Sunday, October 31, 2010

[www.keralites.net] ലോകാവസാനം 2112ല്‍?




ലോകാവസാനം 2112ല്‍?



ലോകാവസാനത്തിന്റെ കഥ പറഞ്ഞ്‌ ആഗോളതലത്തില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമയായിരുന്നു 2012. മായന്‍ കലണ്ടര്‍ അനുസരിച്ച്‌ 2012 ഡിസംബര്‍ 21ന്‌ ലോകം അവസാനിക്കുമെന്ന വിശ്വാസത്തെ അടിസ്‌ഥാനമാക്കിയാണ്‌ ഈ ഹോളിവുഡ്‌ സിനിമ ഒരുക്കിയത്‌. ഭൂകമ്പവും തുടര്‍ന്നുണ്ടാകുന്ന സുനാമിയുമെല്ലാം ചേര്‍ന്ന്‌ ഭൂമിയുടെ അന്ത്യംകുറിക്കുമെന്നാണ്‌ 2012 എന്ന ചിത്രം പറയുന്നത്‌.

എന്നാല്‍, ചിത്രത്തിലെ വസ്‌തുതകള്‍ക്ക്‌ സാധ്യതയില്ലെന്നും ലോകാവസാനം 2012 അല്ല, 2062ലോ അതുമല്ലെങ്കില്‍ 2112ലോ ആണെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ്‌ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറായ ജെറാര്‍ഡോ അള്‍ഡാന. മായന്‍ കലണ്ടര്‍ കണക്കുകൂട്ടുന്നതില്‍ പറ്റിയ തെറ്റാണ്‌ 2012ല്‍ ലോകം അവസാനിക്കുമെന്ന വാദത്തിനു അടിസ്‌ഥാനമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. മായന്‍ കലണ്ടര്‍ ജോര്‍ജിയന്‍ കലണ്ടറി(ആധുനിക കലണ്ടര്‍)ലേക്കു മാറ്റിയപ്പോള്‍ പിഴവ്‌ പറ്റിയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ 50-100 വര്‍ഷത്തെ വിത്യാസം ഇതുമൂലം ഉണ്ടെന്നാണ്‌ അദ്ദേഹം തയാറാക്കിയ പുതിയ പുസ്‌തകത്തില്‍ പറയുന്നത്‌. ഇതനുസരിച്ച്‌ 2112ലായിരിക്കും ലോകാവസാനമെന്നും ജെറാര്‍ഡോ പറയുന്നു.




www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment