ജന്മാന്തരം ജീവിത വെയില്‍ച്ചൂടില്‍ ഉരുകി ഉരുകി ഒടുവില്‍ ഒരു സായന്തനം നിലാവിന്റെ നേര്‍ത്ത വെളിച്ചം പക്ഷികളുടെ രാപ്പാട്ട് മഞ്ഞിന് തണുപ്പ് പുഞ്ചിരിയുടെ നനുസ്പര്ശം ഒടുവിലീ തീരത്ത് നിന്നെ തേടിയലയുമ്പോള്‍ മനസ്സില്‍ ഏതോ ജന്മത്തിന് ഓര്‍മ്മകള്‍ നിറയുന്നു മനസ്സു പറഞ്ഞു എന്നോ ഇവിടെ ഞാനുണ്ടായിരുന്നു നിനക്കായ്... നിനക്കായി മാത്രം ഇന്ന് നിറഞ്ഞ പ്രാര്‍ഥന മാത്രം ഈ നിലാവെളിച്ചം അണയാതിരിക്കട്ടെ രാപ്പാട്ടുകള്‍ മുഴങ്ങട്ടെ ഈ നനുസ്പര്ശം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ഇനിയുമൊരുപാടു ജന്മങ്ങള്‍ക്കായ് ഈ നിലാവും പാട്ടും കാത്തു നില്ക്കട്ടെ നമ്മളൊന്നു ചേരും വരേക്കും |
www.keralites.net |
__._,_.___
No comments:
Post a Comment