കനവുകള്‍ ഇതള്‍ വിരിയുന്നൊരു നീലരാത്രിയില്‍,
അഴകേ നീ എന്‍ ചാരെ ...
നിന്‍ നീലമനോഹര നയനങ്ങളില്‍ വിരിയുന്നോരാ ,
ആമ്പല്‍പൂക്കളില്‍ നിറയുമാ പ്രേമാമൃതും
നുകര്‍ന്ന് ഞാനീ കിനാപന്തലില്‍ നിനക്കൊപ്പം..
പ്രേമം ചാലിചെഴുതിയ നിന്‍ കണ്ണ്കളിലെന്റെ , സ്വപ്നത്തിരയിളക്കം കാണ്മൂ ഞാന്‍..

വെണ്‍മേഘ തേരിലേറി ,താരകമലര്‍ ചൂടി, വെള്ളിപാദസരങ്ങള്‍ കിലുക്കി
കൊഞ്ചി നീയെന്നരുകില്‍ വന്നു നിന്നുവോ , കൈതപ്പൂഗന്ധമെഴും നിന്നുടയാടകളും പ്രിയേ ,
നിന്‍ലാസ്യ ഭാവങ്ങളും ,മറക്കുവതെങ്ങിനെ ഞാന്‍... 
നാണമാം കുങ്കുമം പൂശി നീ ചുവപ്പിച്ച ,
ചെമ്പനീര്‍ തോല്‍ക്കുമാ കവിള്‍ത്തടങ്ങളും..
നീയും നിന്‍ ഗന്ധവും മായാതെന്‍ സ്വപ്നങ്ങളില്‍ എന്നും മിഴിവാര്‍ന്നൊരു ചിത്രമായി ..
മോഹിച്ചു പോയി ഞാനേറെ നിന്നെയെന്‍ ഓമലെ... നിന്‍ തേന്‍ ചുണ്ടുകളില്‍,മധുരമാം മൊഴികളില്‍ ,

No comments:
Post a Comment