Tuesday, October 5, 2010

[www.keralites.net] കവര്‍ച്ചക്കാരനെ മലയാളി ടാക്‌സി ഡ്രൈവര്‍ സമര്‍ഥമായി പൊലീസില്‍ ഏല്‍പിച്ചു



 

 

റിയാദ്: ഒരു മാസത്തോളം മുമ്പ് കത്തി കാട്ടി തന്നെ കവര്ച്ച നടത്തിയ ആഫ്രിക്കന്വംശജനെ മലയാളി ടാക്സി ഡ്രൈവര്സമര്ഥമായി പൊലീസില്ഏല്പ്പിച്ചു. റിയാദ് ബദിയയില്ടാക്സി ഡ്രൈവറായ കോഴിക്കോട് ചെറുവാടി സ്വദേശി നൗഷാദാണ് ആളറിയാതെ വീണ്ടും കവര്ച്ചക്കെത്തിയ ആഫ്രിക്കന്വംശജനെ കുടുക്കിയത്.
റമദാന്‍ 18നാണ് നൗഷാദിനെ ഇയാള്കത്തി കാട്ടി കവര്ച്ച നടത്തുന്നത്. അന്ന് രാത്രി 2.30ന് മദീന റോഡില്സൂഖ് ദൗലിക്ക് സമീപത്തു നിന്ന് അസീസിയയിലേക്കാണ് നൗഷാദിനെ ഇയാള്ട്രിപ്പ് വിളിച്ചത്. അസീസിയയില്ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് നൗഷാദിന്റെ കഴുത്തില്കത്തിവെച്ച് കൈയിലുണ്ടായിരുന്ന 46 റിയാലും മൊബൈലും കവര്ന്നു. ഫോണ്നമ്പറുകളടക്കമുള്ള വിവരങ്ങളടങ്ങിയ മൊബൈല്തരണമെന്ന് കേണപേക്ഷിച്ചിട്ടും വഴങ്ങാതെയാണ് മോഷ്ടാവ് അവയുമായി കടന്നു കളഞ്ഞത്. സംഭവം സംബന്ധിച്ച് അസീസിയ പൊലീസില്പരാതി നല്കിയിരുന്നു. ഉടന്പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല
.
ഇതിനിടെ കഴിഞ്ഞ ദിവസം പകല്‍ 11.30ന് മദീന റോഡില്സൂഖ് ദൗലിക്ക് സമീപം നേരത്തേ ടാക്സി വിളിച്ച അതേ സ്ഥലത്തു വെച്ച് ഇയാള്കൈകാണിച്ചു. നെറ്റിയില്നീളത്തില്തുന്നലിട്ട അടയാളമുള്ള മോഷ്ടാവിനെ പെട്ടന്ന് തന്നെ നൗഷാദിന് മനസിലായി. പഴയതു പോലെ അസീസിയയിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. വാടകയുടെ കാര്യത്തില്തര്ക്കിക്കാന്നില്ക്കാതെ പെട്ടന്ന് തന്നെ ഇയാള്കാറില്കയറി. യാത്രക്കിടെ ഇയാള്ക്ക് സംശയം തോന്നത്ത തരത്തില്സുഹൃത്തുക്കളെ വിളിച്ച് പഴയ മോഷ്ടാവ് കാറില്കയറിയ വിവരം അറിയിച്ചു. അടുത്തുള്ള സുവൈദി പൊലീസ് സ്റ്റേഷനിലേക്ക് വരണമെന്നും അവരോട് പറഞ്ഞു. തന്റെ സുഹൃത്തിന്റെ കുറച്ച് സാധനങ്ങള്അസീസിയയില്കൊണ്ടുപോകാനുണ്ടെന്ന് ആഫ്രിക്കന്വംശജനോട് നൗഷാദ് പറഞ്ഞു.  ഹൈവേയില്നിന്ന് മാറിയാണ് അവന്റെ ഫ്ളാറ്റെന്നും അഞ്ചു മിനിട്ടു കൊണ്ട് അവിടെ പോയി വരാമെന്നും അതിനാല്പകുതി വാടക തന്നാല്മതിയെന്നും പറഞ്ഞതോടെ അയാള്സമ്മതിച്ചു. അങ്ങിനെ വണ്ടി ഹൈവേയില്നിന്ന് തിരിച്ച് സുവൈദി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി
.
സ്റ്റേഷന് മുമ്പില്കാര്നിര്ത്തിയതോടെ ഇയാള്ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ പൊലീസുകാരും നൗഷാദിന്റെ സുഹൃത്തുക്കളും ചേര്ന്ന് നടത്തിയ തെരച്ചിലില്റോഡരികിലെ ഗട്ടറിലേക്കിറങ്ങി പോകാന്ശ്രമിക്കുന്ന ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്ഇയാളില്നിന്ന് ഒരു ബ്ലാക് ബെറി മൊബൈല്ഫോണ്കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് മറ്റൊരാളില്നിന്ന് മോഷ്ടിച്ചതാണിതെന്ന് ഇയാള്പൊലീസിന് മൊഴി നല്കിയതായി നൗഷാദ് പറഞ്ഞു. പിന്നീട് അസീസിയ പൊലീസുമായി ബന്ധപ്പെട്ട് നേരത്തേ നൗഷാദ് നല്കിയ പരാതിയുടെ നിജസ്ഥിതി സുവൈദി പൊലീസ് ഉറപ്പു വരുത്തി. തുടര്ന്ന് ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്ത് അസീസിയ പൊലീസിന് കൈമാറുകയായിരുന്നു. മോഷ്ടാവിനെ തന്ത്രപൂര്വം പിടികൂടിയതിന് നൗഷാദിനെ പൊലീസ് അഭിനന്ദിച്ചു

 
Aslam - Morayur
 

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment