മാംസം കൊണ്ടുണ്ടാക്കിയ ബിക്കിനി അണിഞ്ഞ പോപ്പ് താരം ലേഡി ഗഗ വിവാദത്തില്‍. ജപ്പാനിലെ ഒരു മാസികയ്‌ക്കു വേണ്ടിയാണ് മൃഗമാസം മാത്രം വസ്‌ത്രമാക്കി ഗഗ പ്രത്യക്ഷപ്പെട്ടത് . മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ എതിര്‍ക്കുന്ന പെറ്റ(PETA)യാണ് ആദ്യം രംഗത്തെത്തിയത് . ഗഗയുടെ വസ്‌ത്രത്തിന്റെ സൗന്ദര്യമല്ല, മൃഗങ്ങളോടുളള ക്രൂരതയാണ് പരിഗണിക്കേണ്ടതെന്ന് പെറ്റ പ്രസിഡന്റ് ഇന്‍ഗ്രിഡ് നെവ്‌കിര്‍ക് പറഞ്ഞു. ' മാംസം ക്രൂരതയുടെ പ്രതീകമാണ് . ഗഗ മറക്കരുത്' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പെറ്റയ്‌ക്കായി ഫര്‍ വിരുദ്ധ പ്രചരണത്തില്‍ ഗഗ പങ്കെടുത്തിരുന്നു. ഫര്‍ അണിയുന്നതിനേക്കാള്‍ നഗ്നയാകുന്നതാണ് നന്നെന്നായിരുന്നു അന്ന് ഗഗയുടെ വാദം.
അമേരിക്കക്കാരിയാ ഗഗയുടെ യഥാര്‍ത്ഥ പേര് സ്‌റ്റെഫാനി ജോആന്‍ ആഞ്ചലീന ജര്‍മനോട്ട എന്നാണ് .
Courtesy..mangalam
www.keralites.net |




No comments:
Post a Comment