മഴ
മഴയെ പ്രണയിച്ച ഞാനിന്നു കേഴുന്നു മരുഭൂമിയില്‍ പ്രിയേ
മഴ കണ്ട നാള്‍ മറന്ന ഞാനിന്നൊരു മനുജനോ വെറും വേഴാമ്പാലോ
തുള്ളിക്കൊരുകുടം പെയ്യുന്ന മാരിയില്‍ തുണിയുടുക്കാതെ തുള്ളുവാന്‍
ഉള്ളില്‍ കൊതിക്കുന്ന ഞാനെന്റെ നൊമ്പരം നിന്നോട് നിന്നോട് ചൊല്ലാം
നനവെന്റെ മൂര്‍ധാവില്‍നിന്നു താഴേക്കൊലിച്ചതിന്റെകുളിരിന്റെ സുഖത്തെ
നനവൂറുന്ന നിന്‍ നഗ്നമാം മേനിയെ പുണരുന്ന പോലെനിക്കു തോന്നി
മാനത്തുകൊള്ളിമീന്‍ പായുന്ന നേരത്ത് സിരകളില്‍ നാഗങ്ങള്‍
ഇണചേര്‍ന്ന് ചീറുന്നോഴുകിപ്പടരുന്നു വിഷത്തിന്റെ തുള്ളികള്‍
ഇറുകെപ്പുണര്‍ന്നുനിന്‍ മേനിയെപുല്‍കിഞാന്‍ വിണ്ണിന്റെ
വിരി മാറിലുറങ്ങുന്നുണറ്തല്ലേ നിന്റെ സീല്കാരങ്ങ ളാല്‍
ഡാനിയേല്‍ ; കിഴവള്ളൂര്‍
danielmm
www.keralites.net |
__._,_.___




No comments:
Post a Comment