ഒരൊറ്റ നക്ഷത്രം ബാക്കിയാവുന്ന രാവില്‍
ഒരോര്‍മ പോല്‍ നിന്‍ സ്വരം.
ഒരു ദീര്‍ഘ നിശ്വാസം കാലിടറുന്നു
ഇരുളിന്‍ തീരാത്ത വഴികളില്‍ .
കരയും രാപക്ഷിതന്‍ പാട്ടിന്‍ ഈണവും
പറയുന്നു നിന്‍ ഹൃദയ നൊമ്പരം .
ഒരുമിച്ചിരുന്നൊരാ സന്ധ്യയും
മധു , തരാതെങ്ങോ മറഞ്ഞു.
ഇനിയും വരുന്ന പുലരികള്‍
വിരിയാത്ത മൊട്ടില്‍ വിരല്‍ തഴുകവേ-
നീ മാത്രം ചൂടാന്‍ വിരിയിച്ചോരെന്‍,
വരി വാരിജങ്ങള്‍ വിരിയില്ലിനി !.
ഉള്ളില്‍ കനക്കും ഗല്‍ഗദവും
കാതിലാകെ മൂടി നില്‍ക്കവേ ...
ഇറ്റിറ്റുവീഴുമീ മൌനബിന്ദുക്കളില്‍...
ഒരു ഋതു കൊണ്ടുവന്ന മഴ നൊമ്പരം!.
അറിയുന്നു ഞാന്‍ താങ്ങുവാന്‍ ആവില്ല
പ്രിയനേ നിനക്കെന്‍ പ്രണയ തീക്ഷണത .
ഒരു ജന്മം കൈവിട്ടു മറുജന്മം തേടുന്ന
മരണകുതിയുടെ കാണാ വേഗങ്ങളില്‍ .
ശ്രുതികളും സ്മൃതികളും
ശലഭങ്ങളായ് പറക്കവേ
വരിക ഘോരാന്ധകാരമേ ..
വരിക മരണത്തിന്‍ മൂഡാനുരാഗമേ !
വഴിതരൂ ദിനരാത്രങ്ങളേ
വഴിതരൂ സ്നേഹ തീരങ്ങളേ..
വഴിതരിക കാലമേ നീയും ..
വഴി ചോദിക്ക വയ്യെനിക്കിനി നിന്നോട് മാത്രം .
വഴിയൊടുങ്ങുന്നു നിന്റെ നെഞ്ചോരം
മൊഴിയോടുങ്ങുന്നു നിന്‍ ചുണ്ടോരം
കനവൊടുങ്ങുന്നു നിന്‍ കണ്ണോരം
എന്‍ കരള്‍ കടലൊതുങ്ങുന്നു നിന്‍ കൈകുമ്പിളില്‍.
ഒരു ചുംബനം മാത്രം നല്‍കുക
ഒടുവില്‍ അസ്ഥി നുറുങ്ങി
ചാരമായ് മാറിടും വേളയില്‍ ..
ഒരിറ്റു കണ്ണീര്‍ വീണീടല്ല -
ഭയക്കുന്നു ഞാന്‍ പുനര്‍ജനിയെ .
No comments:
Post a Comment