണ്ടേ പുതിയ ഉയരങ്ങളിലേക്ക് നയിക്കുവാനകുകയും ചെയ്യും. രാജ്യത്തെ കഴിവുള്ളവരുടെ കഴിവുകള്‍ വെറുതെ നഷ്ടപ്പെടുകയോ അപമാനിക്കപ്പെടുകയൂ ചെയ്യപ്പെടില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍, മുഴുവനായി അല്ലെങ്ങില്‍ ഭാഗികമായി തൊഴിലില്ലാത്ത ജീവനക്കാര്‍, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രതിമാസം ചുരുങ്ങിയത് 10 ,000 രൂപ ലഭ്യമാക്കുവാനായി നമ്മള്‍ പ്രയത്നിക്കും. നമ്മള്‍ നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ശെരിയായ വില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും, എല്ലാവരും സ്വയം പര്യാപ്തത നേടി സ്വാഭിമാനതോടെയും ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. എല്ലാ പൌരന്മാര്‍ക്കും ഉയര്‍ന്ന ഗുണമേന്മയുള്ള സൌജന്യ വിദ്യാഭ്യാസത്തിനു അര്‍ഹതയുണ്ട്. രാജ്യത്തെ ഒരു വ്യക്തിയും എഴുതും വായനയും അറിയാതെയുല്ലതോ ഒഴിഞ്ഞ വയറോടെ ഉറങ്ങേണ്ടി വരികയോ ചെയ്യില്ല. സംസ്കാരം, യോഗ എന്നിവയുടെ പരിശീലനതോടെയും, എല്ലാ വിദ്യാഭ്യാസവും രാഷ്ട്ര ഭാഷയിലാകും, അതുവഴി എല്ലാവര്ക്കും വളര്‍ച്ചയ്ക്കും, വികാസത്തിനും തുല്യ അവസരമുണ്ടാകും. വിദ്യാഭ്യാസമില്ലായ്മ, സ്വയം പര്യാപ്തതയുല്ലായ്മ, ആവശ്യത്തിനുള്ള വസ്തുക്കളുടെ ലഭ്യതയില്ലായ്മ, ദാരിദ്ര്യം, ജനസംഖ്യാ വര്‍ധന, പരിസര മലിനീകരണം, വിശപ്പ്‌, നക്സല്യ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ച എന്നിവയ്ക്ക് പ്രധാന കാരണം കൈക്കൂലിയും വികസന പ്രക്രിയകളുടെ അഭാവവുമാണ്. ഈ ആത്മീയ വികാസം നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളും തീര്‍ക്കുന്നതിനു സഹായിക്കും.
കവര്‍ച്ചയുടെ സ്രോതസ്സും തെളിവും.
  1. രാജ്യതിന്ടെ വളര്‍ച്ചയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്ഷം തോറും ഏകദേശം 20 ലക്ഷം കോടി രൂപയുടെ ബജറ്റ് ലഭിക്കുന്നു. ഇതില്‍ 80 % പണവും കൈക്കൂലിക്കാരായ മന്ത്രിമാര്‍, സത്യസണ്ടാതയില്ലാത്ത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ നിയമിക്കുന്ന കൈക്കൂലിക്കാരായ സേവനദാതാക്കള്‍ അല്ലെങ്ങില്‍ ഉത്പന്നങ്ങള്‍ നല്‍കുന്നവര്‍ എന്നിവര്‍ കൂടി കവരുന്നു. ഇത് അന്തരിച്ച ശ്രീ രാജിവ് ഗാന്ധിയും അംഗീകരിച്ച കാര്യമാണ്. വ്യവസ്ഥകളുടെ വികാസ കാര്യക്രമത്തില്‍ കള്ളപ്പണം ഒഴുകുന്നത്‌ തടയുവാനായി നമുക്ക് ശെരിയായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
  2. രാജ്യമൊട്ടാകെ ഏകദേശം 17 കോടി ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ കൈവശമാണ്. ഈ ഭൂമിയത്രയും തുച്ചമായ നിരക്കില്‍ അല്ലെങ്കില്‍ ഒന്നുമീടാക്കാതെ ബഹുരാഷ്ട്ര കുത്തക സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുതിരിക്കുകയോ അവരാല്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയോ ആണ്. അതുകൊണ്ട് തന്നെ നല്ല ഒരു തുക പാഴാകുകയും ചെയ്യുന്നു.
  3. രാഷ്ട്രത്തിന്റെ നല്ലൊരു ഭാഗം സമ്പത്ത്, കല്‍ക്കരി, ഇരുമ്പ്, സ്വര്‍ണ്ണം വെള്ളി, രത്നങ്ങള്‍, എന്നിവ ഖനനം ചെയ്യുന്നതിനായി മിക്കവാറും വിലയൊന്നും ഈടാക്കാതെ കരാര്‍ നല്‍കുക വഴി അപഹരിക്കപ്പെടുന്നു. ഇത് കൂടാതെ കരാര്‍ കൈക്കൂലിയായി (ഒരു കരാര്‍ നല്‍കുന്നതിനു കൈക്കൂലി അല്ലെങ്കില്‍ കമ്മിഷന്‍ എന്നിവ ആവശ്യപ്പെട്ടു ) ലക്ഷക്കണക്കിന്‌ കോടിക്കണക്കിനു രൂപ കൊള്ളയടിക്കപ്പെടുന്നു. ഇതില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു. അല്ലെങ്കില്‍ സ്ഥലം മാറ്റം വാഗ്ദാനം ചെയ്തു അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കായി ഈടാക്കുന്ന കമ്മിഷനും ഉള്‍പ്പെടുന്നു.
  4. കുറച്ചു ചില സത്യസന്ധരും ദേശാഭിമാനികളുമായ നേതാക്കളെ ഒഴിച്ചാല്‍, ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മന്ത്രിമാരെല്ലാം വിദേശ കമ്പനികളുടെയും വിദേശ സര്‍ക്കാരുകളുടെയും എജെന്റുമാരായി പ്രവര്തിക്കുന്നതുപോലെ തോന്നുന്നു.
കള്ളപ്പണ സമ്പദ് വ്യവസ്ഥക്കുള്ള തെളിവുകള്‍ :

നമ്മുടെ ഏകദേശം 256 ലക്ഷം കോടി രൂപ സ്വിസ്സ് ബാങ്കിലോ അല്ലെങ്കില്‍ അറുപതില്‍ പരം രാജ്യങ്ങളിലായുള്ള നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ 60 ലക്ഷം കോടി രൂപ കള്ളപ്പണം അനധികൃതമായി നമ്മുടെ രാജ്യത്ത് തന്നെ നിക്ഷേപിക്കപെട്ടിരിക്കുന്നു. ഇവയെ പിന്തുണയ്ക്കുന്ന എല്ലാ രേഖകളും തെളിവുകളും ലഭ്യമാണ്. ഉദാഹരണം, സ്വിറ്സാര്‍ലാന്‍ഡ്‌ സര്‍ക്കാര്‍, സ്വിസ്സ് ബാങ്ക് അസ്സോസ്സിയേഷന്ടെ കള്ളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ ടാക്സ് ജസ്ടിസ് നെറ്റ്‌വര്‍ക്ക് വഴിയും ട്രാന്‍സ്പെരന്സി ഇന്റര്‍നാഷണല്‍ വഴിയും 256 ലക്ഷം കോടി രൂപയുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. സര്‍ക്കാര്‍ ഒരു " നാഷണല്‍ കൌണ്‍സില്‍ ഫോര്‍ അപ്പ്ല്യ്ദ് ഇക്കണോമിക്സ്‌ റിസര്‍ച് " എന്ന വ്യവസ്ഥയും 40 മറ്റു കമ്മറ്റികളും കള്ളപ്പണ സമ്പദ് വ്യവസ്ഥയെക്കുറിച്ചു ഗവേഷണം നടത്തുവാനായി നിയമിച്ചിട്ടുണ്ട്. ഈ കമ്മറ്റികളെല്ലാം തന്നെയും അതുപോലെ തന്നെ രാജ്യത്തെ മുതിര്‍ന സാമ്പത്തിക ശാസ്ത്രഞ്ഞരോക്കെയും ഏകദേശം 60 ലക്ഷം കോടി രൂപ കള്ളപ്പണം രാജ്യത്ത് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിക്കുന്നു.


പരിഹാര മാര്‍ഗ്ഗം
  1. സ്വിസ്സ് ബാങ്കുകളിലും മറ്റു 60 രാജ്യങ്ങളിലുമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണത്തെക്കുറിച്ചഉള്ള വിശദ വിവരങ്ങള്‍ അറിയുവാനായി കേന്ദ്ര സര്‍ക്കാറിന് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും വിദേശകാര്യ വകുപ്പ്, ആഭ്യന്തര വകുപ്പ്, പ്രതിരോദ വകുപ്പ്, എന്ഫോര്‍സ്മെന്റ് ഡയരക്ടര്‍ടോരെട്ടു, കേന്ദ്ര വിജിലന്‍സ് വകുപ്പ്, എമിഗ്രേഷന്‍ വകുപ്പ് എനിവയില്‍ നിന്നും ലഭ്യമാകും. താല്പര്യം ഉണ്ടെങ്കില്‍ സര്കാരിനു, ഈ രാജ്യങ്ങളിലെക് യാത്ര ചെയ്യുന്നവര്‍ക്കെതിരെ വിവിദ സാമ്പത്തിക കുറ്റകൃത്യ നിയമങ്ങള്‍ക്കനുസരിച്ച് നടപടികള്‍ എടുക്കാന്‍ ആകും. ഉദാഹരണത്തിനായി എല്ലാ വര്‍ഷവും ഏകദേശം 80,000 വ്യക്തികള്‍ സ്വിറ്സേര്‍ലാന്‍ഡ്‌ ലേക്ക് യാത്ര ചെയുന്നു. ഇതില്‍ തന്നെ 25,000 ല്‍ പരം പേര്‍ ഒന്നില്‍ കുടുതല്‍ തവണ അവിടേക്ക് പോകുന്നു. എന്ത് കൊണ്ട്? കാരണം ഒന്ന് മാത്രം, ഇവരുടെ പണം അവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഈ കള്ളപ്പണക്കാര്‍ ഒന്നുകില്‍ സര്‍കാരിന്റെ ഭാഗമാണ്. അലെങ്കില്‍ സര്‍ക്കാരിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
  2. രാജ്യത്തിനകത്തു കുന്നു കൂട്ടിയിരിക്കുന്ന കള്ളപണം അച്ചടിച്ച നോട്ടുകള്‍ തിരിച്ചു നല്കുനത് അലെങ്കില്‍ മാറ്റി വാങ്ങുനത്ചില നിയമങ്ങള്‍ക്കടിസ്ഥാനമാക്കി മാത്രമെന്ന് കറന്‍സി നോട്ടുകള്‍ ഒരു നിശ്ചിത കാലയളവിനു ശേഷം കാലാവതി കഴിഞ്ഞവയാകുമെന്നും തിരുമാനികുക എന്നിങ്ങനെയുള്ള ചില നയങ്ങള്‍ പ്രാവര്‍ത്തികമാക്കുക വഴി നിയന്ത്രികുകയോ തീര്‍ത്തും ഇലാതകുകയോ ചെയാം. ഇത് കള്ളപണം, കൈകുലി, കള്ളനോട്ടു, തിവ്രവാദം എന്നിവ മുഴുവനായും ഇല്ലാതാക്കുന്നതിനും സഹായകമാകും.
നമ്മുടെ സംസ്കാരം, പാരമ്പര്യം, ഉത്തരവാദിത്തം എന്നിവ

രാവണന്‍, കംസന്‍, മഹാനന്ദന്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ ജനങ്ങളെ കഷ്ടപ്പെടുതുവാനും സമുഹത്തിലെ സ്ത്രികളെ അവഹേളികുവാനും തുടങ്ങിയപോള്‍ ജനങ്ങള്‍ ഭയതോടെയുള സത്യസന്തത ഇല്ലാത്ത വിശപ്പുമാത്രം അറിയുന്ന, വസ്തുകളുടെ ലഭ്യത ദുര്‍ലഭമായ, സുരക്ഷിതമല്ലാത്ത
ദാരിദ്രം നിറഞ്ഞ ഒരു ജീവിതമാണ്‌ നയിച്ചിരുനത്. ജനങ്ങള്‍ നീതിക്ക് വേണ്ടി മുറവിളി കുട്ടി. ആ സമയത്ത് ഭഗവാന്‍ രാമന്‍, ഭഗവാന്‍ കൃഷ്ണന്‍, ചാണക്യആച്യാര്യന്‍ അലെങ്കില്‍ രാജ്യത്തെ വിപ്ലവ
കാരികളായ നേതാകള്‍ എന്നിവര്‍ സമുഹത്തിലെ ഈ കാപട്യം നിറഞ്ഞ പാപികളായ ഇവരെ അവാസിപ്പിക്കുവാനും അദികാരം, സ്വാതന്ത്ര്യം, എന്നീ വ്യവസ്ഥകള്‍ രാജ്യത്തെ അപകടകരമായ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ അവസ്ഥയില്‍ നിന്നും മുക്തമാക്കുവാനായി മുന്നോട്ട് വന്നു, അവര്‍ നമുക്കെല്ലാവര്‍ക്കും ഒരു ഉദാഹരണമായി നില്‍ക്കുന്നു.

അതുകൊണ്ട് ഭഗവാന്‍ രാമന്‍ന്റെയും, ഭഗവാന്‍ കൃഷ്ണന്ടെയും ഭാഗത്ത്‌, അധികാരം, സ്ഥാനം, പണം എന്നിവയാല്‍ ആകൃഷ്ടരാകാതെ, നമ്മുടെ അടികാരവും വ്യവസ്ഥകളും മാറ്റിമറിക്കുവാനായി നമ്മുടെ പൂര്‍വികരെ പോലെ പ്രവര്തിക്കെണ്ടതുണ്ട്, ഇത് നമ്മുടെ ആദ്യാത്മിക, മതപരമായ, സാമൂഹ്യപരമായ, രാഷ്ട്രീയമായ ഉത്തരവാദിത്വമാണ്. ചെറിയ രീതിയിലുള്ള പ്രയത്നവും മനുഷ്യത്വവും വഴി വലിയ ഫലങ്ങള്‍ ലഭ്യമാകാവുന്ന ഭാഗ്യകരമായ അവസ്ഥ നൂറ്റാണ്ടുകള്‍ കൂടുംമ്ബോഴേ വന്നു ചേരുകയുള്ളൂ, അതുകൊണ്ട് തന്നെ വരുക, ഒന്നുചെരുക! നമുക്ക് അടുത്ത ഒന്ന് രണ്ടു വര്‍ഷത്തേക്ക് മുഴുവനായോ ഭാഗികമായോ (മുഴുവന്‍ സമയമോ ഒഴിവു സമയങ്ങളിലോ ) ആയി ഇതിനു ശ്രദ്ധ കേന്ദ്രീകരിക്കാം ഇത് നിങ്ങളുടെ തന്നെ സൌക്യത്തിനും 115 കൊടിയിലടികം ഭാരതീയര്‍ക്കും വരുന്ന അനേക നൂറ്റാണ്ട്കളോളമുള്ള തലമുറകള്‍ക്കും ഉപകാരപ്രദമാകും.

  • മുഴുവന്‍ ശുദ്ധത, അതായത്, സാമ്പത്തിക കാര്യത്തിലും സ്വഭാവത്തിലും പൂര്‍ണമായ വ്യക്തത. മുഴുവന്‍ ഭാരതീയത, അതായത് ഭാരതീയ ഉത്പന്നങ്ങള്‍ പൂര്‍ണമായും അന്ഗീകരിക്കല്‍, വിദേശ ഉത്പന്നങ്ങള്‍, വ്യവസ്ഥകളും പൂര്‍ണമായും തള്ളിക്കളയല്‍, കൂടാതെ പൂര്‍ണമായ സഹകരണവും അച്ചടക്കവും, അതായത്, ഒന്നിച്ചു മുന്നേരല്‍ - ഇതാണ് നമ്മുടെ സംസ്കാരവും, മര്യാദയും, തത്വശാസ്ത്രവും.
  • രാജാവ് ധൂര്‍ത്ത്‌ നിറഞ്ഞ ഒരു ജീവിതം നയിക്കുന്ന രാജ്യത്ത് പ്രജകള്‍ ദാരിദ്ര്യത്തിലും ഇല്ലായ്മയിലും, മരണത്തെ അഭിമുഖീകരിച്ചും കഴിയും, രാജാവ് ഒരു തപസ്വി ആണെങ്ങില്‍ അദ്ദേഹം ലളിതമായ ഒരു ജീവിതമാണ് നയിക്കുന്നതെങ്ങില്‍ പ്രജകള്‍ സുഖതോടെയും, എപ്പോഴും സംതൃപ്തമായും സന്തോഷത്തോടെയും ജീവിക്കും.
  • ഈ പൂര്‍ണമായ പ്രസ്ഥാനത്തിന്‍റെ അടിവേരുകളായിരിക്കുന്ന മൂല്യങ്ങള്‍, യോഗ, ആത്മീയത, സംസ്കാരം, സത്യസന്ധത, ജോലിയോട് ആത്മാര്‍ഥത, ദൈവവിചാരം എന്നിവയാണ്. അതുകൊണ്ടുതന്നെ വ്യവസ്ഥകളില്‍ മാറ്റം വരുതുന്നതിനോടൊപ്പം നമ്മള്‍ സത്യസന്ധമായി നമ്മളില്‍ തന്നെയും മാറ്റങ്ങള്‍ ഉണ്ടാക്കണം. നമ്മള്‍ നമ്മുടെ ഉള്ളിലുള്ള കഴിവ് കുറവുകള്‍, സ്വാധീനങ്ങളെയും, മറ്റുള്ളവരെ ആശ്രയിക്കലിനെയും മറികടക്കണം. സ്വയം ഇങനെ വരുത്തുന്ന മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നമ്മള്‍ ഒരു പുതിയ സമൂഹത്തിന്ടെ, ഒരു പുതിയ രാജ്യത്തിന്റെ, ഒരു പുതിയ നൂറ്റാണ്ടിണ്ടേ നിര്‍മ്മാണത്തിലും നിത്യമായ കര്‍ത്തവ്യബോധത്തോടെയും സ്വാര്‍ത്ഥത ഇല്ലായ്മ, പൂര്‍ണമായ ശുദ്ധത, സത്യസന്തത, ആത്മാര്‍പ്പണം എന്നീ സ്വഭാവവിശേഷണങ്ങളോടും ഉള്‍പ്പെടണം.
  • അധികാരം, സ്ഥാനം, വസ്തുക്കള്‍, സമ്പത്ത് എന്നിവയില്‍ ആക്രുഷ്ടരാകാത്ത മഹാന്മാരായ വ്യക്തികള്‍ക്ക് മാത്രമേ അധികാരം, വ്യവസ്ഥകള്‍ എന്നിവയിലുള്ള മാറ്റങ്ങള്‍ നേതൃത്വം കൊടുക്കുവാനായിട്ടുള്ളൂ.
  • വ്യവസ്ഥകളിലെ സമൂല പരിവര്‍ത്തനത്തിന് ഉത്തമോദാഹരണങ്ങളാണ് ശ്രീ ഹനുമാനും, അര്‍ജ്ജുനനും, യുധാരംഭത്തില്‍ അവര്‍ ആലോചനാമാഗ്നരും ഉത്സാഹമില്ലാതവരുമായിരുന്നു, എന്നാല്‍ പിന്നീട് പ്രതീക്ഷ, ആവേശം, ജയം, എന്നിവയിലേക്ക് മാറ്റപ്പെട്ടു.
  • ടാക്സ് ജസ്റ്റിസ്‌ നെറ്റ്‌വര്‍ക്ക്, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സമൂഹമായ ലോക ബാങ്ക് എന്നിവയനുസരിച്ച്, ഏകദേശം 1.6 ട്രില്ലിയോന്‍ ഡോളര്‍, അതായത് 72 ലക്ഷം കോടി രൂപ സ്വിറ്സേര്‍ ലാന്‍ഡ്‌ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഇന്നുവരെ 11.5 ട്രില്ലിഓണ്‍ ഡോളര്‍, അതായത് 516 ലക്ഷം കോടി രൂപ നികുതി ലാഭം നല്‍കുന്ന രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ പകുതിയോളം പണം ചില കൈക്കൂലിക്കാരും സത്യസന്തരല്ലാതവരുമായ ഭാരതീയരുടെതാണ്. എല്ലാ വര്‍ഷവും നിക്ഷേപിക്കപ്പെടുന്ന 72 ലക്ഷം കോടി രൂപയില്‍ പകുതിയും വികസ്വര രാജ്യങ്ങളുടെതാണ്, ഇതില്‍ തന്നെ ഏറ്റവും കൂടിയത് വികസ്വര രാജ്യമായ ഇന്ത്യയാണ്. ഇങ്ങനെ കള്ളപ്പണം സൂക്ഷിക്കുന്ന കൈക്കൂലിക്കാരായ വ്യക്തികള്‍ ലോക ജനസംമ്ഖ്യയുടെ 3% മാത്രമാണ്, ഇവരാണ് 97% ജനതയുടെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുംവിധത്തില്‍ സമ്പത്ത് വ്യവസ്ഥയെ കൊള്ളയടിചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇങ്ങനെ കൊള്ളയടിക്കപ്പെട്ട പണം നമുക്ക് തിരിച്ചു കൊണ്ട് വരണം. ഇന്ത്യയെ കൂടുതല്‍ കൊള്ളയടിക്കാതിരിക്കുവാന്‍ സംരക്ഷിക്കുകയും ഉത്തരോത്തരം അതിനെ ശക്തിമത്തആക്കുകയും വേണം.
  • നമ്മുടെ വീട് കൊള്ളക്കാരാല്‍ കൊള്ളയടിക്കപ്പെട്ടാല്‍ വീട്ടുബട്ജട്ടിനെ അത് കാര്യമായി ബാധിക്കുകയും എല്ലാം നഷ്ടത്തിലൂടെയും തകര്ച്ചയിലൂടെയും കടന്നുപോകുന്നതായി തോന്നുകയും ചെയ്യുന്നു. അതുപോലെ, ചില സത്യസന്തരല്ലാത്ത കൈക്കൂലിക്കാരായ ഭാരതീയര്‍ രാജ്യത്തെ കൊള്ളയടിക്കുകയും പണം മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയും അതുവഴി രാജ്യത്തെ തകര്ച്ചയിലാഴ്തുകയും എല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്തയിലെതിക്കുകയും ചെയ്തിരിക്കുന്നു. ഇത് വഴി രാജ്യതിന്ടെ ബട്ജട്ടിനെ അത് വിപരീതമായി ബാധിച്ചിരിക്കുന്നു.
  • ജാഗരൂകരായ, ഉണര്‍ന്നിരിക്കുന്ന, ബോധമുള്ള, രാജ്യ താത്പര്യവും രാഷ്ട്രഭക്തിയുമുള്ള ഭാരതീയരെല്ലാം, ഇന്ത്യയുടെ കൈക്കൂലി നിറഞ്ഞ വ്യവസ്ഥകള്‍, സംശുദ്ധമല്ലാത്ത പ്രവൃത്തികള്‍, കുറ്റകൃത്യങ്ങള്‍, മാനുഷികമാല്ലാത്ത പ്രവര്‍ത്തികള്‍, സത്യസന്തത ഇല്ലായ്മ എന്നിവ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍, പ്രശ്നതിന്ടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്നതാണ്? ഗ്രാമങ്ങളില്‍ തുടങ്ങി രാജ്യം മുഴുക്കെ, ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നയാള്‍ രാജ്യതെല്ലാവരും ബഹുമാനിക്കുന്നയാളും, രാജ്യ നന്മയ്ക്ക് എന്തെങ്ങിലും വിധത്തില്‍ സംഭാവന നല്‍കിയ ആളുമായിരിക്കണം. ധൈര്യശാലിയായ, ഭയമേതുമില്ലാത്ത, സ്വഭാവ ശുദ്ധിയുള്ള, കുറ്റകൃത്യങ്ങളുടെ പശ്ചാതലമില്ലാത്ത, കൈക്കൂലിക്കാരോട് യുദ്ധം ചെയ്യുവാന്‍ കഴിവുള്ള ദേശീയതയുമായി എന്തെങ്കിലും വിധത്തിലും ഭാഗഭാക്കായുള്ള ഒരാള്‍. ഈ സ്വഭാവ വിശേഷങ്ങളെല്ലാം കൂടി ഒന്നിച്ചു ഒരു മന്ത്രിയിലോ, നടനിലോ, കളിക്കാരനിലോ, വ്യവസായിയിലോ, അല്ലെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും വ്യക്തിയിലോ കണ്ടിട്ടില്ല. ഈ സ്വഭാവ ഗുണങ്ങളെല്ലാം തന്നെ ഒത്തിണങ്ങിയിട്ടുള്ളതു, മാതൃ രാജ്യത്തെ കൈക്കൂലി, ബലാല്‍ത്സംഗം തുടങ്ങിയുള്ള എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും മോചിപ്പിക്കുവാനായി ഈശ്വരന്‍ സൃഷ്‌ടിച്ച, ആവശ്യമുള്ള സ്വഭാവ ഗുണങ്ങളെല്ലാമുള്ള, കരുത്തുള്ള, കഴിവുള്ള, രാജ്യത്ത്എബാട് നിന്നും സ്നേഹം, ബഹുമാനം എന്നിവ ലഭിക്കുന്ന ഒരു വ്യക്തിയേയുള്ളു. അത് സ്വാമി രാംദേവ്ജി യല്ലാതെ മറ്റാരുമല്ല. അദ്ദേഹത്തിണ്ടെ ഇടപെടലും നേതൃത്വവും വഴി അധികാരം കൈക്കൂലി എന്നിവയില്‍ നിന്നുള്ള മോചനം തീര്‍ച്ചയായും പൂര്‍ണ്ണമാകും. രാജ്യവ്യാപകമായ ഈ സംരംഭത്തില്‍, ഭാരത്‌ സ്വാഭിമാനില്‍, ഗ്രാമങ്ങളും, ജില്ലകളും, നമുക്ക് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും, അതെ സമയം ദേശീയ തലത്തില്‍ ഇതിനെ സ്വാമി രാംദേവ്ജി വിജയത്തിലേക്കും നയിക്കുന്നു.
  • മിക്കവാറും രാഷ്ട്രീയ പ്രവര്‍ത്തകരുടെ അന്തിമ ലക്‌ഷ്യം അധികാരവും പണവും മാത്രമാണ്. എന്നാല്‍ നമ്മുടെ ആത്മീയ സാമൂഹിക പ്രവര്‍ത്തകരുടെ ലക്‌ഷ്യം അധികാരമോ പണമോ അല്ല, മറിച്ച്‌ സഹായവും, സേവനവുമാണ്‌. ഈ ലക്‌ഷ്യം നമ്മള്‍ എപ്പോഴും മനസ്സില്‍ കരുതണം. മിക്കവാറും ഈ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും തെരഞ്ഞെടുപ്പിന് 2 മാസം മുമ്പ് മാത്രം ജോലി ചെയ്യുവാന്‍ ആരംഭിക്കുന്നു, എന്നാല്‍ നമുക്ക് എല്ലാ ദിവസവും കുറഞ്ഞത്‌ 2 മണിക്കൂര്‍ നേരമെങ്കിലും 2 വര്‍ഷത്തേക്ക് ഇതിനായി നീക്കിവക്കുകയും നമ്മുടെ അര്‍പ്പണബോധം വഴി രാജ്യത്തെ മുഴുവന്‍ "ഭാരത്‌ സ്വാഭിമാന്‍" എന്ന പദ്ധതിയ്ക്ക് കീഴില്‍ കൊണ്ട് വരികയും വേണം.
  • രാക്ഷസീയത, മാനുഷീയത, ദിവ്യത്വം, അല്ലെങ്കില്‍ അമാനുഷികത്വം എന്നിവ ജീവന്റെ പല ഭാവങ്ങളല്ല, നമ്മുടെ തന്നെ സ്വഭാവതിന്ടെയും പെരുമാറ്റത്തിന്റെയും വിവിധ ഭാവങ്ങളാണ്. നമ്മള്‍ താഴെയുള്ള ബോധമണ്ടലത്തില്‍ നിന്നും, മാദ്ധ്യതിലേക്കും അവിടെ നിന്ന് ദിവ്യമായ ഉയരത്തിലേക്കും കയറണം.
  • 90 -100 % പേര്‍ യോഗ ശീലിക്കുകയും, അസുഖങ്ങള്‍, ലഹരികള്‍, മറ്റു സാമൂഹിക വിപത്തുകള്‍ എന്നിവയില്‍ നിന്നും വൃത്തിയുള്ളതും, ശുചിത്വമുള്ളതും, സ്വതന്ത്രമായതും, അനുഷ്ടാനങ്ങളില്‍ വിശ്വസിക്കാതതുമായ ഗ്രാമങ്ങളെ നമ്മുടെ ഉചിത ഗ്രാമങ്ങള്‍ എന്ന പട്ടികയില്‍ പെടുത്തും.
ഒരു സംശുദ്ധ പ്രവര്‍ത്തകന്റെ ഗുണവിശേഷങ്ങള്‍:

അടുപ്പം, സ്നേഹബന്ധം എന്നിവയില്‍ നിന്നും അകന്നിരിക്കുവാനും, ദുരഹങ്കാരത്തില്‍ നിന്നും മുഴുവനായും മുക്തനും, പൂര്‍ണ്ണ ക്ഷമയുള്ളവനും, പ്രോത്സാഹന മുള്ളവനും, ജയത്തിനും പരാജയത്തിനും ഇടയില്‍ സമതുലിതമായി പെരുമാറുന്നവനുമാണ് ഏറ്റവും നല്ലവനും ശുദ്ധനുമായ പ്രവര്‍ത്തകന്‍.

കുറിപ്പ്:

  1. "ഭാരത്‌ സ്വാഭിമാന്‍" പ്രസ്ഥാനതെക്കുറിച്ചു ഇപ്പോഴത്തെയും കൂടുതലായുമുള്ള വിവരങ്ങള്‍, നയങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയ്ക്കായി, ദയവായി "വ്യവസ്ഥകളിലെ മാറ്റം" എന്ന ലഖുലേഖ, "ജീവിത ദര്‍ശനം" എന്ന പുസ്തകം വായിക്കുകയും ആസ്താ ചാനല്‍ അതിരാവിലെ 5 മുതല്‍ 8 വരെയും, വൈകിട്ട് 8 മുതല്‍ 9.30 വരെയും, സംസ്കാര്‍ ചാനലില്‍ രാത്രി 9 മുതല്‍ 10 വരെ "യോഗയും ആയുര്‍വേദവും" എന്ന പരിപാടി കാണുകയും ചെയ്യുക.
  2. ഈ വ്യവസ്ഥകളിലെ സമൂല പരിവര്തനമെന്ന പദ്ധതി മുന്നോട്ടു കൊണ്ട് പോകുന്നതിനായി, ഈ ഇ-മെയില്‍ നിങ്ങളുടെ എല്ലാ സുഹൃത്ത്‌ കള്‍ക്കും മറ്റും അയച്ച് നമ്മുടെ മികച്ച രാഷ്ട്രതിനെ ലോകത്തിലെ സംസ്കാരവും, സമ്പന്നവും ആയ ഒരു സുവര്‍ണ രാജ്യമാക്കുവാന്‍ ഇതില്‍ പങ്കാളിയാകൂ...
ഭാരത്‌ മാതാ കി ജയ്‌... ഭാരത്‌ സ്വാഭിമാന്‍ - പതഞ്‌ജലി യോഗപീടം

ഹരിദ്വാര്‍ (ഉത്തരാഖണ്ട്)
ഫോണ്‍: 01334 -240008, 240008, 244107, 246737
ഫാക്സ്: 01334 -244805, 240664


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment